കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍: അല്‍ ജസീറ പ്രൊഡ്യൂസറെ ഈജിപ്ത് തടവിലാക്കി, സംഭവത്തിന് പിന്നില്‍ ഇതാണ്

ടിവി പ്രൊഡ്യൂസര്‍ മഹ്മൂദ് ഹുസൈന്‍ ഗോമയാണ് അറസ്റ്റിലായത്

  • By Sandra
Google Oneindia Malayalam News

ദോഹ: രാജ്യസുരക്ഷ്യയ്ക്ക് ഭീഷണിയാവുന്ന വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച് അല്‍ജസീറ ടിവി പ്രൊഡ്യൂസറെ അറസ്റ്റ് ചെയ്തു. വ്യാജ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ടിവി പ്രൊഡ്യൂസര്‍ മഹ്മൂദ് ഹുസൈന്‍ ഗോമയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതായി ഈജിപ്ഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്ത് സര്‍ക്കാരും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക വഴി രാജ്യസുരക്ഷയ്ക്ക് ഭീഷണിയായെന്ന് കാണിച്ച് രാജ്യദ്രോഹക്കുറ്റമാണ് പ്രതിയ്‌ക്കെതിരെ ചുമത്തുക. മിന ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ടാണ് ടിവി പ്രൊഡ്യൂസറെ അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സി
റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

രാജ്യസുരക്ഷയ്ക്ക് ഭീഷണി

രാജ്യസുരക്ഷയ്ക്ക് ഭീഷണി

അല്‍ജസീറ പ്രൊഡ്യൂസര്‍ മഹ്മൂദ് ഹുസൈന്‍ ഗോമയെയാണ് കെട്ടിച്ചമച്ച വാര്‍ത്ത നല്‍കിയ കേസില്‍ ഈജിപ്ത് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. വ്യാജ വാര്‍ത്ത നല്‍കിയതും രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി എന്നതുമാണ് അറസ്റ്റിലായ പ്രതിയ്‌ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം.

മോചിപ്പിക്കാന്‍ അല്‍ജസീറ

മോചിപ്പിക്കാന്‍ അല്‍ജസീറ

ഈജിപ്തില്‍ അറസ്റ്റിലായ പ്രൊഡ്യൂസര്‍ക്കെതിരെയുള്ള ആരോപണം തെറ്റാണെന്ന് വ്യക്തമാക്കിയ അല്‍ജസീറ ചാനല്‍ മഹ്മൂദ് ഹുസൈനെ ഉടന്‍ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെടുന്നു.

ഖത്തറില്‍ നിന്നെത്തി

ഖത്തറില്‍ നിന്നെത്തി

ഈജിപ്തില്‍ ജോലി ചെയ്തിരുന്ന മഹ്മൂദ് 2013ല്‍ അല്‍ജസീറ ഓഫീസ് അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ താമസമാക്കുകയായിരുന്നു. അവധി ആഘോഷിയ്ക്കാന്‍ ഈജിപ്തിലെത്തിയ മഹ്മൂദിന് ഔദ്യോഗിക ചുമതലകള്‍ ഉണ്ടായിരുന്നില്ല എന്നുമാണ് ചാനലിന്റെ വിശദീകരണം.

അല്‍ജസീറ അപലപിച്ചു

അല്‍ജസീറ അപലപിച്ചു

അല്‍ജസീറ ചാനല്‍ പ്രൊഡ്യൂസര്‍ മഹ്മൂദ് ഹുസൈനെ വ്യാജവാര്‍ത്തയുടെ പേരില്‍ അറസ്റ്റ് ചെയ്ത നടപടിയില്‍ അല്‍ജസീറ അപലപിച്ചു. കെയ്‌റോ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മഹ്മൂദിനെ 15 മണിക്കൂറോളം ചോദ്യം ചെയ്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

അറസ്റ്റ് സ്ഥീരീകരിച്ചു

അറസ്റ്റ് സ്ഥീരീകരിച്ചു

ഈജ്പ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയിലെ ഗിസയിലുള്ള വീട്ടില്‍ നിന്നാണ് വെള്ളിയാഴ്ച മഹ്മൂദിനെ അറസ്റ്റ് ചെയ്യുന്നത്. അന്വേഷണത്തിന് വേണ്ടി ഇദ്ദേഹത്തെ 15 ദിവസത്തെ കസ്റ്റഡിയില്‍ വയ്ക്കുമെന്നാണ് വിവരം.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി മാധ്യമപ്രവര്‍ത്തകരെയാണ് ഈജിപ്ത് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈജിപ്തിനെക്കുറിച്ചുള്ള രഹസ്യങ്ങള്‍ ഖത്തറിന് ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് നിരോധിത സംഘടനയായ മുസ്ലിം ബ്രദര്‍ ഹുഡിന്റെ പിന്തുണയുള്ള അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തകരെ ഈജിപ്ത് തടവിലാക്കിയിരുന്നു.

English summary
Qatar: Al-Jazeera TV news producer arrested from Egypth on allegation over fabricated news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X