കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഎന്‍വി ഫൗണ്ടേഷന്‍ കവിതാ പുരസ്‌കാരം സംഘടിപ്പിക്കുന്നു

Google Oneindia Malayalam News

ദുബായ്: ഒ.എന്‍.വി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അടുത്തമാസം നടക്കുന്ന പ്രഥമ അന്തര്‍ദ്ദേശീയ കവിതാപുരസ്‌കാരവും ഒ.എന്‍.വി അനുസ്മരണവും സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി ഫൗണ്ടേഷന്‍ ജനറല്‍ ബോഡിയോഗം ദുബായിയില്‍ നടന്നു.

ഫെബ്രുവരി 17 ന് കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പത് മുതല്‍ ഒ.എന്‍.വി കവിതകളെക്കുറിച്ചുള്ള സെമിനാറുകളും വൈകുന്നേരം ഒ.എന്‍.വി ഗാനങ്ങളെ കോര്‍ത്തിണക്കിയുള്ള ഗാനസന്ധ്യയുമാണ് സംഘാടകര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

dubai-city

പ്രഥമ അന്തര്‍ദ്ദേശീയ കവിതാപുരസ്‌കാരം, യുവകവി പുരസ്‌കാരം, ഒ.എന്‍.വി കവിതാലാപന മികവിനുള്ള പുരസ്‌കാരം എന്നിവയും സമ്മാനിക്കും. കവിത, നാടകചലച്ചിത്രഗാനങ്ങള്‍, ഭാഷ, കല, രംഗവേദി, സംസ്‌കാരം, അധ്യാപനം എന്നീ മേഖലകളില്‍ മഹാകവിയുടെ സംഭാവനകളെ നിലനിര്‍ത്താനും ലോക ശ്രദ്ധയിലെത്തിക്കുവാനും ഉതകുന്ന വിധം വിവിധപ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുകയാണ് ഒ. എന്‍. വി ഫൗണ്ടേഷന്റെ ലക്ഷ്യം.

മലയാളത്തിന്റെ പ്രമുഖ സാംസ്‌കാരിക മുഖങ്ങളായ സുഗതകുമാരി, ഡോ: കെ. ജയകുമാര്‍, ഡോ: ജോര്‍ജ്ജ്ഓണക്കൂര്‍, പ്രൊഫ: വി. മധുസൂദനന്‍നായര്‍, രാജീവ് ഒ.എന്‍. വി. എന്നിവരാണ് ഫൗണ്ടേഷന്റെ ഉപദേശകസമിതി അംഗങ്ങള്‍.

വിവരങ്ങള്‍ക്ക് 050 7592711, [email protected]

English summary
ONV Foundation conducting Poetry Award at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X