കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്;ബലിപെരുന്നാള്‍ ഒക്ടോബര്‍ 15ന് അവധി14മുതല്‍?

  • By Meera Balan
Google Oneindia Malayalam News

Bakrid
ദുബായ്: മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ഒക്ടോബര്‍ പതിനഞ്ചിനായിരിയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമിക് ക്രെസന്റ്‌സ് ഒബ്‌സര്‍വേഷന്‍ പ്രോജക്ട് ആണ് സെപ്റ്റംബര്‍ 29 ഞായറാഴ്ച ഇക്കാര്യം പറഞ്ഞത്. ഒക്ടോബര്‍ ആറ് മുതല്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ ചന്ദ്രക്കല കാണാന്‍ സാധിയ്ക്കുമെന്ന് പഠനത്തില്‍ പറയുന്നു. ഈ ഒരു സാഹചര്യത്തില്‍ അറബ് രാജ്യങ്ങളില്‍ മുന്‍പ് നിശ്ചയിച്ചിരുന്ന അവധി ദിവസങ്ങളില്‍ മാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

യുഎഇ ല്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മൂന്ന് ദിവസത്തെ അവധി ലഭിയ്ക്കാനാണ് സാധ്യത. വഖാഫത്ത് അറാഫത്ത് ദിനം ഒക്ടോബര്‍ 14 ന് ആണെന്നാണ് ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞത്. അതിനാല്‍ തന്നെ ഒക്ടോബര്‍ 14 തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ 16 ബുധനാഴ്ച വരെ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് അവധി ദിനമായിരിയ്ക്കാനാണ് സാധ്യത. ഒക്ടോബര്‍ 17 ന് തിരികെ ജോലിയില്‍ പ്രവേശിയ്‌ക്കേണ്ടി വരും.

ബലിപെരുന്നാളിനോടനുബന്ധിച്ച് ഗവണ്‍മന്റെ് ഉദ്യോഗസ്ഥര്‍ക്ക് ആറ് ദിവസത്തെ അവധി ലഭിയ്ക്കും. അവധി ആരംഭിയ്ക്കുന്നത് ഒക്ടോബര്‍ 14 തിങ്കളാഴ്ചയായിരിയ്ക്കും. ഒക്ടോബര്‍ 19 ശനിയാഴ്ച അവധി തീരും. ബക്രീദിന് തൊട്ടുമുന്‍പ് തിങ്കളാഴ്ച അറാഫത്ത് ദിനമായതിനാല്‍ അന്ന് മുതല്‍ തന്നെ അവധി ദിനങ്ങള്‍ ആരംഭിയ്ക്കാനാണ് സാധ്യത. വ്യാഴം ,വെള്ളി പൊതു അവധി ദിനങ്ങള്‍ ഉള്‍പ്പടെയാണ് ആറ് ദിവസത്തെ അവധി പൊതുമേഖലയിലെ തൊഴിലാളികള്‍ക്ക് ലഭിയ്ക്കുന്നത്. ഉദ്യോഗസ്ഥര്‍ തിരികെ ഒക്ടോബര്‍ 20 ന് ജോലിയില്‍ പ്രവേശിയ്ക്കണം.

English summary
The first day of Eid Al Adha is expected be on Tuesday, October 15, in most Islamic countries, according to a statement on Sunday from the Islamic Crescents' Observation Project .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X