കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ ശമ്പളം വൈകിക്കുന്ന കമ്പനികള്‍ ദിവസവും 2000 റിയാല്‍ പിഴ നല്‍കേണ്ടി വരും

Google Oneindia Malayalam News

ഖത്തര്‍: സമഗ്രമായ മാറ്റങ്ങളോടെ പുതിയ നിയമ പരിഷ്‌കാരങ്ങള്‍ക്ക് ഖത്തര്‍ ഒരുങ്ങുന്നു. സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിലും എക്‌സിറ്റ് പെര്‍മിറ്റ് നിയമത്തിലും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി ഖത്തര്‍ തൊഴില്‍ സാമൂഹികകാര്യ മന്ത്രി ഡോ. അബ്ദുള്ള ബിന്‍സാലെ മുബാറക് അല്‍ ഖുലൈഫി അറിയിച്ചു. റെസിഡന്‍സി വ്യവസ്ഥകള്‍ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നല്‍കുക.

കരാര്‍ കലാവധി പൂര്‍ത്തിയാക്കുന്ന തൊഴിലാളികള്‍ക്ക് മറ്റ് തൊഴിലുടമകളുടെ കീഴില്‍ ജോലി ചെയ്യാനോ, രാജ്യം വിട്ട് പോകുവാനോ സാധിക്കും. എന്നാല്‍ കരാര്‍ കാലയളവില്‍ രാജ്യം വിടണമെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും എക്‌സിറ്റ് പെര്‍മിറ്റ് നേടണം. കമ്പനികള്‍ തങ്ങളുടെ തൊഴിലാളികളുടെ അവകാശകങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. തൊഴില്‍ വേതനം ഓണ്‍ലൈനായി നല്‍കണം, ശമ്പളം വൈകിപ്പിക്കുന്ന കമ്പനികള്‍ക്ക് ഓരോ ദിവസത്തിനും 2000 ഖത്തര്‍ റിയാല്‍ പിഴ നല്‍കേണ്ടി വരും.

abdullah-saleh-khulaifi-labour-qaterjpg

താമസം,ആരോഗ്യം,ഭക്ഷണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും കമ്പനി ഉത്തരവാദിത്വത്തോടെ പെരുമാറണം. നിയമ ലംഘനം തടയുന്നതിനായി ശക്തമായ പരിശോധനകള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ 7 ഓളം ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

തൊഴിലാളികള്‍ക്ക് ഇത്തരം കേന്ദ്രങ്ങള്‍ വഴി പരാതികള്‍ സമര്‍പ്പിക്കാം. സ്വകാര്യ മേഖലയില്‍ സ്വദേശികളെ ആകര്‍ഷിക്കാനും നിലവിലുള്ള അനുപാതം 20 ല്‍ നിന്നും 25 ശതമാനത്തിലേക്ക് കൂട്ടാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഭേദഗതികള്‍ ശൂറ കൗണ്‍സിലിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

English summary
Qatar: Sponsorship of the change in the law and exit permil law will change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X