കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ ആ പരിശ്രമം വിഫലമായി ഷാര്‍ജയിലെ യോഗാ വേവിന് ഗിന്നസില്ല...

Google Oneindia Malayalam News

ഷാര്‍ജ: സംഘാടകരെയും യോഗയില്‍ പങ്കെടുത്തവരെയും നിരാശയിലാക്കി ആ വാര്‍ത്ത പുറത്തുവന്നു. നിവലില്‍ 3849 പേരെ പങ്കെടുപ്പിച്ച് ചെന്നൈയില്‍ നടന്ന യോഗ വേവിനെ മറികടക്കാന്‍ ഷാര്‍ജയില്‍ സംഘടിപ്പിച്ച പരിപാടിക്ക് സാധിച്ചില്ല. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനും സ്‌കൈലൈന്‍ യൂണിവേഴ്‌സിറ്റിയുടെയും സഹകരണത്തോടെ വെള്ളിയാഴ്ച ഷാര്‍ജയില്‍ നടത്തിയ യോഗ വേവിന് 3100 പേര്‍ മാത്രമെ പങ്കെടുത്തുള്ളൂ.

ഒരു ഭാഗത്ത് നിന്ന് ആരംഭിച്ച് തിരമാലകള്‍ പോലെ മറുവശത്തേക്ക് നീങ്ങുന്ന യോഗാഭ്യാസ പ്രകടനമാണ് യോഗാ വേവ്. ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവല്‍കരണ പരിപാടിയാണെങ്കിലും ഒരു പുതിയ ഗിന്നസ് റെക്കോര്‍ഡ് കൂടി പരിപാടിയിലൂടെ നേടിയെടുക്കാന്‍ സംഘാടകര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായി ഗിന്നസ് അധിക്രതരും ചടങ്ങില്‍ എത്തി. പക്ഷെ ജനസാന്നിധ്യം സംഘാടകരെ നിരാശയിലാക്കി.

sharjahwave

മോഡല്‍ പരീക്ഷ നടക്കുന്നതിനാല്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ കഴിയാഞ്ഞതാണ് റെക്കോര്‍ഡ് മറികടക്കാന്‍ കഴിയാതെ പോയതെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈഎ റഹീം പറഞ്ഞു. ഗാനഗന്ധര്‍വ്വന്‍ ഡോ കെ.ജെ യേശുദാസായിരുന്നു മുഖ്യാതിഥി.

ദുബായ് പോലീസ് ആന്റി നാര്‍ക്കോട്ടിക് വിഭാഗം തലവന്‍ അബ്ദുളള അല്‍ സൈദ്, ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡെപ്യൂട്ടി കോണ്‍സുലാര്‍ കെ.മുരളീധരന്‍, കമാല്‍പൂരി, രവികുമാര്‍, അഡ്വ വൈഎ റഹീം, ഡോ ടിസി സതീഷ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

English summary
Over 3000 throng healthy living yoga wave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X