കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി ക്ഷേമ പദ്ധതി പ്രായപരിധി കൂട്ടണമെന്ന് പ്രവാസി സംഘടനകള്‍

കേരള സര്‍ക്കാറിനു കീഴിലുള്ള നോര്‍ക്ക വിഭാഗം നടത്തുന്ന പ്രവാസി ക്ഷേമനിധിയില്‍ മെംബര്‍ഷിപ്പ് നല്‍കുവാനുള്ള പ്രായപരിധി 60 വയസ്സിനു മുകളില്‍ ആവരുതെന്ന നിബന്ധനയാണ് പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്.

Google Oneindia Malayalam News

സൗദി: പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച് കുടുംബത്തിനു വേണ്ടി ഇപ്പോഴും പ്രവാസ ജീവിതം നയിക്കുന്ന 60 വയസ്സിനു മുകളിലുള്ളവരെ കേരള സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വിവിധ പ്രവാസി സംഘടനകള്‍ അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാറിനു കീഴിലുള്ള നോര്‍ക്ക വിഭാഗം നടത്തുന്ന പ്രവാസി ക്ഷേമനിധിയില്‍ മെംബര്‍ഷിപ്പ് നല്‍കുവാനുള്ള പ്രായപരിധി 60 വയസ്സിനു മുകളില്‍ ആവരുതെന്ന നിബന്ധനയാണ് പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്.

ജീവിത പ്രാരാബ്ധം മൂലം അറുപത് വയസ്സു കഴിഞ്ഞും ഗള്‍ഫില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് കേരളീയര്‍ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. ഇത്തരക്കാര്‍ക്ക് യാതൊരു കാരണവശാലും അംഗത്വം നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും സംഘടനകള്‍ അഭിപ്രായപ്പെടുന്നു.

 saudi-map

പ്രവാസ ജീവിതം നയിക്കുന്നവരെ ഇത്തരത്തിലുളള ഒരു മാനദണ്ഡവും നോക്കാതെ അംഗങ്ങളാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് ജിദ്ദയില്‍ ചേര്‍ന്ന കെഎംസിസി യോഗം അഭിപ്രായപ്പെട്ടു.

English summary
NRI organisation; Age limit for NRI welfare scheme should be raised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X