കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശികളെ പുറത്താക്കാന്‍ ഉത്തരവ്; ജോലി സ്വദേശികള്‍ക്ക്, കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍

  • By Desk
Google Oneindia Malayalam News

മസ്‌ക്കത്ത്: വിദേശികളായ ജോലിക്കാരെ പുറത്താക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍ ഭരണകൂടം. ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് വന്‍ തിരിച്ചടിയാണ് പുതിയ നിര്‍ദേശം. കൊറോണ പ്രതിസന്ധി മൂലം കടുത്ത വെല്ലുവിളി നേരിടുകയാണ് ഒമാന്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാനുള്ള ഒമാന്‍ ഭരണകൂടത്തിന്റെ തീരുമാനം.

എന്നാല്‍ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ളതല്ല പുതിയ തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. 4.4 ലക്ഷം ഇന്ത്യക്കാരാണ് ഒമാനില്‍ ജോലി ചെയ്യുന്നത്. പുതിയ തീരുമാനം എല്ലാവര്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

4.4 ലക്ഷം ഇന്ത്യക്കാര്‍

4.4 ലക്ഷം ഇന്ത്യക്കാര്‍

യുഎഇ, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ കുറവാണ്. 4.4 ലക്ഷം ഇന്ത്യക്കാര്‍ ഒമാനിലുണ്ടെന്നാണ് കണക്ക്. ചില കണക്കുകള്‍ എട്ട് ലക്ഷവും സൂചിപ്പിക്കുന്നു. ഇവര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ് പുതിയ തീരുമാനം.

പുതിയ തീരുമാനം ഇങ്ങനെ

പുതിയ തീരുമാനം ഇങ്ങനെ

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കാണ് ഒമാന്‍ ഭരണകൂടം പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒമാനിലെ സര്‍ക്കാര്‍ കമ്പനികളില്‍ ഒട്ടേറെ ഇന്ത്യക്കാരും ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കെല്ലാം ജോലി നഷ്ടമാകും. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.

കേന്ദ്രം പറയുന്നത്

കേന്ദ്രം പറയുന്നത്

ഒമാന്‍ ഭരണകൂടത്തിന്റെ നയം ഇന്ത്യക്കാരെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ദശാബ്ദങ്ങള്‍ പഴക്കമുള്ള നയമാണിത്. ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഒമാന്‍ ഭരണകൂടം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ശ്രീവാസ്തവ പറഞ്ഞു.

 വേഗത കൂട്ടി എന്ന് മാത്രം

വേഗത കൂട്ടി എന്ന് മാത്രം

അന്തരിച്ച സുല്‍ത്താന്‍ ഖാബൂസിന്റെ ഭരണകാലത്ത് തുടക്കം കുറിച്ച നയത്തിന്റെ ഭാഗമാണ് സ്വദേശി വല്‍ക്കരണം. എന്നാല്‍ കൊറോണയുടെ സാഹചര്യത്തില്‍ വേഗത കൂട്ടി എന്ന് മാത്രം. ഒമാനിലുള്ളവര്‍ക്ക് ഒമാനിലെ കമ്പനികളില്‍ ജോലി ഉറപ്പാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.

ഉത്തരവ് എല്ലാവരെയും ബാധിക്കില്ല

ഉത്തരവ് എല്ലാവരെയും ബാധിക്കില്ല

നിലവില്‍ സ്വകാര്യ മേഖലയിലെ ജോലിക്കാരെ ഉത്തരവ് ബാധിക്കില്ല. എന്നാല്‍ അധികം വൈകാതെ ഒമാനിലെ സ്വകാര്യ കമ്പനികളും വിദേശികളെ പുറത്താക്കിയേക്കുമെന്നാണ് കരുതുന്നത്. ഇതോടെ ഒമാനിലെ കമ്പനികളില്‍ ജോലി ചെയ്യുന്ന എല്ലാവരും ആശങ്കയിലാണെന്ന് സാലാലയിലെ കമ്പനിയില്‍ സൂപ്പര്‍വൈസറായ ഹൈദരാബാദുകാരന്‍ മുഹമ്മദ് ഇബ്രാര്‍ പറയുന്നു.

