കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ബിരിയാണിക്ക് ഈജിപ്ഷ്യന്‍ സവാള!!!

Google Oneindia Malayalam News

ദുബായ്: പെരുന്നാള്‍ ബിരിയാണിക്ക് ഇത്തവണ ഇന്ത്യന്‍ സവാള ഇല്ല. ഇന്ത്യയില്‍ സവാള ക്യഷി സീസണ്‍ അവസാനിച്ചതിനാല്‍ ഗള്‍ഫ് വിപണിയില്‍ ഇന്ത്യന്‍ സവാള കിട്ടാനില്ല. പകരം ഇറാനില്‍ നിന്നും ഈജിപ്തില്‍ നിന്നും എത്തുന്ന സവാളയാണ് മലയാളികളടക്കമുള്ളവര്‍ പാചകത്തിന് ഉപയോഗിക്കുന്നത്. സപ്തംബര്‍ ആദ്യ വാരത്തോടെ തന്നെ സവാളയുടെ വരവ് നിലച്ചിരുന്നതായി വ്യാപാരികള്‍ പറഞ്ഞു.

വിപണിയില്‍ ഏറ്റവും പ്രിയം കൂടുതലുള്ള സവാള ഇന്ത്യയില്‍ നിന്നുള്ളതാണ്. ഇത്തവണത്തെ ബലി പെരുന്നാളിന് പ്രധാന വിഭവമായ ബിരിയാണിക്കായി മാര്‍ക്കറ്റില്‍ സവാള വാങ്ങാനെത്തിയവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സവാളയില്‍ ത്യപ്തിപ്പെടേണ്ടി വന്നു. ബിരിയാണി നന്നാവണമെങ്കില്‍ ഇന്ത്യന്‍ സവാള തന്നെ വേണം എന്നാണ് പാചക വിദഗ്ധരായ വീട്ടമ്മമാര്‍ പറയുന്നത്. നീര് കുറവും രുചിയിലെ വിത്യാസവും ബിരിയാണിയുടെ രുചി കുറയാന്‍ കാരണമാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

biriyani

ഇന്ത്യന്‍ സവാളയോട് ഏതാണ്ട് സമാനമായ സവാള പാക്കിസ്ഥാനില്‍ നിന്നും എത്തുന്നതാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നും പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നതില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് സവാള ലഭ്യതയെ ബാധിച്ചു. ഈദിനു ശേഷം വിലക്ക് മാറി വിപണിയില്‍ പാക്കിസ്ഥാന്‍ സവാളയുടെ വരവ് ആരംഭിക്കുമെന്നാണ് പുതിയ വിവരം. ഇപ്പോള്‍ കിലോയ്ക്ക് മൂന്ന് ദിര്‍ഹമാണ് ഈജിപ്ഷ്യന്‍, ഇറാന്‍ സവാളയ്ക്ക് യുഎഇ വിപണിയിലെ വില.

English summary
Onion imported from egypt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X