കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാനുറച്ച് പ്രവാസികള്‍

  • By Athul
Google Oneindia Malayalam News

ഗള്‍ഫ്: നാല്‍പ്പത് ശതമാനത്തോളം പ്രവാസികളും ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നു എന്ന് റിപ്പോര്‍ട്ട്. 18 വയസ്സിനും 35 വയസ്സിനും ഇടയില്‍ വരുന്ന പ്രവാസികളാണ് തങ്ങളുടെ സമ്പാദ്യത്തെ റിയല്‍എസ്റ്റേറ്റില്‍ നിക്ഷേപിക്കാനൊരുങ്ങുന്നത്.

കഴിഞ്ഞകുറച്ചു നാളുകളായി ഈ പ്രവണത പ്രവാസികള്‍ക്കിടയില്‍ കൂടിവരുന്നുണ്ട്. എന്നാല്‍ വയസ്സായവര്‍ ഇത്തരം നഷ്ടസാധ്യത കൂടുതലുള്ള പ്രവര്‍ത്തികള്‍ക്ക് മുതിരാരില്ലയെന്നും അവര്‍ അവരുടെ സമ്പാദ്യം സ്വന്തം നാട്ടില്‍ വസ്തു വാങ്ങാനാണ് ഉപയോഗിച്ചിരുന്നതെന്നും സര്‍വ്വെ നടത്തിയ സുമാന്‍സ എക്‌സിബിഷന്‍ അന്റ് കമ്പനി പ്രസിഡന്റ് സുനില്‍ ജയിസ്വാല്‍ പറഞ്ഞു.

nri

റിയല്‍ എസ്റ്റേറ്റില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക ലാഭമാണ് ചെറുപ്പക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യഘടകം. കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലാത്ത കുടുംബ ചുറ്റുപാടുമാണ് ഇവരെ കൈവിട്ടകളിയിലേക്ക് നയിക്കുന്നതെന്നും സുനില്‍ പറഞ്ഞു.

ഡിസംബര്‍ 1 മുതല്‍ 3 വരെ യുഎഇയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോയുടെ ഭാഗമായാണ് സര്‍വ്വെ നടത്തിയത്. 8,000ത്തോളം വരുന്ന പ്രവാസികളെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വെ നടത്തിയത്.

മുംബൈ, ബാംഗ്ലുളൂരു, പൂണെ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലാണ് പ്രവാസികള്‍ അവരുടെ നിക്ഷേപങ്ങള്‍ ഏറ്റവും കൂടുതല്‍ നടത്താന്‍ തയ്യാറാകുന്നത്. 40 ശതമാനത്തോളം പ്രവാസികളും തിരികെ നാട്ടിലെത്തുമ്പോള്‍ ലഭിക്കുന്ന സുരക്ഷിത നിക്ഷേപമായാണ് റിയല്‍ എസ്റ്റേറ്റി ബിസിനസ്സിനെ കാണുന്നത്. എന്നാല്‍ ആദ്യമായി റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നവരും പ്രവാസികളില്‍ കൂടുതലാണ്.

English summary
Forty-three per cent of UAE-based Non-Resident Indians (NRIs), between ages 18 and 35 years, are more inclined to buy property back home, a new survey reveals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X