• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൈയ്യില്‍ കാശുണ്ടോ? ഖത്തറില്‍ സ്വന്തമായി സ്ഥലവും മാളുകളും വാങ്ങാം... പുതിയ തീരുമാനങ്ങള്‍ അറിയാം

ദോഹ: ഖത്തറില്‍ വിദേശികള്‍ക്ക് സ്ഥലവും മാളുകളും സ്വന്തമായി വാങ്ങാന്‍ അവസരം. ടു ടയര്‍ റസിഡന്‍സി പ്രോഗ്രാമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.

ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയാകാന്‍ ഒരുങ്ങുന്ന ഖത്തറില്‍ ഭരണകൂടം നടപ്പാക്കുന്ന പുതിയ പരിഷ്‌കാരം സാമ്പത്തിക രംഗത്തിന് കരുത്തുുപകരുമെന്ന് വിശ്വസിക്കപ്പെടുന്നു. 25 ഇടങ്ങളിലായി സ്ഥലും മാളുകലും സ്വന്തമായി വാങ്ങാന്‍ വിദേശ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സാധിക്കും. വിശദവിവരങ്ങള്‍ ഇങ്ങനെ....

 ഖത്തറിലേക്ക് വരൂ

ഖത്തറിലേക്ക് വരൂ

വിദേശികളായ താമസക്കാരെയും വിദേശ നിക്ഷേപകരെയും കമ്പനികളെയും ഖത്തറിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലെ സ്ഥലങ്ങളാണ് വിദേശികള്‍ക്ക് സ്വന്തമായി വാങ്ങാന്‍ സാധിക്കുക. ഇതിന് വേണ്ടി ടു ടയര്‍ റസിന്‍ഡന്‍സി പ്രോഗ്രാം ഖത്തര്‍ അവതരിപ്പിച്ചു.

 വസ്തു വില കുത്തനെ കുറഞ്ഞു

വസ്തു വില കുത്തനെ കുറഞ്ഞു

2016 തുടക്കത്തിലുണ്ടായിരുന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തറില്‍ വസ്തു വില 26 ശതമാനം കുറഞ്ഞിട്ടുണ്ട്. താമസ സൗകര്യങ്ങള്‍ അമിതമായി വര്‍ധിച്ചതാണ് വിലയിടിവ് കാരണമായി പറയപ്പെടുന്നത്. 80000 റസിഡന്‍ഷ്യല്‍ യൂണിറ്റുകളാണ് ഈ വര്‍ഷം ആദ്യ പകുതി വരെയുള്ളത്. ഡിസംബര്‍ ആകുമ്പോഴേക്കും 7250 യൂണിറ്റുകള്‍ കൂടി നിര്‍മിക്കപ്പെടും.

സുവര്‍ണ അവസരം

സുവര്‍ണ അവസരം

ഈ സാഹചര്യത്തിലാണ് വിദേശികളെ കൂടുതലായി ഖത്തറിലേക്ക് ആകര്‍ഷിക്കാന്‍ നീക്കം നടത്തുന്നത്. ഖത്തറിലെയും വിദേശത്തെയും നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണ അവസരമാണ്. രാജ്യത്തിന്റെ വരുമാന മാര്‍ഗങ്ങള്‍ വിപുലീകരിക്കുകയും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് വാണിജ്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി പറഞ്ഞു.

തദ്ദേശീയരെ പോലെ

തദ്ദേശീയരെ പോലെ

3.65 മില്യണ്‍ റിയാലിന്റെ സ്വത്തുക്കള്‍ വാങ്ങുന്നവര്‍ക്ക് സ്ഥിരതാമസത്തിന് അധിക യോഗ്യതയുണ്ടാകും. ഇതാണ് ഒന്നാമത്തെ റസിഡന്‍സി പ്രോഗ്രാം. ഇവര്‍ക്ക് ആരോഗ്യ സുരക്ഷയും വിദ്യാഭ്യാസവുമെല്ലാം തദ്ദേശീയര്‍ക്ക് ലഭിക്കുന്നത് പോലെ കിട്ടും. സാധാരണ ഇത്തരം ആനുകൂല്യങ്ങള്‍ പൗരന്‍മാര്‍ക്കും ഖത്തറില്‍ ദശാബ്ദങ്ങളായി താമസിക്കുന്നവര്‍ക്കുമാണ് സാധാരണ ലഭിക്കാറ്.

