കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് ഖത്തര്‍ ദേശീയ ദിനം ആചരിച്ചു

  • By Desk
Google Oneindia Malayalam News

ദോഹ: രാജ്യത്തിന്റെ നട്ടെല്ലൊടിക്കാന്‍ സൗദി സഖ്യം ഏര്‍പ്പെടുത്തിയ ഉപരോധത്തെ ധീരമായി ചെറുത്തുനില്‍ക്കുന്ന ഖത്തറില്‍ രാജ്യത്തിന്റെ ദേശീയ ദിനം ഐക്യത്തിന്റെയും ഒരുമയുടെയും ശക്തമായ പ്രഖ്യാപനമായി മാറി. മുന്‍വര്‍ഷങ്ങളെക്കാള്‍ വീറും വാശിയും നിറഞ്ഞതായിരുന്നു ഇത്തവണത്തെ ആഘോഷപരിപാടികള്‍. രാജ്യത്തിലെ ലക്ഷക്കണക്കിന് സ്വദേശികളും പ്രവാസികളും ഒരു പോലെ ദേശീയ ദിനാഘോഷത്തില്‍ പങ്കുകൊണ്ടു. ആറുമാസം നീണ്ട ഉപരോധം തങ്ങളുടെ നിശ്ചയ ദാര്‍ഢ്യത്തെ തെല്ലും ബാധിച്ചിട്ടില്ലെന്നും രാജ്യംമുഴുവന്‍ അമീറിന്റെ കീഴില്‍ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിക്കുന്നതായിരുന്നു ദേശീയ ദിനാചരണം.

ആർകെ നഗറിൽ ഇന്ന് കലാശക്കൊട്ട്! പെരുമാറ്റ ചട്ടംലംഘിച്ചാൽ പണികിട്ടും, കോടതിയുടെ നിർദ്ദേശമിങ്ങനെ...ആർകെ നഗറിൽ ഇന്ന് കലാശക്കൊട്ട്! പെരുമാറ്റ ചട്ടംലംഘിച്ചാൽ പണികിട്ടും, കോടതിയുടെ നിർദ്ദേശമിങ്ങനെ...

ആഘോഷത്തിന്റെ പ്രധാന വേദിയായ കോര്‍ണിഷ് ജനസാഗരമായി മാറി. ഇവിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന നിറപ്പകിട്ടാര്‍ന്ന ദേശീയദിന പരേഡ് ഖത്തര്‍ സൈന്യത്തിന്റെ ശക്തി വിളിച്ചോതുന്നതായി മാറി. അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ സാന്നിധ്യം ജനലക്ഷങ്ങള്‍ക്ക് ആവേശമായി. പാട്ടും നൃത്തവും വിവിധ ആഷോഷപരിപാടികളുമായി ജനങ്ങള്‍ ഇന്നലെ ആടിത്തിമര്‍ത്തു. ദോഹയുടെ ചക്രവാളത്തില്‍ 300 ഡ്രോണ്‍വിമാനങ്ങള്‍ കാഴ്ചവച്ച അഭ്യാസപ്രകടനങ്ങള്‍ സൈനിക കരുത്തിന്റെ പ്രകടനമായി മാറി. കോടിതോരണങ്ങളും ലൈറ്റുകളും കൊണ്ട് അലങ്കരിച്ച നഗരവിഥികളിലൂടെ സ്വദേശികളും പ്രവാസികളുമായ സ്‌കൂള്‍ കുട്ടികള്‍ ഘോഷയാത്രകള്‍ നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ ദോഹയുടെ വീഥികളില്‍ അവതരിപ്പിക്കപ്പെട്ടു. ദേശീയദിന് പരേഡിന് ശേഷം എട്ട് മണിക്ക് കോര്‍ണിഷില്‍ നടന്ന വര്‍ണശബളമായ കരിമരുന്ന് പ്രയോഗം തടിച്ചുകൂടിയ പതിനായിരങ്ങള്‍ക്ക് ദൃശ്യവിരുന്നേകി.

qatar

പ്രധാനവേദികളിലൊന്നായ ദര്‍ബ് അല്‍ സായിയില്‍ ഒരാഴ്ച മുന്‍പു തന്നെ ആരംഭിച്ച ആഘോഷ പിരാപിടകള്‍ ഇന്നലെയും പൊടിപൊടിച്ചു. സ്വദേശികളും പ്രവാസികളും കുടുംബ സമേതം ദര്‍ബ് അല്‍ സായിയിലെ ആഘോഷങ്ങളില്‍ പങ്കുചേരാനെത്തി. കത്താറ കള്‍ച്ചറല്‍ വില്ലേജിലും, ആസ്പയര്‍ സോണിലും സൂഖ് വാഖിഫിലും ഒരുക്കിയ കലാ-സാംസ്‌കാരിക പരിപാടികളും ദൃശ്യവിസ്മയങ്ങളും ആസ്വദിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

1978 ഡിസംബര്‍ 18ന് ശെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി രാജ്യത്തിന്റെ ഭരണമേറ്റെടുത്തതിനെ അനുസ്മരിച്ചുകൊണ്ടാണ് ഈ ദിവസം ദേശീയദിനമായി ഖത്തര്‍ ആഘോഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം സിറിയന്‍ സൈനികരുടെ ആക്രമണത്തിനിരയായ അലിപ്പോയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഘോഷപരിപാടികള്‍ വേണ്ടെന്നു വച്ചിരുന്നു. ഇത്തവണ ആഘോഷപരിപാടികള്‍ക്കായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങളും അമീര്‍ അവധി നല്‍കിയിരുന്നു.

English summary
qatar makes national day amid gulf crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X