കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് തീര്‍ഥാടനത്തിനായി ഇതിനകം എത്തിയത് 11 ലക്ഷം പേര്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം കൂടുതല്‍

  • By Desk
Google Oneindia Malayalam News

ജിദ്ദ: കടല്‍-കര-വ്യോമ മാര്‍ഗങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹജ്ജ് കര്‍മത്തിനായി സൗദിയിലെത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇതുവരെ 11 ലക്ഷം പേരാണ് ഹജ്ജിനായി എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് എത്തിയവരെക്കാള്‍ 25 ശതമാനത്തിന്റെ ഉണ്ടായിരിക്കുന്നതെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ട് ലക്ഷത്തിലേറെ പേരാണ് ഇതിനകം അധികമായി എത്തിച്ചേര്‍ന്നിരിക്കുന്നത്.

10 ലക്ഷത്തിലേറെ പേര്‍ വിമാനമാര്‍ഗമാണ് എത്തിയത്. 50,000ത്തിലേറെ പേര്‍ കടല്‍മാര്‍ഗവും 5000ത്തിലേറെ പേര്‍ റോഡ് വഴിയുമാണ് വന്നത്.

hajpilgrimage

ഇപ്പോള്‍ കൂടുതല്‍ തീര്‍ഥാടകരും പ്രവാചക നഗരിയായ മദീനയിലാണുള്ളത്. ഹജ്ജ് കര്‍മങ്ങള്‍ തുടങ്ങുന്നതോടെ ഇവര്‍ മക്കയിലേക്ക് തിരിക്കും. വൈകിയെത്തുന്നവര്‍ ഹജ്ജ് കര്‍മങ്ങള്‍ക്ക് ശേഷമാണ് മദീനയിലേക്ക് പുറപ്പെടുക.
English summary
The number of pilgrims arriving via air, land and sea entry points until Friday reached 1.07 million, an increase of 204,302, or 24 percent, compared to the same period last year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X