കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപചയത്തിന് പ്രതിവിധി കാവ്യകല; ഗോപകുമാര്‍ ഭാര്‍ഗ്ഗവന്‍

Google Oneindia Malayalam News

ദുബായ്: സാംസ്‌കാരിക അപചയത്തില്‍ നിന്നും മോചനം നേടണമെങ്കില്‍ കാവ്യകലയെ പ്രോത്സാഹിപ്പിക്കണമെന്നും, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് മാനവരാശിയെ നഹിക്കുന്നതാണ് കലയെന്നും യുഎഇ എക്‌സ്‌ചേഞ്ച് സി.എം.ഒ ഗോപകുമാര്‍ ഭാര്‍ഗ്ഗവന്‍ അഭിപ്രായപ്പെട്ടു.

മുട്ടം സരിഗമ കലാവേദിയുടെ മൂന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രവാസി സംഘടനകള്‍ സമൂഹത്തോടുള്ള കടപ്പാട് നിര്‍വ്വഹിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മുട്ടം സരിഗമ ഉപദേശക സമിതി ചെയര്‍മാന്‍ പുന്നക്കന്‍ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു.

kmcc

ചടങ്ങില്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് ജാക്കി റഹ്മാന്‍, ലത്തീഫ് മമ്മിയൂര്‍, സുബൈര്‍ വെള്ളിയോട്, പി.മൊയ്തീന്‍ ഹാജി, സാജിദ് മുഹമ്മദ് ലക്കിയാര്‍ എന്നിവരെ ആദരിച്ചു. ഗാനരചയിതാവും കെഎംസിസി യുഎഇ കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാനുമായ യഹിയ്യ തളങ്കര ഫിലിംസീരിയല്‍ താരം അന്‍സില്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു.

മാധ്യമ പ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, ടി.ജമാലുദ്ദീന്‍, ബി.എ നാസര്‍, എം ഇബ്രാഹീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നു റംസി കോഴിക്കോട് മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ആലപിച്ച് കലാ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

English summary
Poetry is the remedy for cultural destruction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X