മോദി സുല്‍ത്താനുമായി സംസാരിച്ചു

മോദി സുല്‍ത്താനുമായി സംസാരിച്ചു

ആഴ്ചകള്‍ക്ക് മുമ്പ് ഒമാന്‍ സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖ് അല്‍ സൈദുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇന്ത്യക്കാരുടെ സുരക്ഷിതത്വം സുല്‍ത്താന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് ഒമാനെ കടുത്ത നടപടികള്‍ വേഗത്തിലാക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഒമാന് തിരിച്ചടിയായത് ഇതാണ്

ഒമാന് തിരിച്ചടിയായത് ഇതാണ്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് എണ്ണ വില കുറഞ്ഞത് ഒമാന് തിരിച്ചടിയാണ്. കടുത്ത സാമ്പത്തിക ഞെരുക്കം രാജ്യം അനുഭവിക്കുന്നുണ്ട്. എന്നാല്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമാന്‍ വളരെ കുറച്ച് മാത്രമാണ് എണ്ണ മേഖലയില്‍ ഇടപെടുന്നത്. മറ്റു ഗള്‍ഫ് രാജ്യങ്ങളും സാമ്പത്തികമായി പ്രതിസന്ധി നേരിടുകയാണ്.

സ്വകാര്യ കമ്പനികള്‍ക്ക് ഇളവ്

സ്വകാര്യ കമ്പനികള്‍ക്ക് ഇളവ്

കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സ്വകാര്യ കമ്പനികള്‍ക്ക് ഒട്ടേറെ ഇളവുകള്‍ ഒമാന്‍ ഭരണകൂടം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിദേശ തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ സുപ്രീം കമ്മിറ്റി സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയതാണ് ഇതില്‍ പ്രധാനം. കമ്മിറ്റി യോഗം ഒട്ടേറെ സുപ്രധാനമായ തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്.

നിബന്ധനകള്‍

നിബന്ധനകള്‍

സ്വദേശികളായ പൗരന്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ അനുവദിക്കില്ലെന്ന് കമ്പനികള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശികളെ പിരിച്ചുവിടുമ്പോള്‍ നിബന്ധനകള്‍ പാലിക്കണം. വാര്‍ഷിക അവധി നേരത്തെയാക്കാനുള്ള അവസരവും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. സര്‍ക്കാര്‍-സ്വകാര്യ-ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികള്‍ എന്നിവര്‍ കൂടിയാലോചിച്ചാണ് പുതിയ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്.

ശമ്പളത്തോടെയുള്ള അവധി

ശമ്പളത്തോടെയുള്ള അവധി

ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് ആധുനിക വിദ്യകള്‍ ഉപയോഗിക്കാം, ഓണ്‍ലൈന്‍ വഴിയുള്ള ജോലികള്‍ തുടരാനും കമ്പനികള്‍ക്ക് അനുമതി നല്‍കി. രോഗം ബാധിക്കുകയോ നിരീക്ഷണത്തിലോ ആയ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി നല്‍കണം. അടച്ചിട്ട കമ്പനികള്‍ക്ക് വാര്‍ഷിക അവധി നേരത്തെ നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്.

ജോലി സമയവും

ജോലി സമയവും

മൂന്ന് മാസത്തേക്ക് ശമ്പളം കുറയ്ക്കാന്‍ സാധിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ ജോലി സമയവും കുറയ്ക്കണം. ഇക്കാര്യത്തില്‍ നേരത്തെ ജീവനക്കാരുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തണം. ആവശ്യമെങ്കില്‍ മെയ് മാസം മുതല്‍ ഈ സമ്പ്രദായം നടപ്പാക്കാമെന്നും സുപ്രീം കമ്മിറ്റിയുടെ പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

വന്‍ നേട്ടവുമായി യുഎഇ; കൊറോണ ചികില്‍സയില്‍ പുത്തന്‍രീതി, അഭിനന്ദനവുമായി ഭരണാധികാരികള്‍വന്‍ നേട്ടവുമായി യുഎഇ; കൊറോണ ചികില്‍സയില്‍ പുത്തന്‍രീതി, അഭിനന്ദനവുമായി ഭരണാധികാരികള്‍

English summary
Oman asks all state-owned firms to fire expat workers; India's response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X