കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ ഒമാന്‍ തിരികെ വിളിക്കുന്നു; ഫീസുകള്‍ കുറച്ചു, പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...

Google Oneindia Malayalam News

മസ്‌ക്കത്ത്: ഗള്‍ഫ് രാജ്യമായ ഒമാന്‍ വീണ്ടും സജീവമാകുന്നു. പ്രവാസികള്‍ക്ക് തിരികെ വരാന്‍ അനുമതി നല്‍കി. വിമാന സര്‍വീസുകള്‍ ആരംഭിക്കാനും തീരുമാനിച്ചു. മാത്രമല്ല, പ്രവാസികള്‍ക്ക് ഫീസ് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യം അതിവേഗം സജീവമാകാനുള്ള ശ്രമത്തിലാണ്. കമ്പനികളിലെ ജോലികള്‍ മാറുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ഭീതി അകന്നിട്ടില്ലെങ്കിലും മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ട് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയാണ് ഭരണാധികാരികള്‍. ഒമാന്‍ ഭരണകൂടത്തിന്റെ പുതിയ തീരുമാനങ്ങള്‍ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

നിബന്ധന ഒഴിവാക്കി

നിബന്ധന ഒഴിവാക്കി

റസിഡന്റ് വിസയുള്ളവര്‍ക്ക് ഇനി ഒമാനിലേക്ക് തിരിച്ചുവരാം. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന നിബന്ധന നേരത്തെയുണ്ടായിരുന്നു. അത് എടുത്തുമാറ്റിയിരിക്കുകയാണ് ഭരണകൂടം.

ഒക്ടോബര്‍ ഒന്ന് മുതല്‍

ഒക്ടോബര്‍ ഒന്ന് മുതല്‍

അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് കാരണം പ്രവാസികള്‍ക്ക് റസിഡന്റ്‌സ് വിസയുണ്ടെങ്കിലും ഒമാനിലേക്ക് തിരിച്ചുപോകാന്‍ സാധിച്ചിരുന്നില്ല. ഒക്ടോബര്‍ ഒന്ന് മുതല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ തന്നെ ഇനി ഒമാനിലേക്ക് വരാം. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍തിയാണ് ഇക്കാര്യം അറിയിച്ചത്.

 തിരിച്ചെത്തിയാല്‍...

തിരിച്ചെത്തിയാല്‍...

അതേസമയം, ഒക്ടോബര്‍ ഒന്ന് മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും. കര അതിര്‍ത്തി തുറക്കുകയും ചെയ്യും. ഒമാനിലെത്തുന്നവര്‍ക്ക് വിമാനത്താവളത്തിലോ മറ്റോ കൊറോണ പരിശോധനയ്ക്ക് വിധേയമാകണം. കൂടാതെ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയുകയും വേണം. പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കുമ്പോഴുള്ള ഫീസില്‍ ഇളവ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് ഒമാന്‍ ഭരണകൂടം.

 ഫീസ് മൂന്നിലൊന്ന് കുറച്ചു

ഫീസ് മൂന്നിലൊന്ന് കുറച്ചു

വര്‍ക്ക് വിസ പുതുക്കുമ്പോള്‍ കമ്പനികള്‍ നല്‍കേണ്ടത് 782 ഡോളറാണ്. എന്നാല്‍ പുതിയ പശ്ചാത്തലത്തില്‍ 525 ഡോളര്‍ നല്‍കിയാല്‍ മതി. ഈ വര്‍ഷം ഡിസംബര്‍ അവസാനം വരെയാണ് പുതിയ ഇളവുകള്‍. ടൈംസ് ഓഫ് ഒമാന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒമാനികള്‍ ജോലി ചെയ്യുന്ന കമ്പനികളുടെ ലൈസന്‍സ് പുതുക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.

പിരിച്ചുവിടാം, പക്ഷേ...

പിരിച്ചുവിടാം, പക്ഷേ...

ഒമാന്‍ വിട്ടുപോകുന്ന വിദേശികള്‍ക്ക് നാട്ടിലേക്ക് കൊണ്ടുപോകുന്ന വസ്തുക്കള്‍ക്ക് പിഴ ഈടാക്കില്ല. ഈ ഇളവും ഡിസംബര്‍ വരെയാണ്. സ്വകാര്യ കമ്പനികള്‍ക്ക് വിദേശികളായ ജോലിക്കാരെ വേണമെങ്കില്‍ പിരിച്ചുവിടാം. പക്ഷേ, എല്ലാ ആനുകൂല്യങ്ങളും നല്‍കിയ ശേഷമാകണം പിരിച്ചുവിടേണ്ടതെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Recommended Video

cmsvideo
Oman Cancels Major Project With UAE Company | Oneindia Malayalam
ജോലി മാറാന്‍ അനുമതി

ജോലി മാറാന്‍ അനുമതി

സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലി മാറാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ചില കമ്പനികള്‍ ജോലിക്കാരെ തങ്ങളുടെ മറ്റു കമ്പനികളിലേക്ക് മാറ്റുന്നതിന് അനുമതി ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് പുതിയ തീരുമാനം. ഇങ്ങനെ ചെയ്യുമ്പോള്‍ കമ്പനികള്‍ തമ്മിലുള്ള കരാര്‍ തയ്യാറാക്കണമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

അമേരിക്കയെ ഞെട്ടിച്ച് ഇറാന്‍ സൈന്യം; യുദ്ധക്കപ്പലിലെ രഹസ്യം ഒപ്പി, ചിത്രം പുറത്തുവിട്ട് വെല്ലുവിളിഅമേരിക്കയെ ഞെട്ടിച്ച് ഇറാന്‍ സൈന്യം; യുദ്ധക്കപ്പലിലെ രഹസ്യം ഒപ്പി, ചിത്രം പുറത്തുവിട്ട് വെല്ലുവിളി

തോറ്റാലും മാറില്ലെന്ന് സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്; അമേരിക്കന്‍ രാഷ്ട്രീയം പുതിയ വഴിക്ക്തോറ്റാലും മാറില്ലെന്ന് സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്; അമേരിക്കന്‍ രാഷ്ട്രീയം പുതിയ വഴിക്ക്

English summary
Oman reduced fees of expat work permits renewal, Residents Visa holder can return from October 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X