കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിൽ നിയമം പൊളിച്ചെഴുതി ഖത്തർ: ഗുണം ചെയ്യുന്നത് ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്!!

Google Oneindia Malayalam News

ദോഹ: 2022ലെ ഫിഫ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ തൊഴിൽ നിയമങ്ങൾ പൊഴിച്ചെഴുതി ഖത്തർ. മിനിമം വേതനത്തിൽ 25 ശതമാനം വർധനവ് പ്രഖ്യാപിച്ചതിന് പുറമേ തൊഴിലാളികളുടെ ഭക്ഷണം, താമസം എന്നീ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിർബന്ധിത സ്റ്റൈപ്പൻഡും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ളതും ഏറ്റവുമധികം വിമർശിക്കപ്പെട്ടിട്ടുള്ളതുമായ കഫാല സമ്പ്രദായവും പൊളിച്ചെഴുതിയിട്ടുണ്ട്. തൊഴിലാളികൾ ജോലി മാറുന്നതിന് മുമ്പായി തൊഴിലുമടകളിൽ നിന്ന് അനുമതി തേടുന്ന സമ്പ്രദായമാണിത്. ഇതോടെ ഇത്തരം തൊഴിലാളികൾക്ക് എൻഒസിയില്ലാതെ ജോലി മാറാനുള്ള സ്വാതന്ത്ര്യവും ഖത്തർ നഷൽകുന്നു.

ഉംപുൻ ചുഴലിക്ക് ശേഷം മണ്ണ് നശിച്ചു, ബംഗാളിലെ കർഷകർക്ക് രക്ഷയായി കേരളത്തിന്റെ പൊക്കാളി കൃഷിഉംപുൻ ചുഴലിക്ക് ശേഷം മണ്ണ് നശിച്ചു, ബംഗാളിലെ കർഷകർക്ക് രക്ഷയായി കേരളത്തിന്റെ പൊക്കാളി കൃഷി

 നിയമം പ്രാബല്യത്തിൽ

നിയമം പ്രാബല്യത്തിൽ

തൊഴിൽ കരാറിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ കക്ഷി രേഖാമൂലമുള്ള അറിയിപ്പോ കരാറിലേർപ്പെട്ട് രണ്ട് വർഷത്തിന് ശേഷം രണ്ട് മാസത്തെ അറിയിപ്പോ നൽകണമെന്നാണ് ചട്ടമെന്നാണ് ഖത്തർ മിനിസ്ട്രി ഓഫ് അഡ്മിനിസ്ട്രേറ്റീവ് ഡവലപ്പ്മെന്റ് ആൻഡ് ലേബർ ആൻഡ് സോഷ്യൽ സോഷ്യൽ അഫയേഴ്സ് പ്രസ്താവനയിൽ വ്യക്തമാക്കിയ്. ഈ രണ്ട് പരിഷ്കാരങ്ങളും 2019ൽ തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിയമത്തിൽ ഒപ്പുവെക്കുന്നത് ഞായറാഴ്ച മാത്രമാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്.

