കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ നാട്ടിലെത്തിക്കാൻ സംഘടനകൾ: കാത്തിരിപ്പ് ചാർട്ടേഡ് വിമാനത്തിനുള്ള അനുമതിയ്ക്കായി!!

Google Oneindia Malayalam News

ദോഹ: കൊറോണ വൈറസ് പ്രതിസന്ധി ആരംഭിച്ചതോടെ വിമാനസർവീസുകൾ നിർത്തിവച്ചതോടെയാണ് പ്രവാസികളുടെ ദുരിതം ആരംഭിക്കുന്നത്. ഇതോടെ പ്രവാസികളെ സ്വദേശത്തേക്ക് എത്തിക്കാൻ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നേടാനുള്ള തിരക്കിലാണ് ഖത്തറിലെ സംഘടനകൾ. ഖത്തർ കെഎംസിസി, ഇൻകാസ് ഖത്തർ, ചാലിയാർ ദോഹ, കേരള ബിസിനസ് ഫോറം, കൾച്ചറൽ ഫോറം എന്നീ സംഘടനകളാണ് ഇതിന് അമരത്തുള്ളത്. ചാർട്ടേഡ് വിമാനങ്ങൾ കേരളത്തിലേക്ക് സർവീസ് നടത്തുന്നതിനായി ഈ സംഘടനകൾ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. വന്ദേഭാരത് ദൃത്യത്തിന് സമാനമായി മുൻഗണനാ ക്രമത്തിലാണ് പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുക. എന്നാൽ യാത്രക്കാരിൽ നിന്ന് നിശ്ചിത തുക യാത്രക്കൂലിയായി ഈടാക്കും.

'ബ്ലൂ ടീച്ചർ ആർമി'ക്ക് പിന്നിൽ വിദ്യാർത്ഥികൾ! നാല് പേരെ പിടികൂടി പോലീസ്, മൊബൈൽ പിടിച്ചെടുത്തു!'ബ്ലൂ ടീച്ചർ ആർമി'ക്ക് പിന്നിൽ വിദ്യാർത്ഥികൾ! നാല് പേരെ പിടികൂടി പോലീസ്, മൊബൈൽ പിടിച്ചെടുത്തു!

കേന്ദ്രത്തിന്റെ പച്ചക്കൊടി കാത്ത്

കേന്ദ്രത്തിന്റെ പച്ചക്കൊടി കാത്ത്

ഇന്ത്യൻ എംബസി വഴി എണ്ണ, വാതക മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളും കരാർ ജോലിക്കെത്തിയവരെ തിരിച്ചയയ്ക്കാൻ ചാർട്ടേഡ് വിമാനങ്ങൾക്കായി അനുമതി തേടിയിട്ടുണ്ട്. കരാർ അടിസ്ഥാനത്തിൽ ഹൃസ്വ കാലയളവിലേക്ക് ജോലിക്കെത്തിയ പത്തിനായിരക്കണക്കിന് ജീവനക്കാരാണ് നാട്ടിലേക്ക് മടങ്ങിപ്പോകാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നത്. ഖത്തർ സർക്കാരിനൊപ്പം കേന്ദ്രസർക്കാർ കൂടി അനുമതി നൽകുന്നതോടെ മാത്രമേ ചാർട്ടേഡ് സർവീസ് ആരംഭിക്കാൻ സാധിക്കൂ.

 ജൂൺ ഏഴ് മുതൽ സർവീസ്

ജൂൺ ഏഴ് മുതൽ സർവീസ്

കേന്ദ്രസർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ ജൂൺ ഏഴ് മുതൽ ദോഹയിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസ് ആരംഭിക്കാനാണ് നീക്കമെന്നാണ് ഖത്തർ കെഎംസിസി പ്രസിഡന്റ് എസ്എഎം ബഷീർ പറയുന്നു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലേക്കും ചാർട്ടേഡ് വിമാന സർവീസ് നടത്താനാണ് നീക്കം. കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരവും ഇതോടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിനകം തന്നെ 16,000 പേരാണ് കേരളത്തിലേക്ക് മടങ്ങുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവർക്കും യാത്രക്കുള്ള സൌകര്യമൊരുക്കും. 28000 ഓളം രൂപയാണ് ടിക്കറ്റിനായി നൽകേണ്ടിവരിക.

മുൻഗണന ആർക്കെല്ലാം

മുൻഗണന ആർക്കെല്ലാം


ജോലി നഷ്ടപ്പെട്ടവർ, ഗർഭിണികൾ, രോഗികൾ, സന്ദർശക വിസയിൽ ഖത്തറിൽ എത്തിയവർ, ഉപരിപഠനത്തിനായി കേരളത്തിലേക്ക് പോകുന്നവർ എന്നിവർക്കാണ് മുൻഗണന ലഭിക്കുക. നിയമാനുസൃതമായ എല്ലാ രേഖകളും ഉള്ളവരെയാണ് ചാർട്ടേഡ് വിമാനത്തിൽ മടങ്ങാൻ അനുവദിക്കുക.

