കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈന്‍: ഷിയാ പുരോഹിതന് പിന്തുണ, സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി

  • By Sandra
Google Oneindia Malayalam News

മനാമ: ഷിയാ പുരോഹിതന്‍ ഷെയ്ഖ് ഖാസിമിനോട് അല്‍ ഖലീഫയുടെ ഭരണകൂടം കാണിയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ച് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. വിമതര്‍ക്കെതിരെ മനാമയിലെ അല്‍ ഖലീഫ ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ജനങ്ങളുടെ പ്രതിഷേധം. ഞായറാഴ്ചയായിരുന്നു സംഭവം.

ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനും ആയുധങ്ങള്‍ കൈവശം വച്ചതുമായ സംഭവത്തില്‍ ബഹ്‌റൈന്‍ ക്രിമിനല്‍ ഹൈക്കോടതി ആറ് പേര്‍ക്ക് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രമുഖ ഷിയാ പണ്ഡിതന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചുള്ള റാലിയുടെ ഭാഗമാകണമെന്ന ആഹ്വാനവുമായി ബഹ്‌റൈനിലെ മതപണ്ഡിതര്‍ ശനിയാഴ്ച രംഗത്തെത്തിയത്.

bahrain

2016 ജൂണ്‍ 20നാണ് വിദേശ രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും വര്‍ഗ്ഗീയതയെയും അക്രമത്തെയും പ്രോത്സാഹിപ്പിച്ചുവെന്നും ആരോപിച്ച് ഖാസിമിന്റെ പൗരത്വം ബഹ്‌റൈന്‍ അധികൃതര്‍ റദ്ദാക്കുകയായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഖാസിം നിരസിച്ചിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫ് റീജിയണില്‍ അമേരിക്കയുമായി സഖ്യത്തിലായിരുന്ന ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ നിലപാടിനെതിരെ 2011ന്റെ പകുതി മുതല്‍ തന്നെ രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷിയാ പുരോഹിതനോട് സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ ബഹ്‌റൈന്‍ ഭരണകൂടത്തിനെതിരെ ജനങ്ങള്‍ പരസ്യമായി പ്രതിഷേധത്തിനിറങ്ങിയത്.

English summary
During the Sunday protests, participants slammed the Al Khalifah regime’s unlawful treatment of the Sheikh Qassim, who is currently under house arrest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X