കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്ക ഹറം പള്ളിയില്‍ സ്ത്രീകളുടെ കളി; വട്ടത്തിലിരുന്ന്!! കയ്യോടെ പിടികൂടി പോലീസ് ചെയ്തത്

ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കളിച്ചതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട് ചിലര്‍ രംഗത്തെത്തി.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
മക്ക ഹറം പള്ളി കളിസ്ഥലമാക്കി പർദ്ദയിട്ട സത്രീകൾ കയ്യോടെ പൊക്കി പോലീസ് ! | Oneindia Malayalam

മക്ക: ലോക മുസ്ലിംകള്‍ പുണ്യ കേന്ദ്രമായി കരുതുന്ന മൂന്ന് പള്ളികളില്‍ പ്രധാനപ്പെട്ടതാണ് മക്കയിലെ മസ്ജിദുല്‍ ഹറാം. വിശുദ്ധ കഅ്ബാലയം സ്ഥിതി ചെയ്യുന്ന ഈ സ്ഥലം അനാവശ്യകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിശ്വാസികള്‍ക്ക് ആലോചിക്കാന്‍ പോലും പറ്റില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഹറം പള്ളിയിലുണ്ടായത് ഏറെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ഒരു കൂട്ടം സ്ത്രീകള്‍ ഇവിടെ കളിസ്ഥലമായി ഉപയോഗിച്ചു. വിവരമറിഞ്ഞ പോലീസെത്തി ഇവരെ പൊക്കുകയും ചെയ്തു. വിഷയം ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണ് സൗദിയില്‍... വിശദാംശങ്ങള്‍ ഇങ്ങനെ

കണ്ണൂരില്‍ നായനാര്‍ തന്ത്രം പയറ്റി പിണറായി; അടപടലം പൂട്ടാന്‍ പുതിയ പോലീസ്; ഇനി കളിമാറും!!കണ്ണൂരില്‍ നായനാര്‍ തന്ത്രം പയറ്റി പിണറായി; അടപടലം പൂട്ടാന്‍ പുതിയ പോലീസ്; ഇനി കളിമാറും!!

പ്രാര്‍ഥനയ്ക്ക് വന്ന സ്ത്രീകള്‍

പ്രാര്‍ഥനയ്ക്ക് വന്ന സ്ത്രീകള്‍

പ്രാര്‍ഥനയ്ക്ക് വന്ന സ്ത്രീകള്‍ തന്നെയാണ് ഹറം പള്ളിയില്‍ കളിച്ചത്. ഇവര്‍ വട്ടത്തിലിരുന്ന് ബോര്‍ഡ് ഗെയിം കളിക്കുകയായിരുന്നു. സ്ത്രീകള്‍ കളിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഒക്കാസിന്റെ വാര്‍ത്ത

ഒക്കാസിന്റെ വാര്‍ത്ത

സൗദിയിലെ പ്രമുഖ ദിനപത്രമായ ഒക്കാസാണ് വാര്‍ത്ത പുറത്തുവിട്ടത്. കളിക്കുന്ന സ്ത്രീകളുടെ ഫോട്ടോയും പത്രം പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ വിഷയത്തില്‍ വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു.

വെള്ളിയാഴ്ച രാത്രി

വെള്ളിയാഴ്ച രാത്രി

വെള്ളിയാഴ്ച രാത്രിയാണ് സ്ത്രീകള്‍ ഗെയിം കളിച്ചത്. നാല് സ്ത്രീകളാണ് സംഘത്തിലുണ്ടായിരുന്നനത്. പര്‍ദ്ദ ധരിച്ച് വിശ്വാസികള്‍ നടന്നുപോകുന്ന സ്ഥലത്ത് തന്നെയാണ് ഇവര്‍ ഇരുന്നിരുന്നത്.

പോലീസ് സ്ഥലത്തെത്തി

പോലീസ് സ്ഥലത്തെത്തി

പള്ളിയിലെ കിങ് അബ്ദുല്‍ അസീസ് കവാടത്തോട് ചേര്‍ന്നായിരുന്നു ഇവരുടെ ഇരുത്തം. ചിലര്‍ ഈ രംഗം ഫോണില്‍ പകര്‍ത്തി. മറ്റാരോ പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി.

