കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ എയര്‍വേയ്‌സ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നു; തിരിച്ചും, പ്രവാസികള്‍ക്ക് അതുല്യാവസരം

Google Oneindia Malayalam News

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ കേരളമുള്‍പ്പെടെ ഇന്ത്യയിലെ 11 കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തും. ഒക്ടോബര്‍ 24 വരെയാണ് പ്രത്യേക സര്‍വീസ്. ഇന്ത്യയുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ച രാജ്യമാണ് ഖത്തര്‍. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്‌സിന് സാധിക്കും. അതേസമയം, ഇന്ത്യന്‍ വിമാനകമ്പനികളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിവയും സമാനമായ രീതിയില്‍ ഇക്കാലയളവില്‍ സര്‍വീസ് നടത്തുന്നുണ്ട്.

27

കേരളത്തിലെ മൂന്ന് വിമാനത്താവളത്തിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ്. കൂടാതെ, അഹമ്മദാബാദ്, അമൃതസര്‍, ബെംഗളൂരു, ചെന്നൈ, ദില്ലി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നീ വിമാനത്താവളങ്ങളിലേക്കും ഖത്തര്‍ എയര്‍വേയ്‌സിന് സര്‍വീസുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ഒക്ടോബര്‍ 24 വരെയാണ് ഈ 11 കേന്ദ്രങ്ങളിലേക്കും സര്‍വീസ് നടത്തുക.

'ഇന്ത്യയ്‌ക്കെതിരെ' പഞ്ചശക്തി സഖ്യം വരുന്നു... റഷ്യയിലേക്ക് പറന്ന വിദേശകാര്യ മന്ത്രി ഇറാനില്‍ ഇറങ്ങി'ഇന്ത്യയ്‌ക്കെതിരെ' പഞ്ചശക്തി സഖ്യം വരുന്നു... റഷ്യയിലേക്ക് പറന്ന വിദേശകാര്യ മന്ത്രി ഇറാനില്‍ ഇറങ്ങി

ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ല. പകരം, പ്രവാസികളുടെ അഭ്യര്‍ഥന പരിഗണിച്ച് എയര്‍ ബബിള്‍ കരാര്‍ ഒരുക്കുകയാണ് ചെയ്തത്. ഇതുപ്രകാരം കരാറിലെത്തുന്ന ഇരു രാജ്യങ്ങളിലെ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താം. കൂടാതെ വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള സര്‍വീസ് വേറെയും നടക്കുന്നുണ്ട്. വിവിധ രാജ്യങ്ങളുമായി ഒക്ടോബര്‍ 31 വരെ സര്‍വീസ് നടത്താന്‍ ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഖത്തറുമായി ഇന്ത്യ കരാര്‍ ഒപ്പുവച്ചത് ആഗസ്റ്റ് 18നാണ്.

ബിജെപി നേതാവും അണികളും കൂട്ടത്തോടെ കോണ്‍ഗ്രസില്‍; ജ്യോതിരാദിത്യ സിന്ധ്യക്ക് അടിതെറ്റിയേക്കുംബിജെപി നേതാവും അണികളും കൂട്ടത്തോടെ കോണ്‍ഗ്രസില്‍; ജ്യോതിരാദിത്യ സിന്ധ്യക്ക് അടിതെറ്റിയേക്കും

ഖത്തരി പാസ്‌പോട്ടുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. ഇന്ത്യന്‍ വിസയുള്ള നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ഖത്തര്‍ പൗരന്‍മാര്‍ക്കും യാത്ര ചെയ്യാമെന്ന് ഖത്തര്‍ എയര്‍വേയ്്‌സ് അറിയിച്ചു. കൂടാതെ ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും വേണം- ഇതാണ് ഖത്തറില്‍ നിന്ന് പുറപ്പെടുന്നവര്‍ക്കുള്ള നിബന്ധനകള്‍.

നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന അറസ്റ്റില്‍; സിനിമാ ലോകം ഞെട്ടലില്‍നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന അറസ്റ്റില്‍; സിനിമാ ലോകം ഞെട്ടലില്‍

English summary
Qatar Airways to operate flights to Three Kerala Cities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X