കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാനഗവേഷണത്തില്‍ വന്‍ നേട്ടവുമായി ഖത്തര്‍; ഗവേഷകര്‍ കണ്ടെത്തിയ പുതിയ ഗ്രഹം ഖത്തര്‍ -6ബി

  • By Desk
Google Oneindia Malayalam News

ദോഹ: സൂര്യനില്‍ നിന്നു 330 പ്രകാശവര്‍ഷം അകലെ മറ്റൊരു സൗരയൂഥത്തിന്റെ ഭാഗമായ ഗ്രഹത്തെ ഖത്തരി വാനഗവേഷക വിഭാഗമായ ഖത്തര്‍ എക്സോപ്ലാനറ്റ് സര്‍വേ കണ്ടെത്തി. വ്യാഴത്തിന്റെ പതിമൂന്നിലൊന്നു വലിപ്പമേ ഖത്തര്‍-6ബി എന്നു പേരിട്ട ഈ ഗ്രഹത്തിനുള്ളൂ എന്ന് ഗവേഷകര്‍ കണ്ടെത്തി. പ്രകാശപൂരിതമായ അതിന്റെ നക്ഷത്രസൂര്യനെ ചുറ്റാന്‍ ഖത്തര്‍-6ബിക്ക് മൂന്നരദിവസം മാത്രമേ വേണ്ടൂ. സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചു പഠിക്കാന്‍ ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ നാഷനല്‍ റിസേര്‍ച്ച് ഫണ്ട്, ഹമദ് ബിന്‍ ഖലീഫ് യൂനിവേഴ്‌സിറ്റി എന്നിവയുടെ കീഴിലുള്ള ഗവേഷണ സ്ഥാപനമാണ് ഖത്തര്‍ എക്സോപ്ലാനറ്റ് സര്‍വേ.

ഗുജറാത്തിൽ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്.. ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകം!
ഖത്തറിലെ പ്രമുഖ വാനശാസ്ത്രജ്ഞനും ഖത്തര്‍ പരിസ്ഥിതി ഊര്‍ജ ഗവേഷണ സ്ഥാപനത്തിന്റെ ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ഖാലിദ് എ. അല്‍ സുബായിയുടെ നേതൃത്വത്തിലുള്ള ഖത്തരി ഗവേഷകസംഘമാണു ശാസ്ത്രീയ വിശകലനങ്ങളിലൂടെ പുതിയ ഗ്രഹത്തിന്റെ സാന്നിധ്യം സംശയാതീതമായി തെളിയിച്ചത്. ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട ഗവേഷകസംഘത്തില്‍ ഖത്തരി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും അംഗമായിരുന്നു. ഖത്തരി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ആറാമത്തെ ഗ്രഹമായതിനാലാണ് ഇന്റര്‍നാഷനല്‍ അസ്ട്രോണമിക്കല്‍ യൂണിയന്‍ ഇതിനു ഖത്തര്‍-6ബി എന്നു പേരുനല്‍കിയത്.

qatar

പുതിയ ഗ്രഹത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലോകത്തിലെ പ്രമുഖ ജ്യോതിശാസ്ത്ര, വാനഭൗതിക ഗവേഷണ പ്രസിദ്ധീകരണമായ ദി ഇന്റര്‍നാഷനല്‍ അസ്ട്രോണമിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ ന്യൂ മെക്സിക്കോ, സ്പെയിനിലെ കാനറി ദ്വീപുകള്‍, ചൈനയിലെ ഉറുംഖി എന്നിവിടങ്ങളില്‍ ഖത്തര്‍ സ്ഥാപിച്ച ദൂരദര്‍ശിനികളുടെ സഹായത്തോടെ എടുത്ത ആയിരക്കണക്കിന് ആകാശദൃശ്യങ്ങള്‍ ശാസ്ത്രീയപഠനത്തിനു വിധേയമാക്കിയാണു ഖത്തര്‍ -6ബിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
English summary
Qatar Exoplanet Survey (QES), a research project by Qatar National Research Fund, Qatar Foundation and Hamad Bin Khalifa University have announced the discovery of a new planet – “Qatar 6b.” The discovery was published in the International Astronomical Journal, one of the world’s foremost journals in astronomy and astrophysics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X