India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി പണം ഒഴുകിയെത്തിയതിന്റെ രഹസ്യം അറിഞ്ഞുതുടങ്ങി... കേരളം പാടുപെടും, വന്‍ പ്രതിസന്ധി

Google Oneindia Malayalam News

കൊച്ചി: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വരുമാന മാര്‍ഗങ്ങള്‍ കുറവാണ് കേരളത്തിന്. സംസ്ഥാനത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ് പ്രവാസികളുടെ പണമാണ്. ഇന്ത്യയിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ 20 ശതമാനവും കേരളത്തിലേക്കാണെന്ന് അറിയുമ്പോള്‍ ഇതിന്റെ 'വലിപ്പം' വ്യക്തമാകും. ഗള്‍ഫ് പ്രവാസികളുടെ പണമാണ് കേരളത്തെ താങ്ങി നിര്‍ത്തുന്നത് എന്ന പറയുന്നതില്‍ അതിശയോക്തി ഇല്ല.

കൊവിഡ് ശക്തമായിരുന്ന കഴിഞ്ഞ വര്‍ഷം കേരളത്തിലേക്ക് പ്രവാസികളുടെ പണത്തിന്റെ ഒഴുക്കായിരുന്നു. പ്രവാസികള്‍ പ്രതിസന്ധിയില്‍ കഴിയുമ്പോള്‍ ഇതെങ്ങനെ സംഭവിച്ചു എന്ന് പലരും ചോദിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ പണം വരവ് കുത്തനെ ഇടിഞ്ഞു. അന്ന് പണം വന്നതിന്റെ കാരണം ഇപ്പോഴാണ് ബോധ്യമാകുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിഹാര്‍ സ്വദേശി; ഡല്‍ഹിയില്‍ താമസം, വോട്ട് ബംഗാളില്‍... പ്രശാന്ത് കിഷോര്‍ വ്യത്യസ്തനാണ്ബിഹാര്‍ സ്വദേശി; ഡല്‍ഹിയില്‍ താമസം, വോട്ട് ബംഗാളില്‍... പ്രശാന്ത് കിഷോര്‍ വ്യത്യസ്തനാണ്

1

നടപ്പ് സാമ്പത്തിക വര്‍ഷം പ്രവാസി പണത്തിന്റെ വരവ് കുറഞ്ഞിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ ബാങ്കുകളെ ഇത് ശരിക്കും ബാധിച്ചുതുടങ്ങി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രവാസി പണം വരുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ പ്രവാസികളുടെ പണം വരവ് നിലച്ചത് കേരളത്തെ ശരിക്കും ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല.

2

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം പ്രവാസികളുടെ പണം വരവില്‍ 10 ശതമാനം വര്‍ധനവുണ്ടായിരുന്നു. മൊത്തം വന്നത് 229636 കോടി രൂപയാണ്. കൊവിഡ് കാലത്ത് ലോകം മൊത്തം പ്രതിസന്ധിയിലാണ്. പ്രവാസികളുടെ കാര്യവും അങ്ങനെ തന്നെ. പല പ്രവാസികള്‍ക്കും നാട്ടെലെത്തി തിരിച്ചു പോകാന്‍ സാധിക്കാതെ വന്നു. ഇവരില്‍ പലര്‍ക്കും ജോലി നഷ്ടമായി.

3

എന്നാല്‍ ജോലി നഷ്ടമായവര്‍ അവര്‍ക്ക് കിട്ടിയ നഷ്ടപരിഹാരത്തുക മൊത്തമായി ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ഫലമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കണ്ടത്. ജോലിയില്‍ നിന്ന് പിരിച്ചുവിടുമ്പോള്‍ കിട്ടിയ തുക നിക്ഷേപിച്ചപ്പോള്‍ വലിയ അളവില്‍ പണം ബാങ്കിലെത്തുകയായിരുന്നു. കൂടിയ തോതില്‍ പണം വരുന്ന വേളയില്‍ ഇത് അപകട സൂചനയാണ് എന്ന് അന്നുതന്നെ സാമ്പത്തിക നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അക്കാര്യം ഇപ്പോള്‍ ശരിയാകുകയാണ്.

