കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് കാലാവസ്ഥയില്‍ പ്രകടമായ മാറ്റം സംഭവിക്കുന്നു! പൊതുജനങ്ങള്‍ക്ക് പോലീസ് മുന്നറിയിപ്പ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഗള്‍ഫ് കാലാവസ്ഥയില്‍ മാറ്റങ്ങൾ | Oneindia Malayalam

ദുബായ്: വരും ദിവസങ്ങളില്‍ ഗള്‍ഫിലെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് സാധ്യതയുള്ളതായ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കാലാവസ്ഥ വ്യതിയാനം താപനിലയില്‍ ഗണ്യമായ മാറ്റത്തിന് വഴിയൊരുക്കും.

<strong>ഷാര്‍ജയില്‍ വില്ലയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു: മരിച്ചത് സ്ത്രീയും കുട്ടിയും</strong>ഷാര്‍ജയില്‍ വില്ലയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു: മരിച്ചത് സ്ത്രീയും കുട്ടിയും

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 10 ഡിഗ്രിക്ക് താഴെ എത്താന്‍ സാധ്യതയുള്ളതായും അറിയിപ്പില്‍ വ്യക്തമാണ്. കഴിഞ്ഞ ദിവസം യുഎഇ യിലെ ജബല്‍ ജൈഷ് മേഖലയില്‍ രേഖപ്പെടുത്തിയ താപനിലയെ ആസ്പദമാക്കിയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം താപനിലയിലെ മാറ്റത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടല്‍ പരിസരത്ത് ഇറങ്ങരുതെന്നും, മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്കുള്ള നിയന്ദ്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്നും തീരദേശ സേനയും പോലീസും സംയുക്തമായി അറിയിച്ചു.

sunset-30-15093

റോഡില്‍ വാഹനം ഓടിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കാഴ്ച പരിധി കുറയുന്നതിനാല്‍ അമിത വേഗത ഒഴിവാക്കണമെന്നും വാഹനം ഓടിക്കാന്‍ പ്രയാസം നേരിടുന്ന പക്ഷം വാഹനം സുരക്ഷിതമായി റോഡില്‍ നിന്നും ഏറെ അകലം പാലിച്ച് സുരക്ഷിത സ്ഥാനത്ത് പാര്‍ക്ക് ചെയ്യണമെന്നും പോലീസ് വ്യക്തമാക്കുന്നു.

വാഹനം ഓടിക്കുമ്പോള്‍ അസാര്‍ഡ് ലൈറ്റ് പ്രവര്‍ത്തിപ്പിച്ച് വാഹനം ഓടിക്കന്നത് നിയമലംഘന പരിധിയില്‍പ്പെടുമെന്നും റോഡില്‍ അപകടങ്ങളും മറ്റും കാണുമ്പോള്‍ വാഹനം നിര്‍ത്തിയോ വേഗത കുറച്ചോ അപകട ദ്യശ്യങ്ങള്‍ നോക്കി കാണുന്നതും വന്‍ പിഴയ്ക്ക് കാരണമാകുമെന്ന് പോലീസ് വ്യക്തമാക്കുന്നു. റോഡില്‍ മഞ്ഞ് വിഴ്ചയുള്ളപ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുന്നറിയിപ്പില്‍ വ്യക്തമാക്കി.

English summary
police warns public on gulf climate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X