കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ കഷ്ടാനുഭവ വാര ശുശ്രൂഷകള്‍

  • By Neethu B
Google Oneindia Malayalam News

ദുബായ്: ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ കഷ്ടാനുഭവ വാര ശുശ്രൂഷകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാര്‍ച്ച്‌ 28 ശനി വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, ഊശാന ശുശ്രൂഷകള്‍ നടക്കും. ഊശാന ശുശ്രൂഷകള്‍ക്ക് നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത നേതൃത്വം നല്‍കും.

ഏപ്രില്‍ 1 ബുധന്‍ വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, പെസഹ ശുശ്രൂഷകള്‍ വിശുദ്ധ കുര്‍ബ്ബാന. ശുശ്രൂഷകള്‍ക്ക് ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഏപ്രില്‍ 2 വ്യാഴം വൈകിട്ട് 7-ന് സന്ധ്യാ നമസ്കാരം, തുടര്‍ന്ന് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ.

passion-week

ഏപ്രില്‍ 3 വെള്ളി രാവിലെ 7.30 മുതല്‍ വൈകിട്ട് 4 വരെ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ നടക്കും. ദുഃഖ വെള്ളി നമസ്കാരം, ധ്യാനം, കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം കഞ്ഞി നേർച്ച നടക്കും. ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഏപ്രില്‍ 4 ശനി രാവിലെ 9-ന് ദുഃഖ ശനിയാശ്ചയുടെ വിശുദ്ധ കുര്‍ബ്ബാന.

വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, ഈസ്റ്റര്‍ ശുശ്രൂഷകള്‍. മാര്‍ച്ച്‌ 29 ഞായര്‍, 30 തിങ്കള്‍, 31 ചൊവ്വാ ദിവസങ്ങളില്‍ വൈകിട്ട് 7.30-ന് സന്ധ്യാ നമസ്കാരം തുടര്‍ന്ന് ധ്യാന പ്രസംഗം ഉണ്ടാകും. കഷ്ടാനുഭവ വാര ശുശ്രൂഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ഷാജി മാത്യൂസ്‌, സഹ വികാരി ഫാ. ലാനി ചാക്കോ, ഇടവക ട്രസ്റ്റീ എം.എം . കുറിയാക്കോസ്, സെക്രട്ടറി തോമസ്‌ ജൊസഫ് എന്നിവര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 04-337 11 22 എന്ന നമ്പരില്‍ ബന്ദപ്പെടുക....

English summary
Passion Week at Dubai St. Thomas Orthodox Cathedral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X