കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; വിദേശികളെ പിരിച്ചുവിടാന്‍ അനുമതി, പുതിയ നടപടിയുമായി ഒമാന്‍

  • By Desk
Google Oneindia Malayalam News

മസ്‌ക്കത്ത്: കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സ്വകാര്യ കമ്പനികള്‍ക്ക് ഒട്ടേറെ ഇളവുകള്‍ ഒമാന്‍ പ്രഖ്യാപിച്ചു. വിദേശ തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ സുപ്രീം കമ്മിറ്റി കമ്പനികള്‍ക്ക് അനുമതി നല്‍കി. കമ്മിറ്റി യോഗം ഒട്ടേറെ സുപ്രധാനമായ തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്.

Recommended Video

cmsvideo
Oman government decided to terminate emigrant workers | Oneindia Malayalam

സ്വദേശികളായ പൗരന്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ അനുവദിക്കില്ല. വിദേശികളെ പിരിച്ചുവിടുമ്പോള്‍ നിബന്ധനകള്‍ പാലിക്കണം. വാര്‍ഷിക അവധി നേരത്തെയാക്കാനുള്ള അവസരവും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ ഒമാനില്‍ നടപ്പാക്കുന്ന സുപ്രധാന പരിഷ്‌കരണങ്ങള്‍ ഇങ്ങനെ...

പിരിച്ചുവിടാന്‍ പാടില്ല

പിരിച്ചുവിടാന്‍ പാടില്ല

സര്‍ക്കാര്‍-സ്വകാര്യ-ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികള്‍ എന്നിവര്‍ കൂടിയാലോചിച്ചാണ് പുതിയ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. ഒമാനികളായ ജോലിക്കാരെ ഒരിക്കലും പിരിച്ചുവിടാന്‍ പാടില്ല എന്നാണ് തീരുമാനം. ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് ആധുനിക വിദ്യകള്‍ ഉപയോഗിക്കാം, ഓണ്‍ലൈന്‍ വഴിയുള്ള ജോലികള്‍ തുടരാനും കമ്പനികള്‍ക്ക് അനുമതി നല്‍കി.

ശമ്പളത്തോടെയുള്ള അവധി

ശമ്പളത്തോടെയുള്ള അവധി

ജോലി സ്ഥലത്ത് സാമൂഹിക അകലം പാലിക്കണമെന്നാണ് നിര്‍ദേശം. രോഗം ബാധിക്കുകയോ നിരീക്ഷണത്തിലോ ആയ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി നല്‍കണം. ആരോഗ്യ വകുപ്പിന്റെ രേഖയുണ്ടെങ്കിലാണ് ഈ അവധി ലഭിക്കുക. അടച്ചിട്ട കമ്പനികള്‍ക്ക് വാര്‍ഷിക അവധി നേരത്തെ നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്.

ശമ്പളം കുറയ്ക്കാന്‍ സാധിക്കും

ശമ്പളം കുറയ്ക്കാന്‍ സാധിക്കും

മൂന്ന് മാസത്തേക്ക് ശമ്പളം കുറയ്ക്കാന്‍ സാധിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ ജോലി സമയവും കുറയ്ക്കണം. ഇക്കാര്യത്തില്‍ നേരത്തെ ജീവനക്കാരുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തണം. ആവശ്യമെങ്കില്‍ മെയ് മാസം മുതല്‍ ഈ സമ്പ്രദായം നടപ്പാക്കാം. ഒമാനി ജോലിക്കാര്‍ക്ക് ശമ്പളം കുറക്കുന്നുണ്ടെങ്കില്‍ വായ്പകള്‍, മറ്റു ബില്ലുകള്‍ എന്നിവയ്ക്ക് ജൂണ്‍ വരെ ഇളവ് നല്‍കണം.

ഫീസ് കുറച്ചു

ഫീസ് കുറച്ചു

അടച്ചുപൂട്ടേണ്ടി വന്ന സ്ഥാപനങ്ങളിലെ വിദേശികളായ ജോലിക്കാരെ തിരിച്ച് നാട്ടിലേക്ക് അയക്കാം. വിദേശികളായ ജോലിക്കാരുടെ ലേബര്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള ഫീസ് 301 റിയാലില്‍ നിന്ന് 201 റിലായാക്കി കുറച്ചു. ഏപ്രില്‍ 15നും ജൂണ്‍ അവസാന ദിനത്തിനുമിടയിലുള്ള പുതുക്കലിനാണ് ഈ ഫീസ്.

എല്ലാ കുടിശ്ശികകളും തീര്‍ക്കണം

എല്ലാ കുടിശ്ശികകളും തീര്‍ക്കണം

വിദേശ ജോലിക്കാരുടെ ലൈസന്‍സുകള് പുതുക്കുന്നതിനും ഫീസിനത്തില്‍ ഇളവുണ്ട്. വിദേശികളായ ജോലിക്കാരെ സ്വകാര്യ കമ്പനികള്‍ക്ക് പിരിച്ചുവിടാം. എന്നാല്‍ അവര്‍ രാജ്യം വിടുന്നതിന് മുമ്പായി എല്ലാ കുടിശ്ശികകളും തീര്‍ത്തിരിക്കണമെന്നും സുപ്രീം കമ്മിറ്റി അംഗീകരിച്ച പാക്കേജില്‍ വ്യക്തമാക്കുന്നു.

97 പേര്‍ക്ക് കൂടി കൊറോണ

97 പേര്‍ക്ക് കൂടി കൊറോണ

അതേസമയം, ഒമാനില്‍ ബുധനാഴ്ച 97 പേര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. 86 പേരും മസ്‌ക്കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഈ മേഖലയിലാണ് രോഗം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമാനില്‍ ഇതുവരെ 910 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ 'രാഷ്ട്രപതി ഭരണം'; ജനക്കൂട്ടമെത്തിയതില്‍ വന്‍ ഗൂഢാലോചന, റെയില്‍വെക്കും പങ്കുണ്ടോ?മഹാരാഷ്ട്രയില്‍ 'രാഷ്ട്രപതി ഭരണം'; ജനക്കൂട്ടമെത്തിയതില്‍ വന്‍ ഗൂഢാലോചന, റെയില്‍വെക്കും പങ്കുണ്ടോ?

ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനം പുറപ്പെടുന്നു; എയര്‍ അറേബ്യ ഒമ്പത് രാജ്യങ്ങളിലേക്ക്ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനം പുറപ്പെടുന്നു; എയര്‍ അറേബ്യ ഒമ്പത് രാജ്യങ്ങളിലേക്ക്

English summary
Oman Private Sector has the right to terminate expat staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X