കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമസകേന്ദ്രങ്ങള്‍ സംഭരണശാലയാക്കി മാറ്റുന്നവര്‍ക്ക് ഖത്തര്‍ നഗരസഭയുടെ താക്കീത്!

Google Oneindia Malayalam News

ഖത്തര്‍: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചില ഇടത്തരം സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികളുടെ പാര്‍പ്പിട കേന്ദ്രങ്ങള്‍ സംഭരണശാലയാക്കി മാറ്റുന്നതിനെതിരെ ഖത്തര്‍ നഗരസഭയിലെ ആരോഗ്യ വിഭാഗം രംഗത്തെത്തി.

തൊഴിലാളികളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ അല്‍സാദില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ തൊഴിലാളികളുടെ പാര്‍പ്പിട കേന്ദ്രത്തില്‍ നിന്നും നിരവധി വസ്തുക്കളാണ് അധിക്രതര്‍ പിടികൂടിയത്. ഇതില്‍ പലതും ക്രത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് സൂക്ഷിക്കേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങളും ഉള്‍പ്പെട്ടിരുന്നു.

qattar

കാലാവധി കഴിഞ്ഞ ചില ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തവയില്‍ ഉണ്ട്. ക്യത്യമായ ശുചിത്യമോ വായു സഞ്ചാരമോ ഇല്ലാതെയാണ് സാധനങ്ങള്‍ ഇവിടെ സൂക്ഷിച്ചിരുന്നതെന്നും തൊഴിലാളികളെ ഇത്തരം സ്ഥലങ്ങളില്‍ താമസിപ്പിക്കുന്നത് ഗുരുതരമായ സുരക്ഷാ ലംഘനമാണെന്നും അധിക്രതര്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ പരിശോധന സംഘടിപ്പിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.

English summary
Qatar corporation warned those who convert Residential area to godown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X