കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ പാക് കോടതി ഇന്ന് വാദം കേള്‍ക്കും

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാനെ അയോഗ്യനാക്കാനുള്ള ഹര്‍ജിയില്‍ പാകിസ്താന്‍ കോടതി ഇന്ന് വാദം കേള്‍ക്കും. മുന്‍ഭാര്യയിലുള്ള മകളുടെ പിതൃത്വം 2018 ലെ തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച നാമനിര്‍ദേശക പത്രികയില്‍ മറച്ചുവച്ചെന്നാരോപിച്ചാണ് ഇമ്രാന്‍ ഖാനെതിരെ കോടതിയില് ഹര്‍ജി ഫയല്‍ ചെയ്തതെന്ന് പാക് ദിനപ്പത്രം ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്‌സഭ കടക്കണം!! സൗദി കനിയണമെന്ന് മോദി സര്‍ക്കാര്‍; കല്യാണത്തിന് വന്ന സൗദി മന്ത്രിയുമായി ചര്‍ച്ചലോക്‌സഭ കടക്കണം!! സൗദി കനിയണമെന്ന് മോദി സര്‍ക്കാര്‍; കല്യാണത്തിന് വന്ന സൗദി മന്ത്രിയുമായി ചര്‍ച്ച

ശനിയാഴ്ച്ചയാണ് പാക് ഹൈക്കോടതി ഹര്‍ജി സ്വീകരിച്ച് വാദം കേള്‍ക്കാന്‍ തയ്യാറായത്. പാകിസ്താന്റെ ഭരണഘടനയിലെ 62 63 വകുപ്പുകള്‍ ലംഘിച്ചെന്നതിനാലാണ് ഇമ്രാന്‍ ഖാനെതിരെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. പാകിസ്താന്റെ പാര്‍ലമെന്റ് അംഗം സത്യസന്ധനും ശരിയായ പ്രവൃത്തി ചെയ്യുന്നവനുമാകണമെന്ന ഭരണഘടന അനുശാസിക്കുന്നതിന്റെ ലംഘനമാണ് ഇമ്രാന്‍ ചെയ്യതതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

imrankhan

ഇമ്രാന്‍ ഖാന്‍ തന്റെ മകളായ ടൈറിന്‍ ജെഡ് ഖാന്റെ പിതൃത്വം 2018ല്‍ നാമനിര്‍ദ്ദേശപത്രികയില്‍ മറച്ചുവച്ചെന്നാണ് പറയുന്നു. അന ലൂസിയ വൈറ്റിന്റെ മകളാണ് ടൈറിന്‍. ടൈറിന്‍ ഇമ്രാന്‍ ഖാന്റെ മകളാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ആ മകളുടെ പേര് പരാമര്‍ശിക്കാത്ത നാമനിര്‍ദ്ദേശ പത്രിക അതിനാല്‍ തന്നെ ആര്‍ട്ടികിള്‍ 62,63ന്റെ ലംഘനമാണെന്നും പറയുന്നു. സമാനമായി ഇസ്ലാമാബാദ് ഹൈക്കോടതി ഇത്തരത്തിലുള്ള ഹര്‍ജി തള്ളിയിരുന്നു. മൂന് വിവാഹം കഴിച്ച ഇമ്രാന്‍ ഖാന്‍റെ നിലവിലെ ഭാര്യ ബുഷ്റ മനേകയാണ്. മുന്‍ ക്രിക്കറ്ററായ ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍റെ 22 പ്രധാനമന്ത്രിയാണ്.

English summary
Pakistan court will hear Imran Khans disqualification plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X