• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഖത്തറില്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം; 400 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു

  • By desk

ദോഹ: ആരോഗ്യം, വിദ്യാഭ്യാസം, ലോജിസ്റ്റിക്‌സ്, കാര്‍ഷികോല്‍പാദനം, വ്യവസായം, പരിസ്ഥിതി എന്നീ മേഖലകളില്‍ സ്വകാര്യ നിക്ഷേപ പദ്ധതികള്‍ തുറന്നിട്ട് ഖത്തര്‍ ഭരണകൂടം. വിവിധ മേഖലകളില്‍ 400 കോടി ഖത്തര്‍ റിയാലിലേറെയുള്ള സ്വകാര്യ നിക്ഷേപ പദ്ധതികളാണ് ഖത്തര്‍ പ്രഖ്യാപിച്ചത്. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുടെ നേതൃത്വത്തില്‍ സാമ്പത്തിക വികസനത്തില്‍ സ്വകാര്യ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന മന്ത്രിതല സമിതിയാണു പുതിയ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചത്.

സ്വയംപര്യാപ്തത, സ്വാശ്രയത്വം എന്നിവ ലക്ഷ്യമിട്ടു ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നിര്‍ദേശാനുസരണമാണ് പുതിയ പദ്ധതി പ്രഖ്യാപനമെന്ന് ഒദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. സ്വകാര്യ മേഖലയില്‍ പുതിയ ഏഴ് സ്‌കൂളുകള്‍ തുടങ്ങാനാണ് പദ്ധതി. ഇതിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഇതിനകം ഒരുങ്ങിക്കഴിഞ്ഞു. 9000 വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാനാവുന്ന ഈ സ്‌കൂളുകള്‍ക്കായി 750 ദശലക്ഷം ഖത്തര്‍ റിയാലാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്.

വ്യവസായ മേഖലയിലെ പുതിയ സംഭവ വികാസങ്ങള്‍ മന്ത്രിതല സമിതി വിലയിരുത്തി. ഉപരോധത്തിന് ശേഷം 38 പുതിയ വ്യാവസായിക കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങിയതായി യോഗം വിലയിരുത്തി. ഭക്ഷ്യം, പ്ലാസ്റ്റിക്, ഫര്‍ണിച്ചര്‍, ടെക്‌സ്‌റ്റൈല്‍സ്, പേപ്പര്‍ തുടങ്ങിയ വ്യവസായങ്ങളിലായി 54 പുതിയ കമ്പനികള്‍ അടുത്തവര്‍ഷം പകുതിയോടെ ഉല്‍പാദനം ആരംഭിക്കും.

കടലില്‍ കൂടുകളില്‍ മല്‍സ്യം വളര്‍ത്തുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. പ്രതിവര്‍ഷം 2000 ടണ്‍ മല്‍സ്യ ഉല്‍പാദനമാണു ലക്ഷ്യമിടുന്നത്. മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രാദേശിക ഉല്‍പന്നങ്ങള്‍ വാങ്ങുന്നതു പ്രോല്‍സാഹിപ്പിക്കണമെന്നു പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനി നിര്‍ദേശം നല്‍കിയിരുന്നു. നിക്ഷേപം പ്രോല്‍സാഹിപ്പിക്കാനായി രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള പ്രത്യേക സാമ്പത്തിക മേഖലയില്‍ വാടക 50 ശതമാനമായി കുറയ്ക്കുകയും ചെയ്തിരുന്നു. നിക്ഷേപകര്‍ക്കു മറ്റ് ഇളവുകളും നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ടൂറിസം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെല്ലാം കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയില്‍ 18000 രോഗികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നല്ല മൂന്ന് വന്‍കിട ആശുപത്രികള്‍ക്കും സര്‍ക്കാര്‍ പദ്ധതിയാവിഷ്‌ക്കരിച്ചിട്ടുണ്ട്. 220 കോടിയാണ് ഇതിന് നിക്ഷേപം പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളെ പ്രോല്‍സാഹിപ്പിക്കുന്നതിന് ലോണ്‍ നടപടികള്‍ ഉദാരമാക്കുവാന്‍ ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കുകയുമുണ്ടായി.

പാര്‍ലമെന്റ് ശീതകാല സമ്മേളനം: വാടക ഗര്‍ഭധാരണം, മുത്തലാഖ് എന്നിവയടക്കം 39 ബില്ലുകള്‍ പരിഗണനയ്ക്ക്

English summary
Investments worth more than QR4 billion in projects mainly in the health, education, logistical support, agricultural produce, industry and environmental sectors were announced by the Ministerial Group for Encouragement and Participation of Private Sector in Economic Development Projects of Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more