കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്ത്രിക ബജറ്റ് എന്ന് എംഎ യൂസഫലി; പ്രവാസികള്‍ക്കും കേരളത്തിനും നേട്ടം

Google Oneindia Malayalam News

ദുബായ്: കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് പ്രമുഖ പ്രവാസി വ്യവസായി എംഎ യൂസഫലി. പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം ബജിറ്റിനെതിരെ രംഗത്തുവന്ന വേളയിലാണ് യൂസഫലി സ്വാഗതം ചെയ്തിരിക്കുന്നത്. കൊറോണ കാലത്തെ മാന്ത്രിക ബജറ്റ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആരോഗ്യ, കാര്‍ഷിക മേഖലയെ ബജറ്റില്‍ പരിഗണിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണ പാക്കേജും വാക്‌സിന് വേണ്ടി തുക വകയിരുത്തിയതുമെല്ലാം സാധാരണക്കാര്‍ക്ക് നേട്ടമാണ്. കേരളത്തിലെ ഗതാഗത മേഖലയ്ക്ക് തുക വകയിരുത്തിയതും പ്രയോജനപ്രദമാണ്. കൊച്ചി തുറമുഖ പദ്ധതിയും അദ്ദേഹം എടുത്തുപറയുന്നു.

5

ഒരാള്‍ മാത്രമുള്ള കമ്പനി ആരംഭിക്കാമെന്ന നിര്‍ദേശം പ്രവാസികള്‍ക്ക് ഗുണം ചെയ്യും. നേരത്തെ പ്രവാസിക്ക് നാട്ടില്‍ കമ്പനി ആരംഭിക്കണമെങ്കില്‍ ഒന്നിലധികം പേര്‍ വേണമായിരുന്നു. പ്രവാസികളുടെ ഇരട്ട നികുതി ഒഴിവാക്കിയ കാര്യവും എടുത്തു പറഞ്ഞ യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി നിര്‍മല സീതാരാമനെയും അഭിനന്ദിക്കുകയും ചെയ്തു.

കോണ്‍ഗ്രസില്‍ കൂട്ടരാജി; പണി കൊടുത്തത് കേരള കോണ്‍ഗ്രസ്, ഇനിയും രാജി എന്ന് ഭീഷണികോണ്‍ഗ്രസില്‍ കൂട്ടരാജി; പണി കൊടുത്തത് കേരള കോണ്‍ഗ്രസ്, ഇനിയും രാജി എന്ന് ഭീഷണി

അതേസമയം, പ്രതിപക്ഷ നേതാക്കള്‍ ബജറ്റിനെതിരെ രൂക്ഷമായ ഭാഷയിലാണ് രംഗത്തുവന്നത്. ഇതെന്ത് ബജറ്റ് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. കടമെടുക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. സാമ്പത്തിക വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗവും ബജറ്റില്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. വരുമാന മാര്‍ഗമായി സര്‍ക്കാര്‍ കാണുന്നത് വില്‍പ്പന മാത്രമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കൃഷി വിറ്റപ്പോഴുണ്ടായ പ്രശ്‌നം നാം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. വീണ്ടും വില്‍പ്പന തുടരുകയാണ്. നേട്ടങ്ങളുടെ കുറേ കഥ പറയുന്നു. സാധാരണക്കാരായ ആര്‍ക്കാണ് നേട്ടം ലഭിച്ചതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!

രാജ്യവിരുദ്ധമായ ബജറ്റ് എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി വിമര്‍ശിച്ചത്. കര്‍ഷക വിരുദ്ധം, ജനവിരുദ്ധം, രാജ്യ വിരുദ്ധം എന്നാണ് മമതയുടെ പ്രസ്താവന. പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയിരിക്കുന്നു. പെട്രോളിന്‍മേലുള്ള സെസ് എടുത്തുകളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മമത ആവശ്യപ്പെട്ടു. ബ്രേക്ക് നന്നാക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഹോണ്‍ ശബ്ദം കൂട്ടിവച്ചിട്ടുണ്ട് എന്ന് പറഞ്ഞ മെക്കാനിക്കിന്റെ കഥയോടാണ് ബജറ്റിനെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഉപമിച്ചത്. സാധാരണക്കാര്‍ക്ക് ഒരു സഹായവും ചെയ്യാത്ത ബജറ്റ് എന്ന് രാജ്യസഭയിലെ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ പ്രതികരിച്ചു.

Recommended Video

cmsvideo
Budget 2021: Govt proposes relief for NRIs | Oneindia Malayalam

English summary
NRI Business Man MA Yousuf ali welcomes Union Budget 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X