4

കമ്പനികളില്‍ ജോലി ചെയ്തിരുന്ന പ്രവാസികളെയാണ് കൊവിഡ് പ്രതിസന്ധി ശരിക്കും ബാധിച്ചത്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കൊവിഡ് പ്രതിസന്ധി കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍ കമ്പനി ജോലിക്കാരില്‍ പലര്‍ക്കും തൊഴില്‍ നഷ്ടം വന്നു. പിരിച്ചുവിടുന്ന സാഹചര്യമുണ്ടായി. ചിലര്‍ക്ക് ശമ്പളം വെട്ടിക്കുറച്ചു. മറ്റു ചിലര്‍ക്ക് വാര്‍ഷിക വര്‍ധനവ് തടഞ്ഞു. കാലാവധി പൂര്‍ത്തിയാകുംമുമ്പ് നിര്‍ബന്ധിത വിരമിക്കലിന് വിധേയരായവരും കുറവല്ല.

കുട്ടികളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; പുതിയ പദ്ധതി ആവിഷ്‌കരിച്ചു... വ്യത്യാസമെന്തെന്ന് ചോദിച്ചാല്‍...കുട്ടികളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; പുതിയ പദ്ധതി ആവിഷ്‌കരിച്ചു... വ്യത്യാസമെന്തെന്ന് ചോദിച്ചാല്‍...

5

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കുകളിലെത്തിയ പ്രവാസികളുടെ പണം വിപണിയില്‍ കാര്യമായി വിനിയോഗിക്കപ്പെട്ടിട്ടില്ല എന്നാണ് വിലയിരുത്തല്‍. പ്രവാസികള്‍ പണം സൂക്ഷിച്ചാണ് ഉപയോഗിക്കുന്നതെന്ന് ഇതില്‍നിന്ന് വ്യക്തം. നേരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും വലിയ തുക ചെലവഴിച്ചിരുന്ന പ്രവാസി, ഈ സാമ്പത്തിക വര്‍ഷം ചെലവഴിക്കുന്നത് വളരെ കുറവാണ്. കൊവിഡ് ഉണ്ടാക്കിയ ആശങ്ക വിട്ടുപോയിട്ടില്ലെന്ന് ചുരുക്കം.

6

അതേസമയം, ഏപ്രിലില്‍ ആരംഭിച്ച പുതിയ സാമ്പത്തിക വര്‍ഷം പ്രവാസികളുടെ പണം വരവ് കുറഞ്ഞിട്ടുണ്ടെന്ന് ബാങ്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ബാങ്കുകളുടെ സമിതി ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും തോത് കുറഞ്ഞുവെന്ന് അവര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തിലേക്കുള്ള പ്രവാസി പണം വരവ് ഉയര്‍ന്നിരുന്നെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ മറിച്ചായിരുന്നു അവസ്ഥ എന്ന് ലോക ബാങ്ക് പറയുന്നു.

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒന്നിച്ചു; പേളി മാണിയെ കണ്ട സന്തോഷം പങ്കുവച്ച് ജിപി- ചിത്രങ്ങള്‍

7

പ്രവാസി പണത്തിന്റെ വരവ് കുറഞ്ഞുവെന്ന് എസ്ബിഐ എന്‍ആര്‍ഐ ഡിവിഷന്‍ മേധാവി അജയ് കുമാര്‍ പറഞ്ഞു. ഈ വര്‍ഷം എന്‍ആര്‍ഐ നിക്ഷേപം പത്ത് ശതമാനം പോലും എത്തിയിട്ടില്ല. കൊവിഡ് കാരണം 15 ലക്ഷം മലയാളികള്‍ തിരിച്ചെത്തി എന്നാണ് നോര്‍ക്കയുടെ കണക്ക്. പ്രവാസികളുടെ പണം വരുന്നത് കുറഞ്ഞുവെന്നും രണ്ട് ശതമാനം ഇടിവാണ് കാണിക്കുന്നതെന്നും ഫെഡറല്‍ ബാങ്ക് അധികൃതര്‍ പറയുന്നു.

cmsvideo
  ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി
  English summary
  NRI Money Back To Banks in Kerala Decrease in Currant Financial Year- Report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X