കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ വിസ റദ്ദാക്കുന്നവര്‍ക്കെതിരെ ഒമാന്‍ നടപടി കര്‍ശനമാക്കുന്നു, പ്രവാസികളുടെ കാര്യം കഷ്ടം..

  • By Siniya
Google Oneindia Malayalam News

ഒമാന്‍ : തൊഴില്‍ വിസ റദ്ദാക്കുന്നവര്‍ക്കായി നടപടികള്‍ കര്‍ശനമാക്കുന്നു. രണ്ടുവര്‍ഷത്തെ വിസാ നിരോധനത്തില്‍ ഇളവ് നല്‍കേണ്ടന്ന നിലപാടിലാണിപ്പോള്‍ ഒമാന്‍. ഇതേ സമയം പഴയ സ്‌പോണ്‍സര്‍മാരുടെ എന്‍ഒസി ഉണ്ടെങ്കിലും ഇനി ജോലിമാറാന്‍ കഴിയില്ല.

റോയല്‍ ഒമാന്‍ പോലീസിലെ വിസാ ചുമതയിലുള്ള ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എണ്ണവില തകര്‍ച്ചയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വാണിജ്യ വിസാ നിയമങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്കിടെയാണ് നിയമം കൂടുതല്‍ കര്‍ശനമാക്കുന്നത്.

-oman-map.

പഴയ സ്‌പോണ്‍സര്‍ എന്‍ഒസി നല്‍കിയാലും രണ്ടുവര്‍ഷത്തിന് ശേഷമേ തൊഴില്‍ വിസ അനുവദിക്കുകയുള്ളു. ഇതേ സമയം പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. മെച്ചപ്പെട്ട ജോലി ലഭിച്ചാല്‍ പോലും മാറാന്‍ കഴിയാത്ത അവസ്ഥാണുള്ളത്. എന്നാല്‍ നേരത്തെ ജോലി ചെയ്തിരുന്ന അതേ സ്‌പോണ്‍സര്‍മാരുടെ കീഴിലേക്ക് വരാന്‍ വീസാ നിരോധനം ബാധകമല്ല.

2014 ജൂണ്‍ മുതലാണ് രണ്ടുവര്‍ഷത്തെ വിസാ നിരോധനം നടപ്പാക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇത് പിന്‍വലിക്കണമെന്ന് ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വദേശികളുടെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള എസ് എം ഇ വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്.

English summary
Oman strict action for employment visa cancellation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X