കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ബൂം അവസാനിക്കുന്നോ? ഒമാനിലും 'നിതാഖത്' , മലയാളി നഴ്‌സുമാരെ പിരിച്ചുവിടുന്നു

Google Oneindia Malayalam News

സലാല: സൗദി അറേബ്യയില്‍ പ്രവാസികള്‍ അതിരൂക്ഷമായ തൊഴില്‍ പ്രതിസന്ധി നേരിടുന്നതിനിടെ ഒമാനിൽ നിന്ന് കേള്‍ക്കുന്നതും സുഖകരമായ വാര്‍ത്തകളല്ല. സൗദി അറേബ്യയ്ക്ക് പുറമേ ഒമാനിലും സ്വദേശി വത്കരണം ദ്രുതഗതിയില്‍ നടക്കുകയാണ്.

Read Also: നോമ്പിനേയും യേശുവിനേയും മാത്രമല്ല, കര്‍ക്കിടകവാവിനേയും ട്രോളും മല്ലൂസ്!!!Read Also: നോമ്പിനേയും യേശുവിനേയും മാത്രമല്ല, കര്‍ക്കിടകവാവിനേയും ട്രോളും മല്ലൂസ്!!!

നഴ്‌സിങ് മേഖലയെ ആണ് അത് രൂക്ഷമായി ബാധിയ്ക്കുന്നത്. വിദേശി നഴ്‌സുമാരെ പിരിച്ചുവിടാനാണ് ഇപ്പോള്‍ ഒമാന്‍ സര്‍ക്കാരിന്റെ തീരുമാനം. ആയിരക്കണക്കിന് നഴ്‌സുമാര്‍ക്കാണ് ഇപ്പോള്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നൂറ് കണക്കിന് മലയാളികളാണ് ഒമാനില്‍ നഴ്‌സിങ് രംഗത്തുള്ളത്.

ആഗോള സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് ലോകം കടക്കുകയാണെന്ന സൂചനയാണ് ഇപ്പോള്‍ സൗദിയില്‍ നിന്ന് ലഭിയ്ക്കുന്നത്. ഗള്‍ഫ് ബൂം അവസാനിയ്ക്കുകയാണോ....?

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

സ്വദേശിവത്കരണം

സ്വദേശിവത്കരണം

ഗള്‍ഫ് രാജ്യങ്ങളെല്ലാം തന്നെ സ്വദേശിവത്കരണത്തിന്റെ പാതയിലാണ്. സൗദി അറേബ്യയാണ് ഇക്കാര്യത്തില്‍ തുടക്കം കുറിച്ചത്. സൗദിയില്‍ നിതാഖത് എന്നാണ് ഇത് അറിയപ്പെടുന്നത്.

ഒമാന്‍

ഒമാന്‍

ഒമാനും ഇപ്പോള്‍ സ്വദേശിവത്കരണത്തിന്റെ പാതയിലാണ്. ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന രാജ്യമാണ് ഒമാന്‍.

നഴ്‌സിങ് മേഖല

നഴ്‌സിങ് മേഖല

നഴ്‌സിങ് മേഖലയില്‍ ഒമാന്‍ സ്വദേശിവത്കരണം ശക്തമാക്കുകയാണ്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള പല നഴ്‌സുമാര്‍ക്കും ഇപ്പോള്‍ തന്നെ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു.

മലയാളികള്‍ ഏറെ

മലയാളികള്‍ ഏറെ

നൂറ് കണക്കിന് മലയാളികളാണ് ഒമാനില്‍ നഴ്‌സിങ് രംഗത്ത് ജോലി ചെയ്യുന്നത്. ഇവരെ പ്രതിസന്ധിയിലാക്കുന്നതാണ് സര്‍ക്കാര്‍ നീക്കം. പതിനഞ്ചും ഇരുപതും വര്‍ഷങ്ങള്‍ വരെ എക്‌സ്പീരിയന്‍സ് ഉള്ളവരും ഇക്കൂട്ടത്തില്‍ ഉണ്ട്.

സര്‍ക്കാര്‍ ആശുപത്രികള്‍

സര്‍ക്കാര്‍ ആശുപത്രികള്‍

സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇത് സ്വകാര്യമേഖലയിലേക്കും വ്യാപിപ്പിയ്ക്കും.

സൗദിയും

സൗദിയും

നഴ്‌സിങ് മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ സൗദി അറേബ്യയും തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരില്‍ വലിയൊരു വിഭാഗം ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ജോലി ചെയ്യുന്നത്.

മാന്ദ്യം വരുമ്പോള്‍

മാന്ദ്യം വരുമ്പോള്‍

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്നതാണ് ഗള്‍ഫ് രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്വദേശിവത്കരണമല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങളില്ല.

പണം പുറത്തേയ്ക്ക്

പണം പുറത്തേയ്ക്ക്

വലിയൊരു ശതമാനം പണം വിദേശികള്‍ വഴി പുറത്ത് പോകുന്നത് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയെ ബാധിയ്ക്കുന്നുണ്ട്. സ്വദേശികളില്‍ തൊഴിലില്ലായ്മ കൂടുന്നതും അസ്വസ്ഥത സൃഷ്ടിയ്ക്കുന്നുണ്ട്.

ഗള്‍ഫ് ബൂം

ഗള്‍ഫ് ബൂം

കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ പുരോഗതിയില്‍ നിര്‍ണായകമായ പങ്കാണ് 'ഗള്‍ഫ് ബൂമിന്' ഉള്ളത്. എന്നാല്‍ അത് ഇപ്പോള്‍ അവസാനിച്ചുകൊണ്ടിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിവരും.

പുനരധിവാസം

പുനരധിവാസം

വിദേശങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ പുനരധിവാസം ആയിരിക്കും സര്‍ക്കാരിനെ ഏറ്റവും അധികം പ്രതിസന്ധിയിലാക്കുക. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയേയും ഇത് ഗുരുതരമായി ബാധിയ്ക്കും.

English summary
Oman also moving to nationalisation of Jobs, particularly in Nursing sector.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X