കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനിലും തൊഴില്‍ സമരമോ?

Google Oneindia Malayalam News

മസ്‌ക്കറ്റ്: വ്യാപകമായി തൊഴിലാളികളെ പിരിച്ചുവിടുന്നതിലും തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതിലും പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങുന്നത്. ഒമാനിലെ എണ്ണ വാതക മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് സമരത്തിന് ഒരുങ്ങുന്നത്.

ഗ്യാസ് സെക്ടര്‍ യൂണിയന്‍ ചെയര്‍മാന്‍ സൗദ് സാല്‍മി ഒരു ദിവസത്തെ സമരം എന്തായാലും ഉണ്ടാകുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. മാനേജ്‌മെന്റുമായി ആറു മണിക്കൂര്‍ നീണ്ട അടിയന്തിര ചര്‍ച്ചകള്‍ക്ക് ശേഷവും വ്യക്തമായ മറുപടി ലഭിക്കാത്തതിലാണ് സമരവുമായി മുന്നോട്ട് പോവാന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സാല്‍മി പറഞ്ഞു. 2014 അവസാനം മുതല്‍ കഴിഞ്ഞ മാസം വരെ എതാണ്ട് 1000 ത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് കണക്ക്.

oman-map

ജീവനക്കാരെ പിരിച്ചുവിടുന്നത് ഒഴിവാക്കുകയോ അല്ലങ്കില്‍ അത്തരക്കാര്‍ക്ക് മറ്റ് മേഖലയില്‍ ജോലി കണ്ടെത്തുവാന്‍ കമ്പനി തയ്യാറാകുകയോ ചെയ്യണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഏതാണ്ട് 25 ഓളം യൂണിയനുകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ തന്നെ 21 ഓളം യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ജോലി സ്ഥിരത ഉറപ്പുവരുത്തുന്ന രീതിയില്‍ തൊഴില്‍ നിയമം പരിഷ്‌കരിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Omani oil and gas unions threaten strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X