കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിസിസിയെ തകര്‍ത്തതിന്റെ ഉത്തരവാദിത്തം ഉപരോധ രാഷ്ട്രങ്ങള്‍ക്കെന്ന് ഖത്തര്‍

  • By Desk
Google Oneindia Malayalam News

ദോഹ: ഗള്‍ഫ് രാജ്യങ്ങളുടെ സുപ്രധാന കൂട്ടായ്മയായ ജിസിസിയെ തകര്‍ത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉപരോധ രാഷ്ട്രങ്ങള്‍ക്കാണെന്ന് ഖത്തര്‍. ഖത്തര്‍ വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി, ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജാഫരിയോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിനെതിരേ ഉപരോധമേര്‍പ്പെടുത്തിക്കൊണ്ട് ഈ രാഷ്ട്രങ്ങള്‍ കൈക്കൊണ്ട നടപടികള്‍ അവര്‍ക്കു തന്നെ തിരിച്ചടിയാവുകയും അന്താരാഷ്ട്ര നയതന്ത്ര രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

ബെംഗുളുരുവില്‍ കള്ളനോട്ട് കേന്ദ്രം നടത്തിയ മലയാളികള്‍ അറസ്റ്റില്‍
സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാഷ്ട്രങ്ങളാണ് ജൂണ്‍ അഞ്ചിന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭാകരവാദത്തെ പ്രോല്‍സാഹിപ്പിക്കുകയും അതിന് സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു ഇത്. എന്നാല്‍ ഖത്തര്‍ ആരോപണം പൂര്‍ണമായും നിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ ഖത്തര്‍ ഒരുക്കമാണെന്ന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുള്‍പ്പെടെയുള്ളവര്‍ പലതവണ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഉപരോധ രാഷ്ട്രങ്ങളുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല. അതേസമയം, ഭീകരവാദത്തെ തകര്‍ക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ശ്രമങ്ങളെ ഖത്തറിനെതിരായ ഉപരോധം ദോഷകരമായി ബാധിക്കുകയാണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

sheikmuhammedbinabdulrehmanalthani

പ്രതിസന്ധി പരിഹരിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്ന് ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജാഫരി അഭിപ്രായപ്പെട്ടു. ഏതെങ്കിലും ഒരു രാജ്യത്തെ ഒറ്റപ്പെടുത്തുന്നതിനോടോ ഉപരോധമേര്‍പ്പെടുത്തുന്നതിനോടെ ഇറാഖിന് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറും ഇറാഖും തമ്മില്‍ നടന്ന സംയുക്ത വാര്‍ത്താസമ്മേളനം തന്ത്രപ്രധാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ ഇരുരാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്നതിനേക്കാള്‍ ഊഷ്മളമായ ബന്ധമാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രകടമായതെന്നും വിലയിരുത്തപ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റിനു ശേഷമുള്ള ഇറാഖിന്റെ പുനരുദ്ധാരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമായി.
English summary
Qatar has accused the blockading countries of being responsible for the dissolution of the Gulf Cooperation Council (GCC)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X