കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാഹിത്യ വിഭവങ്ങളുമായി പ്രവാസി രിസാല അന്താരാഷ്ട്ര പുസ്തകമേളയില്‍

Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സാഹിത്യ വിഭവങ്ങളുമായി ഈ വര്‍ഷവും പ്രവാസി രിസാല സ്റ്റാളൊരുക്കുന്നു. അഞ്ചാം നമ്പര്‍ ഹാളിലെ എം2വിലാണ് പ്രവാസി രിസാല പവലിയന്‍ സംവിധാനിക്കുന്നത്. പ്രവാസി രിസാല മാസികയുടെ പ്രസാധകരായ ഐപിബി പ്രസിദ്ധീകരിച്ച എല്ലാ പൂസ്തകങ്ങളും പവലിയനില്‍ ലഭ്യമാവും.

കോടമ്പുഴ ബാവ മുസ്ലായാരുടെ ഹദീസ് അര്‍ഥവും വ്യാഖ്യാനവും, കഴിഞ്ഞ മാസം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രകാശനം ചെയ്ത സ്വഹീഹുല്‍ ബൂഖാരി പരിഭാഷ, അഡ്വ. കെ എം മുസ്തഫയുടെ തുഴയും തോണിയും, ഖുര്‍ആന്‍ പരിഭാഷ തുടങ്ങിയ ഗഹനവും പഠാനാര്‍ഹമായ പുസ്തകങ്ങളും വിദ്ധ്യാര്‍ഥികള്‍കുള്ള ചരിത്ര പുസ്തകങ്ങളും സ്റ്റാളില്‍ ലഭ്യമാകും. ആകര്‍ഷണിയമായ വിലക്കുറവും ബണ്ടില്‍ ഓഫറുകളും ഡിസ്‌കൗണ്ട് വൗച്ചറുകളും ഏര്‍പ്പെടുത്തിട്ടുണ്ട്.

sibf-logo-02

വീട്ടിലൊരു ഗ്രന്ഥശാല എന്ന പദ്ധതിയിലൂടെ മികച്ച വിലക്കുറവില്‍ നാട്ടില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയും പുസ്തകമേളയില്‍ ഒരുക്കിയിട്ടുണ്ട്. അമ്പത് ദിര്‍ഹമിന് ആയിരം രൂപയുടെ പുസ്തകങ്ങളും 100 ദീര്‍ഹമി്‌ന് രണ്ടായിരം രൂപയുടെ പുസ്തകങ്ങളും ഇരുന്നുര്‍ ദിര്‍ഹമിന് 5000 രുപയുടെ പുസ്തകങ്ങളും ഈ പദ്ധതിയില്‍ ലഭ്യമാവും .

പ്രശസ്ത എഴുത്തുകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ എഴുതി ഐപിബി പ്രസിദ്ധീകരിച്ച 'ആരോടും ചൊല്ലാതെ' എന്ന പുസ്തകം നവംബര്‍ 13 വെള്ളി വൈകുന്നേരം അഞ്ച് മണിക്ക് പുസ്തകമേളയില്‍ പ്രകാശനം ചെയ്യും.

English summary
Pravasi Risala on Sharjah International Book Fair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X