കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ ടീച്ചേഴ്‌സ് ഡേ സെലിബ്രേഷന്‍ സംഘടിപ്പിച്ചു.

Organised teachers day celebration in Sharjah

Google Oneindia Malayalam News

ഷാര്‍ജ: രണ്ടുമാസത്തിലേറെക്കാലം നീണ്ട വേനലവധിക്കുശേഷം അദ്ധ്യാപകര്‍ തിരിച്ചെത്തിയ ആദ്യദിവസം ഷാര്‍ജ ഇന്ത്യന്‍ സ്‌ക്കൂള്‍ അദ്ധ്യാപകര്‍ അദ്ധ്യാപക ദിനം ആഘോഷിച്ചു. ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ആഘോഷ പരിപാടികളില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് വൈ.എ. റഹിം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിജു സോമന്‍ ആമുഖ പ്രസംഗവും, ട്രഷറര്‍ നാരായണന്‍ നായര്‍ ആശംസാ പ്രസംഗവും നടത്തിയ ചടങ്ങില്‍ ഷാര്‍ജാ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ ശ്രീ പ്രമോദ് മഹാജന്‍, ശ്രീ ആന്റണി ജോസഫ്, സെസീന എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മിസ്.സെസീന ഡിസൂസ, വൈസ് പ്രിന്‍സിപ്പല്‍ മാരായ മി. മൊഹമ്മദ് അമീന്‍, മിസ്. മിനി മേനോന്‍ എന്നിവര്‍ സംസാരിച്ചു.

അഹമ്മദ് കുട്ടി കിരാത്തും മിസ്. മമതാ ഗോജര്‍ ടിച്ചേഴ്‌സ് ഡേ പ്രത്യേക പ്രാര്‍ത്ഥനയും ചൊല്ലി. മിസ്. ശ്രീലത ദിനേശ് കുമാര്‍ ടീചേഴ്‌സ് ഡേ സന്ദേശം നല്‍കി, ഹെഡ്മാസ്റ്റര്‍ മി. രാജീവ് മാധവന്‍ നന്ദി പ്രകാശനം നടത്തി. ടീചേഴ്‌സ് അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു. ചടങ്ങില്‍ അതിഥികളേയും ടിച്ചേഴ്‌സിനേയുംഉപഹാരങ്ങള്‍ നല്‍കി അസ്സോസിയേഷന്‍ ആദരിച്ചു.

teachersdayceleb

തുടര്‍ന്ന് മൂന്ന് സെഷനുകളിലായി ''ന്യൂ ട്രെന്‍ഡ്‌സ് ഇന്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ടിപ്‌സ് ഫോര്‍ ഇന്‍സ്‌പെക്ഷന്‍'' എന്ന വിഷയത്തില്‍ മി. പ്രമോദ് മഹാജനും, ''ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് നാഷണല്‍ അജന്‍ഡ എന്ന വിഷയത്തില്‍ ആന്റണി ജോസഫും''പ്രിപ്പറേഷന്‍ ഫോര്‍ ഇന്‍സ്‌പെക്ഷന്‍ എന്ന വിഷയത്തില്‍ മൊഹമ്മദ് അമീനും സംസാരിച്ചു.
English summary
Organised teachers day celebration in Sharjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X