ജനറല്‍ പ്രസിഡന്‍സി

ജനറല്‍ പ്രസിഡന്‍സി

ഹറമിന്റെ ചുമതലയുള്ള ജനറല്‍ പ്രസിഡന്‍സി സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്. ഇവര്‍ സ്ത്രീകളോട് കളി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പള്ളിയുടെ പവിത്രത നഷ്ടപ്പെടുത്തരുതെന്ന് അഭ്യര്‍ഥിച്ചു.

സ്ത്രീകളെ വിട്ടയച്ചു

സ്ത്രീകളെ വിട്ടയച്ചു

സ്ത്രീകളെ കസ്റ്റഡിയിലെടുത്തില്ല. അവരെ വിട്ടയച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിഷയം പറഞ്ഞപ്പോള്‍ തന്നെ സ്ത്രീകള്‍ കളി നിര്‍ത്തി പോവുകയും ചെയ്തു.

രണ്ടഭിപ്രായം

രണ്ടഭിപ്രായം

എന്നാല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കളിച്ചതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട് ചിലര്‍ രംഗത്തെത്തി. എന്നാല്‍ ഹറമിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം കളികളെന്നായിരുന്നു ഭൂരിഭാഗം പേരുടേയും അഭിപ്രായം.

പോലീസിന്റെ അനാസ്ഥ

പോലീസിന്റെ അനാസ്ഥ

ചിലര്‍ പോലീസിനെതിരേയാണ് രംഗത്തെത്തിയത്. പോലീസിന്റെ അനാസ്ഥയാണ് സ്ത്രീകള്‍ കളിക്കാന്‍ കാരണമെന്നാണ് കുറ്റപ്പെടുത്തല്‍. സ്ത്രീകള്‍ക്കെതിരേ നടപടിയെടുക്കാതിരുന്നതിനെയും ചിലര്‍ വിമര്‍ശിച്ചു.

ഏത് രാജ്യക്കാര്‍

ഏത് രാജ്യക്കാര്‍

സ്ത്രീകള്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. പള്ളിയില്‍ ആരാധനാ കര്‍മങ്ങളും മറ്റു ഉപകാരപ്രദമായ ചര്‍ച്ചകളുമാണ് നടക്കേണ്ടത് എന്നാണ് വാര്‍ത്തയോട് പ്രതികരിച്ചവര്‍ പറഞ്ഞത്. മറ്റു നീക്കങ്ങള്‍ തടയണമെന്നും അവര്‍ അഭിപ്രായപ്പട്ടു. പക്ഷേ, അനുകൂലിക്കുന്നവര്‍ക്കും ന്യായമുണ്ട്.

മൊബൈല്‍ ഉപയോഗം

മൊബൈല്‍ ഉപയോഗം

മൊബൈല്‍ എല്ലാവരും ഉപയോഗിക്കുന്ന കാലത്ത് സ്ത്രീകള്‍ കളിച്ചതിനെ കുറ്റം പറയേണ്ടതില്ലെന്നാണ് കുറച്ചാളുകളുടെ അഭിപ്രായം. ഹറമില്‍ എല്ലാവരും സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. ഏത് ഗെയിമും മമൊബൈല്‍ ഉപയോഗിച്ച് കളിക്കാന്‍ സാധിക്കും.

തെറ്റായി കാണരുത്

തെറ്റായി കാണരുത്

കൂട്ടുകാരെ കാത്തുനില്‍ക്കുമ്പോഴോ, പ്രാര്‍ഥനയ്ക്ക് വേണ്ടി ഒരുങ്ങുന്നതിന് മുമ്പോ പലരും മൊബൈല്‍ നോക്കാറുണ്ട്. ഈ വേളയില്‍ പലരും ഗെയിം കളിക്കാറുമുണ്ട്. അതൊന്നും തെറ്റായി കാണാന്‍ സാധിക്കില്ലെന്നാണ് അനുകൂലിക്കുന്നവരുടെ അഭിപ്രായം.

English summary
Picture of women playing board game at Makkah mosque goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X