 സ്ഥിരം- മിനിമം വേതനം

സ്ഥിരം- മിനിമം വേതനം

തങ്ങളുടെ പൌരന്മാരല്ലാത്തവർക്ക് സ്ഥിരം- മിനിമം വേതനം പ്രഖ്യാപിക്കുന്ന ആദ്യത്തെ ജിസിസി രാജ്യമാണ് ഖത്തർ. ഇതിനെല്ലാം പുറമേ പ്രവാസികൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ ജോലി മാറുന്നതിനുള്ള സ്വാതന്ത്ര്യവും ഖത്തർ പുതിയ നിയമ ഭേദഗതിയോടെ നൽകുന്നു. പ്രധാനമായും വിദേശികളെ ആശ്രയിച്ച് നിലകൊള്ളുന്ന മധ്യേഷ്യൻ രാജ്യമായ ഖത്തറിൽ 6, 30,000 ഇന്ത്യൻ പ്രവാസികളാണുള്ളത്. തൊഴിലാളികളെ ദുരുപയോഗം ചെയ്യുന്നുവെന്ന തരത്തിൽ ലോകത്തെമ്പാടുനിന്നും ഗുരുതര ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ഖത്തർ തൊഴിൽ നിയമത്തിൽ നിർണായക പൊളിച്ചെഴുത്ത് നടത്തുന്നത്. വേൾഡ് കപ്പിനുള്ള സ്റ്റേഡിയങ്ങൾ നിർമിക്കുന്നതുൾപ്പെടെ ജീവൻ പണയപ്പെടുത്തിക്കൊണ്ടാണ് ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ അപകടരമായ സാഹചര്യത്തിൽ ഖത്തറിൽ ജോലി ചെയ്തുവരുന്നതെന്നാണ് രാജ്യാന്തര തലത്തിലുള്ള എൻജിഒകളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിക്കുന്നത്.

Recommended Video

cmsvideo
പ്രതീക്ഷ അര്‍പ്പിക്കാം ഇന്ത്യയുടെ കൊവാക്‌സിനില്‍ | Oneindia Malayalam
 കുടിയേറ്റത്തിൽ വർധനവ്

കുടിയേറ്റത്തിൽ വർധനവ്

2010ൽ രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ശ്രമം വിജയിച്ചതിന് പിന്നാലെ തൊഴിൽ തേടി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിരുന്നു. രാജ്യത്തെ ആളുകൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിൽ കഴിയാൻ പലരും നിർബന്ധിതരുമാകുന്നുണ്ട്. കമ്പനികൾ അവരുടെ ജീവനക്കാർക്ക് കുറഞ്ഞത് 800 റിയാൽ വില വരുന്ന ഭക്ഷണം, താമസം എന്നിവ നൽകണമെന്നാണ് ഖത്തർ മിനിസ്ട്രി ഓഫ് അഡ്മിനിസ്ട്രേറ്റീവ് ഡവലപ്പ്മെന്റ് ആൻഡ് ലേബർ ആൻഡ് സോഷ്യൽ സോഷ്യൽ അഫയേഴ്സിനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

സ്വാഗതം ചെയ്യുന്നു

സ്വാഗതം ചെയ്യുന്നു


ഖത്തർ സർക്കാരിന്റെ തൊഴിൽ പരിഷ്കാരങ്ങളെ പ്രശംസിച്ച് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ രംഗത്തെത്തിയിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ മിനിമം വേതനം വർധിപ്പിക്കുകയും ജീവിത നിലവാരം ഉയർത്തുകയും ചെയ്യുന്നതിനായി ഖത്തർ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള തൊഴിൽ പരിഷ്കാരങ്ങളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. ഖത്തറിലുള്ള ഇന്ത്യൻ തൊഴിലാളികളുടെ താൽപ്പര്യങ്ങളും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഞങ്ങൾ നിരന്തരം ഇടപെട്ട് സംസാരിക്കുകയും സഹകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തത്.

 മുന്നോട്ടുപോകാൻ

മുന്നോട്ടുപോകാൻ


ഖത്തറിന്റെ പ്രഖ്യാപനത്തെ പ്രശംസിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലും രംഗത്തെത്തിയിരുന്നു. ഒടുവിൽ ഖത്തർ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നത് എന്നതിന്റെ സൂചനയാണ് ഇതെന്നും ഇത്തരം പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകാനും ആഹ്വാനം ചെയ്തുകൊണ്ടാണ് ആംനസ്റ്റിയുടെ പ്രതികരണം. തൊഴിലാളികളുടെ എല്ലാ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും ആംനസ്റ്റി നിർദേശിക്കുന്നു.

English summary
Prior to FIFA world Cup 2022 Qatar amended labour law migrant Indians to get benefit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X