കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ മേഖലയിൽ സ്വദേശിവൽക്കരണം:പ്രവാസികൾക്ക് ഒമാന്റെ പിരിച്ചുവിടൽ നോട്ടീസ്, മലയാളികൾക്ക് ജോലി നഷ്ടം!

  • By Desk
Google Oneindia Malayalam News

മസ്കറ്റ്: സർക്കാരിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പ്രവാസികളെ പിരിച്ചുവിടാനൊരുങ്ങി ഒമാൻ സർക്കാർ. മലയാളികൾ ഉൾപ്പെടെയുള്ള നഴ്സുമാർ, അസിസ്റ്റന്റ് ഫാർമസിസ്റ്റ്, ഫാർമസിസ്റ്റ് എന്നീ രംഗത്ത് ജോലി ചെയ്യുന്നവർക്കാണ് സർക്കാർ ഇതിനകം തന്നെ പിരിച്ചുവിടൽ നോട്ടീസ് നൽകിയിട്ടുള്ളത്. നോട്ടീസ് ലഭിച്ചിട്ടുള്ള മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സെപ്തംബർ വരെയാണ് കാലാവധി നൽകിയിട്ടുള്ളത്.

വീണ്ടും കുവൈത്തിന്‍റെ കടുത്ത നടപടി; ഒരു മേഖലയില്‍ കൂടി വിദേശി നിയമനം പൂര്‍ണ്ണമായി നിര്‍ത്തലാക്കുംവീണ്ടും കുവൈത്തിന്‍റെ കടുത്ത നടപടി; ഒരു മേഖലയില്‍ കൂടി വിദേശി നിയമനം പൂര്‍ണ്ണമായി നിര്‍ത്തലാക്കും

 ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും

ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും

ഒമാനിലെ മസ്കറ്റ്, ബുറൈമി, നിസ്വ, സുഹാർ എന്നിവിടങ്ങളിലെ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും ജോലി ചെയ്യുന്നവർക്കാണ് നിലവിൽ പിരിച്ചുവിടുന്നത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടുള്ളത്. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ നിരവധി പ്രവാസികൾക്കാണ് ജോലി നഷ്ടമായിട്ടുള്ളത്. ഇതിനിടെയാണ് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രവാസികളെ കൂടി പിരിച്ചുവിടാനൊരുങ്ങുന്നത്.

 സ്വദേശിവൽക്കരണം

സ്വദേശിവൽക്കരണം


ഒമാനിൽ സർക്കാർ രംഗത്ത് വിദേശികൾക്ക് പകരം സ്വദേശികൾക്ക് നിയമനം നടത്താൻ നിർദേശം നൽകിക്കൊണ്ട് നേരത്തെ ധനകാര്യ മന്ത്രാലയം സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ മേഖലയിൽ നിന്ന് പ്രവാസികളെ പിരിച്ചുവിടുന്നതിനുള്ള നീക്കം നടത്തുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ പ്രവാസികളാണ് ഒമാനിലെ സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങളിലായി ജോലി ചെയ്തുവരുന്നത്. പുതിയ പരിഷ്കാരം പ്രവാസികളുടെ നിലനിൽപ്പിനും ഭീഷണിയാവുന്നതാണ്.

 സമ്പൂർണ്ണ സ്വദേശിവൽക്കരണം

സമ്പൂർണ്ണ സ്വദേശിവൽക്കരണം


ഒമാനിലെ ഫാർമസിസ്റ്റ് തസ്തികയിൽ പൂർണ്ണമായും സ്വദേശിവൽക്കരണം നടപ്പിൽ വരുത്തുമെന്ന് 2018ൽ തന്നെ ആരോഗ്യ മന്ത്രാലയം പ്രവർത്തിച്ചിരുന്നു. ഡോക്ടർമാർ, അസിസ്റ്റന്റ് ഫാർമസിസ്റ്റ്, നഴ്സുമാർ, എക്സറേ എന്നിവയ്ക്ക് പുറമേ ദന്തരോഗ വിഭാഗത്തിലും സ്വദേശിവൽക്കരണം നടപ്പിലാക്കിയതോടെ നേരത്തെ തന്നെ നിരവധി പ്രവാസികൾക്ക് രാജ്യത്ത് ജോലി നഷ്ടമായിരുന്നു.

പ്രവാസി നഴ്സുമാർക്ക് തിരിച്ചടി

പ്രവാസി നഴ്സുമാർക്ക് തിരിച്ചടി

ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ 90 ശതമാനം സ്വദേശിവൽക്കരണം നടപ്പിൽവരുന്നതോടെ മലയാളി നഴ്സുമാരും ഫാർമസിസ്റ്റുകളും ഡോക്ടർമാരും ഉൾപ്പെടെ നല്ലൊരു ശതമാനം പ്രവാസികൾക്ക് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടതായി വരും. കൺസൾട്ടന്റ് ഫിസിഷ്യൻമാരുടെ മേഖലയിൽ 72 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കുമ്പോൾ മെഡിക്കൽ ലബോറട്ടറി രംഗത്ത് 65 ശതമാനമാണ് സ്വദേശിവൽക്കരണത്തിന്റെ തോത്. ഫാർമസി വിഭാഗത്തിൽ ഇതിനകം തന്നെ പ്രവാസികൾക്ക് പകരം 94 ശതമാനത്തോളം സ്വദേശികളെ നിയമിച്ചിട്ടുണ്ട്.

''നഷ്ടപരിഹാരം വാങ്ങിക്കാൻ നടക്കുന്ന മോശക്കാരിയായി ചിത്രീകരിക്കുന്നു, എന്ത് നല്ല നിലപാടുകൾ അല്ലേ''''നഷ്ടപരിഹാരം വാങ്ങിക്കാൻ നടക്കുന്ന മോശക്കാരിയായി ചിത്രീകരിക്കുന്നു, എന്ത് നല്ല നിലപാടുകൾ അല്ലേ''

English summary
Oman implements 90 percent natioanalisation in medical job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X