 ഖത്തർ എയർവേയ്സ് വിമാനം

ഖത്തർ എയർവേയ്സ് വിമാനം

പ്രവാസികളുടെ പരിസ്ഥിതി കൂട്ടായ്മയായ ചാലിയാർ ദോഹ ഖത്തർ എയർവേയ്സിനെ സമീപിച്ചാണ് ചാർട്ടേഡ് വിമാന സർവീസ് സംബന്ധിച്ച ചർച്ചകൾ നടത്തിയിട്ടുള്ളത്. കോഴിക്കോട്ടേയ്ക്ക് സർവീസ് നടത്തണമെന്ന ആവശ്യമാണ് സംഘടന ഉന്നയിയിച്ചിട്ടുള്ളത്. ഖത്തർ എയർവേയ്സ് പച്ചക്കൊടി കാണിച്ചതോടെ അനിവാര്യമായ മറ്റ് അനുമതികൾ കൂടി ലഭിക്കുന്ന മുറയ്ക്ക് യാത്രക്കുള്ള തിയ്യതിയും പ്രഖ്യാപിക്കും. ഇന്ത്യയിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരായിരിക്കമെന്ന് നിർബന്ധമാണ്. ജോലി നഷ്ടപ്പെട്ടവർ, ഗർഭിണികൾ, രോഗികൾ, സന്ദർശക വിസയിൽ ഖത്തറിൽ എത്തിയവർ എന്നിങ്ങനെയുള്ളവർക്ക് തന്നെയാണ് മുൻഗണന നൽകുക. എന്നാൽ സംഘടനാ അംഗങ്ങൾക്ക് ആയിരിക്കും കുടുതൽ പരിഗണന ലഭിക്കുക.

മുൻഗണനാ ക്രമത്തിൽ യാത്ര

മുൻഗണനാ ക്രമത്തിൽ യാത്ര


നാട്ടിലേക്ക് മടങ്ങിപ്പോകാൻ രജിസ്റ്റർ ചെയ്ത 45000 പേരിൽ 28000 പേരും മലയാളികളാണ്. ഗർഭിണികൾ, രോഗാവസ്ഥ മൂലം അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ജോലി നഷ്ടപ്പെട്ടവർ സന്ദർശക വിസയിൽ എത്തിയവർ എന്നിങ്ങനെയുള്ളവരുമുണ്ട്. കേന്ദ്രസർക്കാർ പ്രവാസികളെ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനായി ആരംഭിച്ച വന്ദേഭാരത് ദൌത്യം വഴി 2500 പേർ മാത്രമാണ് ഇതിനകം ഇന്ത്യയിലേക്ക് തിരികെപ്പോയിട്ടുള്ളത്. ഇനിയും പതിനായിരങ്ങളാണ് രാജ്യത്തേക്ക് മടങ്ങാനുള്ള അവസരം കാത്ത് കഴിയുന്നത്.

ആറ് വിമാത്താവളങ്ങളിലേക്ക്

ആറ് വിമാത്താവളങ്ങളിലേക്ക്

സന്ദർശക വിസയിൽ ഖത്തറിലെത്തി മടങ്ങിപ്പോകാൻ പണമില്ലാതെ കുടുങ്ങുന്നവർ, ജോലി നഷ്ടമായവർ എന്നിവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ ഖത്തർ കൾച്ചറൽ ഫോറവും അനുമതി തേടിയിട്ടുണ്ട്. അതേ സമയം അർഹതയുള്ളവർക്ക് സൌജന്യയാത്രയ്ക്കുള്ള അവസരമുണ്ടാക്കുമെന്നും ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് വ്യക്തമാക്കി. കോഴിക്കോട്, കണ്ണൂർ,തിരുവനന്തപുരം, കൊച്ചി എന്നിവയ്ക്ക് പുറമേ മംഗലാപുരത്തേക്കും കോയമ്പത്തൂരിലേക്കും സർവീസ് നടത്താൻ സംഘടന ചാർട്ടേഡ് വിമാനനങ്ങൾക്ക് അനുമതി തേടിയിട്ടുണ്ട്. യാത്രക്കാരുടെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് എത്രയായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ എംബസിയിൽ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തവരെയാണ് പരിഗണിക്കുക.

 ആദ്യ വിമാനം കോഴിക്കോട്ടേയ്ക്ക്

ആദ്യ വിമാനം കോഴിക്കോട്ടേയ്ക്ക്

കോഴിക്കോട്ടേയ്ക്ക് ആദ്യ വിമാനം സർവീസ് നടത്താനാണ് ഖത്തർ ഇൻകാസിന്റെ നീക്കം. അനുമതി ലഭിക്കുന്നതോടെ നിരക്ക് പ്രഖ്യാപിക്കുമെന്നാണ് സംഘടന ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അനുമതി മാത്രമാണ് ചാർട്ടേഡ് വിമാന സർവീസിന് ലഭിക്കാനുള്ളതെന്നാണ് സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സൌജന്യ ടിക്കറ്റിനുള്ള സൌകര്യവും ഒരുക്കുമെന്നാണ് സൂചന.

English summary
Organizations In Qatar seeks permission for Chartered filghts to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X