കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് മെട്രോ കുതിക്കുന്നു; എട്ട് വര്‍ഷത്തിനകം കയറിയത് 100 കോടി യാത്രക്കാര്‍

  • By Desk
Google Oneindia Malayalam News

ദുബായ്: ദുബയ് നഗരത്തിന്റെ ആകര്‍ഷണങ്ങളിലൊന്നായ ദുബയ് മെട്രോയുടെ കുതിപ്പില്‍ ഒരു പൊന്‍തൂവല്‍ കൂടി. ആരംഭിച്ച് എട്ട് വര്‍ഷത്തിനിടയില്‍ മെട്രോയില്‍ യാത്ര ചെയ്തത് 100 കോടി ആളുകള്‍. 2009 സപ്തംബര്‍ ഒന്‍പതിന് ആരംഭിച്ച മെട്രോയില്‍ 2017 ആഗസ്ത് അവനസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 1.028 ബില്യണ്‍ യാത്രക്കാര്‍ സഞ്ചരിച്ചതായി ദുബയ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഡയരക്ടര്‍ ജനറല്‍ മത്താര്‍ അല്‍ തായര്‍ അറിയിച്ചു. 68.9 കോടി യാത്രക്കാര്‍ റെഡ് ലൈനിലും 33.9 ആളുകള്‍ ഗ്രീന്‍ ലൈനിലുമാണ് യാത്ര ചെയ്തത്.

ആരംഭിച്ച് എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഈ അപൂര്‍വ നേട്ടം കൈവരിക്കാനായത് ദുബയ് മെട്രോയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ദുബയ് മെട്രോ യാത്രയ്ക്കാര്‍ക്ക് നല്‍കുന്ന സേവനത്തിനും സുരക്ഷിതത്വത്തിനുമുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടം. ദുബയ് ഗതാഗതത്തിന്റെ നട്ടെല്ലായി മാറിയ മെട്രോയുടെ ശില്‍പി ദുബയ് ഭരണാധികാരി കൂടിയായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂമാണെന്നും അദ്ദേഹം പറഞ്ഞു.

dubaiburj

75 കിലോമീറ്റര്‍ നീളത്തില്‍ പായുന്ന ദുബയ് മെട്രോ ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ മെട്രോ കൂടിയാണ്. മെട്രോയുടെ 25,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള യൂനിയന്‍ സ്‌റ്റേഷന്‍ ലോകത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനാണെന്ന സവിശേഷതയുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മെട്രോ സ്‌റ്റേഷനുകളിലൊന്നാണ് ബുര്‍ജ്മാന്‍ സ്‌റ്റേഷന്‍.

മെട്രോ സേവനം മെച്ചപ്പെടുത്തി 2030 ഓടെ യാത്രക്കാരുടെ 30 ശതമാനത്തെയും ആകര്‍ഷിക്കാനാണ് പദ്ധതിയെന്ന് ആര്‍.ടി.എ മേധാവി പറഞ്ഞു. 2016ല്‍ അത് 16 ശതമാനമായിരുന്നു. ടാക്‌സി സേവനം കൂടി പരിഗണിച്ചാല്‍ ദുബൈയിലെ 24 ശമതാനം യാത്രക്കാരും പൊതുഗതാഗത സംവിധാനത്തെയാണ് ആശ്രയിക്കുന്നത്.

ദുബയ് അന്താരാഷ്ട്ര വിമാനത്താവളം, ദേര, ബര്‍ദുബയ് എന്നിവയെ ബന്ധിപ്പിച്ച് റാഷിദിയ്യ മുതല്‍ ജബല്‍ അലി വരെ നീളുന്നതാണ് മെട്രോയുടെ റെഡ്‌ലൈന്‍. ഖിസൈസിലെ ഇത്തിസാലാത്ത് സ്‌റ്റേഷന്‍ മുതല്‍ ക്രീക്ക് സ്‌റ്റേഷന്‍ വരെയാണ് ഗ്രീന്‍ ലൈന്‍. ഇരു പാതകളും ബുര്‍ജുമാന്‍, യൂനിയന്‍ സ്റ്റേഷനുകളില്‍ സന്ധിക്കുന്നുണ്ട്.

English summary
The Dubai Metro has broken the one billion rider barrier, announced Mattar Al Al Tayer, Director-General and Chairman of the Board of Executive Directors of the Roads & Transport Authority (RTA)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X