മറ്റൊരു റസഡന്‍സി പ്രോഗ്രാം

മറ്റൊരു റസഡന്‍സി പ്രോഗ്രാം

അതേസമയം, 730000 റിയാലിന്റെ സ്വത്തുക്കള്‍ വാങ്ങുന്നവര്‍ക്കും റസിഡന്‍സി പദവി ലഭിക്കും. ഇവര്‍ക്ക് പുതുക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള റസിഡന്‍സി പെര്‍മിറ്റാണ് ലഭിക്കുക. ഈ പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ റസിന്‍ഡന്‍സി പദവി പുതുക്കാവുന്നതാണ്.

 25 ഇടങ്ങള്‍

25 ഇടങ്ങള്‍

മാളുകളില്‍ സ്വന്തമായി ഷോപ്പുകള്‍ വാങ്ങാനും റസിഡന്‍ഷല്‍ യൂണിറ്റുകളില്‍ വീടുകള്‍ സ്വന്തമാക്കാനും അവസരം ലഭിക്കുന്നതോടെ കൂടുതല്‍ വിദേശികള്‍ ഖത്തറിലേക്ക് ആകര്‍ഷിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒമ്പത് സ്ഥലങ്ങളില്‍ പ്രവാസികള്‍ക്ക് സ്വന്തമായി സ്വത്തുക്കള്‍ വാങ്ങാന്‍ പറ്റും. 16 ഇടങ്ങളില്‍ 99 വര്‍ഷത്തേക്ക് സ്ഥലങ്ങള്‍ പാട്ടത്തിന് എടുക്കാനും സാധിക്കും.

വ്യക്തികള്‍ക്ക് വാങ്ങാവുന്നവ

വ്യക്തികള്‍ക്ക് വാങ്ങാവുന്നവ

ജബല്‍ താഇലബ്, അല്‍ ഖുറൈജ്, ലുസൈല്‍, ഉനൈസ (അഡ്മിനിസ്‌ട്രേറ്റീവ് ഡിസ്ട്രിക്റ്റ്), ദഫ്‌ന (60), ദഫ്‌ന (61), അല്‍ഖോര്‍ റിസോര്‍ട്ട്, പേള്‍ ഖത്തര്‍, വെസ്റ്റ് ബേ ഏരിയ (ലെഗതാഫിയ) എന്നിവിടങ്ങളിലാണ് വ്യക്തികള്‍ക്ക് സ്വന്തമായി സ്ഥലങ്ങള്‍ സാധിക്കുന്ന പ്രദേശങ്ങള്‍.

 തൊഴില്‍ നിയമ പരിഷ്‌കരണം

തൊഴില്‍ നിയമ പരിഷ്‌കരണം

ഖത്തറില്‍ അടുത്തിടെ തൊഴില്‍ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. കഫാല സമ്പ്രദായം ഒഴിവാക്കിയതാണ് ഇതില്‍ പ്രധാനം. പ്രഫഷണലുകള്‍ക്ക് ജോലി മാറുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഖത്തറിന്റെ ഈ നടപടിയെ പുകഴ്ത്തിയിരുന്നു. മാത്രമല്ല, മിനിമം കൂലി സമ്പ്രദായവും ഖത്തര്‍ നടപ്പാക്കിയിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ ലീഡ്; നിയമസഭയില്‍ തോല്‍വി, ഗുരുവായൂരും പൊന്നാനിയും വച്ചുമാറും

സൗദിക്ക് അമേരിക്കയുടെ ഉഗ്രന്‍ പണി; വരുമാനം കുത്തനെ ഇടിയും... ചൈനയും ട്രംപും കൈകോര്‍ക്കുന്നു

cmsvideo
  ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam

  English summary
  Qatar allowed to buy property to Foreigners; Foreign Property Ownership rules eased
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X