കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: കോസ്‌മെറ്റിക് സര്‍ജറി ചെയ്താല്‍ ഉടനെ മരണം!!! കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പിന് പിന്നില്‍...

  • By Sandra
Google Oneindia Malayalam News

ദുബായ്: കോസ്‌മെറ്റിക് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫിലിപ്പൈന്‍ പ്രവാസി യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. യുവാവിനെ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയെങ്കിലും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇതേ തുടര്‍ന്ന് ലൈസന്‍സില്ലാത്ത പ്രാക്ടീഷണര്‍മാരുടെ പക്കല്‍ കോസ്‌മെറ്റിക് സര്‍ജറിയ്ക്ക് വിധേയമാകരുതെന്ന് ഫിലിപ്പൈനി പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഫിലിപ്പൈന്‍സ് കോണ്‍സുലേറ്റ് രംഗത്തെത്തിയിട്ടുണ്ട്.

 തുടര്‍ച്ചയായ അവധി ദിനങ്ങളില്‍ എടിഎം പണിമുടക്കില്ല, പണം നിറയ്ക്കുമെന്ന് ബാങ്കുകള്‍ തുടര്‍ച്ചയായ അവധി ദിനങ്ങളില്‍ എടിഎം പണിമുടക്കില്ല, പണം നിറയ്ക്കുമെന്ന് ബാങ്കുകള്‍

എന്നാല്‍ 20കാരനായ ഫിലിപ്പീന്‍ യുവാവിന്റെ മരണത്തിനുള്ള കാരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നെഞ്ചളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്‍ജെക്ഷന്‍ നല്‍കിയതോടെയാണ് യുവാവിന്റെ ആരോഗ്യനില താളം തെറ്റിയത്. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

deadbody

നിയമാനുസൃതമല്ലാത്തതും ലൈസന്‍സില്ലാത്തതുമായ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്നും കോണ്‍സുലേറ്റ് പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിക്കേല്‍ക്കാനും വൈകല്യം ബാധിക്കാനും മരണം സംബവിക്കാന്‍ പോലും സാധ്യതയുണ്ടെന്നും കോണ്‍സുലേറ്റ് ചൂണ്ടിക്കാണിക്കുന്നു.

English summary
Philipine consulate warns expats on illegal Cosmetic surgery.20 years old Philipine expat died due to cosmetic surgery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X