കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ മറ്റൊരു നീണ്ട അവധി കൂടി; പൊതുമേഖലയ്ക്ക് നാല് ദിനം, സ്വകാര്യമേഖലയ്ക്ക് മൂന്ന്

  • By Desk
Google Oneindia Malayalam News

ദുബായ്: യു .എ.ഇ ദേശീയ ദിനം, നബിദിനം, സ്മൃതി ദിനം എന്നിവ പ്രമാണിച്ചു യു.എ.ഇയിലെ പൊതു സ്വകാര്യ മേഖലകളില്‍ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകളുള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ദിവസവും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസവുമാണ് അവധി.

വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു... പിന്നാലെ വിദ്യാര്‍ഥികളുടെ പ്രക്ഷോഭം, ഹോസ്റ്റലില്‍ തീയിട്ടു!!

നവംബര്‍ 30ന് അവധി തുടങ്ങും

നവംബര്‍ 30ന് അവധി തുടങ്ങും

പൊതുമേഖലയില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്നു വരെയുള്ള നാല് ദിവസം അവധിയായിരിക്കും. തിങ്കളാഴ്ച ഓഫീസുകള്‍ തുറക്കും. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 30 വ്യാഴാഴ്ച മുതല്‍ മുതല്‍ ഡിസംബര്‍ രണ്ട് ശനിയാഴ്ച വരെയാണ് അവധി. അവര്‍ക്ക് ഞായറാഴ്ച പ്രവൃത്തി ദിവസമാണ്. യു.എ.ഇ മനുഷ്യ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയമാണ് അവധികള്‍ പ്രഖ്യാപിച്ച് ഉത്തരവ് ഇറക്കിയത്.

സ്മൃതി ദിനം അഥവാ രക്തസാക്ഷിദിനം

സ്മൃതി ദിനം അഥവാ രക്തസാക്ഷിദിനം

നവംബര്‍ 30നാണ് സ്മൃതി ദിനം. നേരത്തേ ഇത് രക്തസാക്ഷി ദിനമായിട്ടായിരുന്നു യു.എ.ഇ ആചരിച്ചിരുന്നത്. 2015ല്‍ യു.എ.ഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ഈ ദിനാചരണം തുടങ്ങിയത്. രാജ്യത്തിന് വേണ്ടി പോരാടിയും അതിര്‍ത്തികള്‍ സംരക്ഷിച്ചും ജീവാര്‍പ്പണം നടത്തുന്നവരുടെ ഓര്‍മപുതുക്കുവാനുള്ള ദിനമായാണ് സ്മൃതി ദിനം ആചരിക്കുന്നത്.

ഈദ് അല്‍ മൗലിദ് അന്നബവി അഥവാ മീലാദുന്നബി

ഈദ് അല്‍ മൗലിദ് അന്നബവി അഥവാ മീലാദുന്നബി

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍മദിനം നവംബര്‍ 30 വ്യാഴാഴ്ചയാണ് യു.എ.ഇയില്‍ ആചരിക്കുന്നത്. സ്മൃതി ദിനത്തില്‍ തന്നെയാണ് ഈദ് അല്‍ മൗലിദ് അന്നബവി (പ്രവാചകന്റെ പിറന്നാളാഘോഷം) എന്ന പേരില്‍ വിവിധ പരിപാടികളോടെ നബിദിനം ആഘോഷിക്കുക. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളും വിവിധ പരിപാടികളോടെ മീലാദുന്നബി ആഘോഷങ്ങളില്‍ പങ്ക് ചേരും.

യു.എ.ഇ ദേശീയ ദിനം ഡിസംബര്‍ രണ്ടിന്

യു.എ.ഇ ദേശീയ ദിനം ഡിസംബര്‍ രണ്ടിന്

ബ്രിട്ടീഷുകാരുടെ കീഴിലുള്ള സംരക്ഷിത പ്രദേശമായിരുന്ന യു.എ.ഇ 1971 ഡിസംബര്‍ ഒന്നിനാണ് ആ കരാറില്‍ നിന്ന് മോചിതമായത്. തൊട്ടടുത്ത ദിവസമായ ഡിസംബര്‍ രണ്ട് ദേശീയ ദിനമായി അതുമുതല്‍ ആചരിച്ചുവരുന്നു. അബുദബി, ദുബയ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നീ എമിറേറ്റുകള്‍ക്കൊപ്പം 1972ല്‍ റാസല്‍ ഖൈമയും ചേരുകയായിരുന്നു. വര്‍ണശബളമായ പരിപാടികളോടെയാണ് യു.എ.ഇ അതിന്റെ നാല്‍പത്തിയാറാമത് ദേശീയ ദിനം ആഘോഷിക്കുന്നത്.

 ഒമാനില്‍ അവധി അഞ്ചു ദിവസം

ഒമാനില്‍ അവധി അഞ്ചു ദിവസം

ദേശീയ ദിനവും നബിദിനവും പ്രമാണിച്ച് ഒമാനിലെ പൊതു- സ്വകാര്യ മേഖലകളില്‍ അഞ്ചു ദിവസത്തെ അവധിയാണ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ മൂന്ന്, നാല് തീയതികളിലാണ് ദേശീയ അവധി ദിനങ്ങള്‍. അഞ്ച് ചൊവ്വാഴ്ച നബിദിന അവധിയും ലഭിക്കും. ഒന്നും രണ്ടും തീയതികള്‍ വാരാന്ത്യ അവധി ദിനങ്ങളാണ് ഒമാനില്‍.

English summary
The UAE has announced holidays for public sector workers to mark the 46th National Day and Commemoration Day, earlier known as Martyrs' Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X