കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ കാറിന് എന്തിനാ മോനേ ഡ്രൈവര്‍....?

Google Oneindia Malayalam News

ദുബായ്: നരേന്ദ്ര മോദിയെ പരിഹസിയ്ക്കാന്‍ കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരും ഒറ്റക്കെട്ടാണ്. എന്നാല്‍ അവര്‍ പരിഹാസിച്ചുകൊണ്ട് പറയുന്ന കാര്യങ്ങളെല്ലാം അത്രമാത്രം പ്രശ്‌നമുള്ളതാണോ എന്ന് സംശയമുണ്ട്.

എന്തായാലും ഇപ്പോള്‍ പുതിയ ചില പരിഹാസവുമായി ചിലര്‍ എത്തിയിട്ടുണ്ട്. അതിന് കാരണം എന്തെന്നല്ലേ... നരേന്ദ്ര മോദി ദുബായില്‍ സഞ്ചരിച്ച വാഹനം തന്നെ.

നരേന്ദ്ര മോദി മസ്ദര്‍ ഹൈടെക് സിറ്റി സന്ദര്‍ശിയ്ക്കാനെത്തിയ വാഹനമാണ് ഇവിടത്തെ താരം. എന്താണ് ആ വാഹനത്തിന്റ പ്രത്യേകതയെന്നോ... ആ കാറിന് ഡ്രൈവറില്ല!

Narendra Modi

മോദിയുടെ കാറിന് എന്തിനാ മോനെ ഡ്രൈവര്‍- എന്ന രീതിയിലാണ് പരിഹാസം.

മസ്ദര്‍ ഹൈടെക് സിറ്റിയ്ക്ക് ഒരു പ്രത്യേകതയുണ്ട്. പൂര്‍ണമായും സൗരോര്‍ജ്ജമാണ് ഇവിടെ ഉപയോഗിയ്ക്കുന്നത്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ബാറ്ററികള്‍ ഉപയോഗിച്ച് ഓടുന്ന കാറിലാണ് മോദി അവിടെ എത്തിയത്. ഇവിടെ സൗരോര്‍ജ്ജ കാറുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.

മോദി വന്ന കാര്‍ സൗരോര്‍ജ്ജ കാര്‍ മാത്രമല്ലല്ലോ... അതിന് ഡ്രൈവറും ഇല്ല. പ്രത്യേക സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഈ കാര്‍ റോഡിലെ തടസ്സങ്ങളെല്ലാം മനസ്സിലാക്കുന്നത്. എന്തായാലും മസ്ദര്‍ ഹൈടെക് സിറ്റിയിലെ സന്ദര്‍ശ ഡയറിയില്‍ മോദി എഴുതിയത് ഇതാണ്- ശാസ്ത്രം ജീവിതമാണ്.

English summary
Prime Minister Narendra Modi toured Masdar in Abu Dhabi, a zero-carbon smart city. The highlight of the PM's tour was a demo ride in a self-driving car, part of Masdar city's Private Rapid Transit or PRT.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X