കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ രാജ്യങ്ങള്‍ക്ക് ഭീഷണിയായി മാരക രോഗം, മെര്‍സ് ബാധിച്ചാല്‍ മരണം ഉറപ്പ്? ഞെട്ടലോടെ രാജ്യം

  • By Siniya
Google Oneindia Malayalam News

ദോഹ; യുഎഇ രാജ്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി വീണ്ടും മെര്‍സ് വൈരസ് ബാധ സ്ഥിരീകരിച്ചു. ഖത്തറിലെ ഒരു യുവാവിനാണ് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ ഹമദ് ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. മെര്‍സ് വൈറസ് ബാധിച്ച് 73 കാരന്‍ മരിച്ചതിനെ തുടര്‍ന്ന് യുഎഇ രാജ്യങ്ങള്‍ക്ക് ശക്തമായ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് ഗള്‍ഫ് രാജ്യങ്ങളെ ഒന്നടങ്കം ഇല്ലാതാക്കാന്‍ മിഡിലിസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ഒട്ടകങ്ങളില്‍ നിന്നാണ് മെര്‍സ് വൈറസ് ബാധ മനുഷ്യരിലേക്ക് പകരുന്നത് എന്ന് ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടിരുന്നു. 2015 ല്‍ 7700 ഒട്ടകങ്ങള്‍ക്ക് മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

മെര്‍സ് വൈറസ്

മെര്‍സ് വൈറസ്

മെര്‍സ് വൈറസ് മിഡിള്‍ ഈസ് റെസ്പിറേറ്ററി സിന്‍ഡ്രോം എന്ന് അറിയപ്പെടുന്ന കൊറൊണ വിഭാഗത്തില്‍പ്പെട്ട വൈറസാണ് മെര്‍സ് വൈറസ്. മനുഷ്യന്റെ ശ്വസനവ്യവസ്ഥയ്ക്ക് ബാധിക്കുന്ന അസുഖമാണ് മെര്‍സ്. പനി, ചുമ എന്ന ലക്ഷണങ്ങളിലൂടെ മരണത്തിലേക്ക് നയിക്കുന്ന മാരകമായ അസുഖമാണ് മെര്‍സ്.

രോഗം ഭീതിയിലാഴ്ത്തുന്നു

രോഗം ഭീതിയിലാഴ്ത്തുന്നു

കഴിഞ്ഞ വര്‍ഷമാണ് യുഎഇ രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് മെര്‍സ് വൈറസ് സ്ഥിരീകരിച്ചത്.ഒട്ടകങ്ങളുടെയും ആടുകളുടെയും സ്വന്തമായി ഫാമുള്ള 66 കാരനായ ഖത്തരി പൗരനിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. നേരത്തെ മെര്‍സ് വൈറസ് ബാധയെ തുടര്‍ന്ന് 73 കാരന്‍ മരിച്ചിരുന്ന

രോഗ ലക്ഷണങ്ങള്‍ കണ്ടത്

രോഗ ലക്ഷണങ്ങള്‍ കണ്ടത്

വൃദ്ധന്‍ സൗദി അറേബ്യ സന്ദര്‍ശിച്ച് തിരിച്ചെത്തിയ ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പനി, ചുമ, വയറിളക്കം, ശരീര വേദന എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗ ലക്ഷണങ്ങള്‍ കണ്ടത്

രോഗ ലക്ഷണങ്ങള്‍ കണ്ടത്

വൃദ്ധന്‍ സൗദി അറേബ്യ സന്ദര്‍ശിച്ച് തിരിച്ചെത്തിയ ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പനി, ചുമ, വയറിളക്കം, ശരീര വേദന എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഡോക്ടറും ഭീതിയില്‍

ഡോക്ടറും ഭീതിയില്‍

വയോധികനെ പരിശോധിച്ച ഡോക്ടറും മറ്റു ആശുപത്രി ജീവനക്കാരും രോഗ ഭീഷണിയിലാണ്. എന്നാല്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആരോഗ്യ വിദഗ്ദരെ സമീപിക്കണം

ആരോഗ്യ വിദഗ്ദരെ സമീപിക്കണം

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പുറത്തു വിട്ട രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ പെട്ടെന്ന് തന്നെ ആരോഗ്യ വിദഗ്ദരെ സമീപിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഒട്ടകങ്ങളെയും ആടുകളെയും പരിചരിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചു.

പ്രതിരോധ സംവിധാനം

പ്രതിരോധ സംവിധാനം

മെര്‍സിനെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും രാജ്യത്ത് സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രമേഹം, ശ്വാസകോശരോഗം, വൃക്ക രോഗം തുടങ്ങിയ അസുഖമുള്ളവര്‍ മൃഗങ്ങളുമായി അടുത്തിടപഴകരുതെന്നും നിര്‍ദേശമുണ്ട്.

മറ്റു രാജ്യങ്ങളിലും ഭീഷണി

മറ്റു രാജ്യങ്ങളിലും ഭീഷണി

തായ്‌ലന്റിലും മെര്‍സ് വൈറസ് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. തായ്‌ലന്റില്‍ 40 പേര്‍ക്കാണ് മെര്‍സ് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നത്. ഒമാനില്‍ നിന്നും തായ്‌ലന്റില്‍ എത്തിയ 71 കാരന് രോഗബാധ സ്ഥിരീക്കരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ നിരീക്ഷണത്തിന് വിധേയരാക്കിയത്.

മരണം റിപ്പോര്‍ട്ട് ചെയ്തത്

മരണം റിപ്പോര്‍ട്ട് ചെയ്തത്

2012 ല്‍ മരിച്ചത് 587 മെര്ഡസ് വൈറസ് ബാധിച്ച 2012 ല്‍ മരിച്ചത് 587 പേരാണ്. യുഎഇ രാജ്യങ്ങളിലാണ് മെര്‍സ് വൈറസ് മരണങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
Qatar reports again new case of MERS virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X