• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അബുദാബി;പെരുന്നാളിന് കോഴിക്കോടെത്താം 8000രൂപയ്ക്

  • By Meera Balan

അബുദാബി: യുഎഇ യില്‍ നിന്ന് ഇന്ത്യ, ബംഗ്ളാദേശ്, പാകിസ്താന്‍, ഈജിപ്ത്, സൗദി അറേബ്യ, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേയ്ക്കുള്ള വിമാന നിരക്ക് 8,300 രൂപ. ബലിപെരുന്നാള്‍ പ്രമാണിച്ചാണ് എയര്‍വേസ് കമ്പനികള്‍ ഇത്തരം ഒരു ഇളവ് നല്‍കുന്നത്. RAK എയര്‍ലൈന്‍സ് കമ്പനിയാണ് യാത്രനിരക്ക് കുറച്ചത്. പെരുന്നാളിനോടനുബന്ധിച്ച് തിരക്ക് കൂടുന്ന സാഹചര്യത്തില്‍ വിമാനകമ്പനികള്‍ യാത്രാ നിരക്ക് കുറയ്ക്കുന്നതുള്‍പ്പെടയുള്ള നടപടികളുമായി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിയ്ക്കുകയാണ്.

പെരുന്നാളിന് നാട്ടിലെത്തുന്ന മലയാളികള്‍ക്കും RAK ന്റെ യാത്രനിരക്ക് വെട്ടിക്കുറച്ച നടപടി സഹായകമാകും. കോഴിക്കോട് എത്താന്‍ ഗള്‍ഫ് മലയാളിയ്ക്ക് 8,300 രൂപ മുടക്കിയാല്‍ മതി. കോഴിക്കോട് കൂടാതം, ദോഹ, ജെദ്ദ, റിയാദ്, കെയ്‌റോ, ഇസ്ലാമാബാദ്, പെഷവാര്‍, ധാക്ക, കാഠ്മണ്ഡു എന്നിവിടങ്ങളിലേയ്ക്കും 8,300 രൂപയ്ക്ക് യാത്ര ചെയ്യാം. വണ്‍വേ ടിക്കറ്റുകള്‍ മാത്രമാണ് 8,300 രൂപയ്ക്ക് ലഭിയ്ക്കുക. ടിക്കറ്റുകള്‍ വെള്ളിയാഴ്ച 12am മുതല്‍ ശനിയാഴ്ച 11.59pm (ഒക്ടോബര്‍ 2, 5) വരെ ബുക്ക് ചെയ്യാം.

മടക്കയാത്രയ്ക്ക് നിരക്ക് ഉയരും. കോഴിക്കോട് നിന്നും യുഎഇയിലേയ്ക്ക് പോകുന്ന ഒരാള്‍ 9,800 രൂപയോളമാണ് മടക്കയാത്രയ്ക്ക് മുടക്കേണ്ടത്. നികുതി ഉള്‍പ്പടെയാണ് 8,300 രൂപയുടെ ടിക്കറ്റ് നല്‍കുന്നത് നവംബര്‍ 30 വരെ ആനുകൂല്യം ലഭ്യമാണ്

English summary
UAE’s RAK Airways announced sales, offering discounted airfare of Dh300 – one-way, all inclusive – to passengers flying to India, Pakistan, Saudi Arabia, Bangladesh, Nepal, Egypt and Saudi Arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more