കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ പ്രവാസി ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും 10 ശതമാനം ശമ്പള വര്‍ധന

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 10 ശതമാനം ശമ്പള വര്‍ധന അനുവദിക്കാന്‍ ഭരണാധികാരിയുടെ തീരുമാനം. യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. 2018 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധന നടപ്പിലാക്കുക.

 sharjah

ഇതിനാവശ്യമായ തുക കണ്ടെത്തുന്നതിനായി ബജറ്റില്‍ 600 ദശലക്ഷം ദിര്‍ഹം വകയിരുത്തിയതായി ഷാര്‍ജ ഗവണ്‍മെന്റ് മീഡിയ ബ്യൂറോ അറിയിച്ചു. ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ഡയരക്ടറേറ്റ് ഓഫ് ഹ്യൂമണ്‍ റിസോഴ്‌സസ് ചെയര്‍മാനുമായ ഡോ. താരീഖ് സുല്‍ത്താന്‍ ബിന്‍ ഖാദിം ആണ് ശമ്പള വര്‍ധനവിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

പുതിയ ശമ്പള വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ എട്ട് ഗ്രേഡുകളായിട്ടാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തരം തിരിച്ചിരിക്കുന്നത്. സെക്കന്ററി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഏറ്റവും താഴ്ന്ന എട്ടാം ഗ്രേഡുകാര്‍ക്ക് പുതിയ സ്‌കെയില്‍ പ്രകാരം 17,500 ദിര്‍ഹം ശമ്പളം ലഭിക്കും. ഒന്നാം ഗ്രേഡുകാര്‍ക്ക് 30,500 ദിര്‍ഹമായിരിക്കും ശമ്പളം. ഷാര്‍ജയിലെ സ്വദേശികളായ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ തീരുമാനിച്ചിരുന്നു. രാജ്യ പുരോഗതിക്ക് പ്രവാസി ജീവനക്കാര്‍ നല്‍കുന്ന മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് അവര്‍ക്കു കൂടി ശമ്പള വര്‍ധന നടപ്പിലാക്കാന്‍ ഷാര്‍ജ ഭരണാധികാരി തീരുമാനിച്ചതെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ശമ്പള വര്‍ധനവിന്റെ ആനുകൂല്യം പെന്‍ഷന്‍ പറ്റുന്നവര്‍ക്കും ലഭിക്കും. വര്‍ധിച്ച ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ തുകയും വര്‍ധിപ്പിക്കുന്നതിനായി 2003 മുതല്‍ 2017 വരെ കാലയളവില്‍ ജോലിയില്‍ നിന്ന് വിരമിച്ചവര്‍ തങ്ങളുടെ പെന്‍ഷന്‍ വിശദാംശങ്ങള്‍ ഹ്യൂമണ്‍ റിസോഴ്‌സസ് ഡയരക്ടറേറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും ഡോ. ശെയ്ഖ് സുല്‍ത്താന്‍ അറിയിച്ചു.

English summary
His Highness Dr Shaikh Sultan Bin Mohammad Al Qasimi, Member of the Supreme Council and Ruler of Sharjah, has directed officials concerned to increase the salaries of Sharjah government employees by 10 per cent retrospectively from the beginning of January, it was announced on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X