കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളിയായ ഒന്നരവയസുകാരന് ഡിഎസ്എഫില്‍ നിന്ന് വജ്ര സമ്മാനം

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് വേണ്ടി മാത്രം കേരളത്തില്‍ നിന്നും ദുബായിലേയ്ക്ക് എത്തുന്ന ഒട്ടേറെ മലയാളികളുണ്ട്. അപ്പോള്‍ പിന്നെ യുഎഇ യില്‍ ഉള്ള പ്രവാസികളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഡിഎസ്എഫില്‍ മലയാളികളുടെ തിരക്ക് കൂടിവരികയാണ്. തിരക്ക് മാത്രമല്ല കേട്ടോ ദിവസേനയുള്‌ല നറുക്കെടുപ്പില്‍ സ്വര്‍ണവും ഡയമണ്ടുമൊക്കെ സമ്മാനമായി കിട്ടുന്നവരിലും മലയാളികള്‍ ഉണ്ട്. എന്നാല്‍ ഒന്നരവസയുകാരനായ ഒരു മലയാളി കുട്ടിയ്ക്ക് ഡിഎസ്എഫില്‍ നിന്ന് വജ്രം സമ്മാനമായി ലഭിച്ചതാണ് മാധ്യമങ്ങള്‍ ആഘോഷിയ്ക്കുന്നത്.

മലയാളിയായ നിഹാസ് എന്നയാളുടെ മകനാണ് കുടുംബത്തിന്റെ തന്നെ ഭാഗ്യദേവനായി മാറിയത്. റാസ് അല്‍ ഖൈമയിലാണ് നിഹാസും കുടുംബവും താമസിയ്ക്കുന്നത്. ഭാര്യയ്ക്ക് സ്വര്‍ണം വാങ്ങുന്നതിന് വേണ്ടിയാണ് ഡിഎസ്എഫില്‍ എത്തിയത്. 21 ഓളം കൂപ്പണുകളാണ് ഇവര്‍ക്ക് ലഭിച്ചത്.

Malayali boy wis

മകനാണ് തങ്ങളുടെ ഭാഗ്യമെന്ന് വിശ്വസിയ്ക്കുന്ന ദമ്പതിമാര്‍ ഒന്നരവയസുള്ള മകന്‍ നബീലിന്റെ പേരാണ് നറുക്കെടുപ്പ് കൂപ്പണില്‍ ചേര്‍ത്തത്. കുഞ്ഞിന്റെ ഭാഗ്യം എന്തായാലും ദമ്പതിമാരെ തുണച്ചു. ജനവരി 11 ന് നടന്ന് പ്രതിദിന നറുക്കെടുപ്പില്‍ വണ്‍ കാരറ്റ് ഡയമണ്ട് സമ്മാനം ലഭിച്ചത് നബീലിനാണ്.

എട്ട് വര്‍ഷത്തോളമായി റാസല്‍ഖൈമയില്‍ ലാന്‍സ് സ്‌കേപ്പിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന നിഹാസിന് ആദ്യമായി ഇത്തരമൊരു ഭാഗ്യം തേടിവന്ന് വിശ്വസിയ്ക്കാനാവുന്നില്ല. ആദ്യമായിട്ടാണ് തങ്ങള്‍ക്ക് ഡിഎസ്എഫില്‍ നിന്ന് സമ്മാനം ലഭിയ്ക്കുന്നതെന്നും ദമ്പതിമാര്‍ പറയുന്നു. ഒട്ടേറെ മലയാളികള്‍ക്കാണ് ഡിഎസ്എഫില്‍ നിന്നും സമ്മാനങ്ങള്‍ ലഭിയ്ക്കുന്നത്.

English summary
A one-and-a-half-year-old boy proved lucky for his parents as he won them a 1-carat diamond at the Dubai Shopping Festival (DSF) daily draw on January 11.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X