കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2022 ലെ ലോകകപ്പ് മത്സരങ്ങള്‍ ഖത്തറില്‍ തണുപ്പിലിരുന്ന് ആസ്വദിക്കാം!!!

Google Oneindia Malayalam News

ഖത്തര്‍: അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രിക്ക് മുകളില്‍ പോയാലും ഖത്തറില്‍ 2022 ല്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ എത്തുന്ന കാണികള്‍ക്ക് മത്സരങ്ങള്‍ ഓപ്പണ്‍ സ്‌റ്റോഡിയത്തില്‍ തണുപ്പിലിരുന്ന് ആസ്വദിക്കാം. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മത്സരങ്ങള്‍ നടക്കുന്ന 12 സ്‌റ്റേഡിയങ്ങളിലും ശീതീകരണ സംവിധാനം ഉറപ്പിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായി സുപ്രീം കമ്മിറ്റി പ്ലാനിങ് ഫോര്‍ ദ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍തവാഡി അറിയിച്ചു.

സ്‌റ്റേഡിയത്തിനു ചുറ്റും സൗരോര്‍ജ പാനലുകള്‍ ഘടിപ്പിച്ച് അതില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഊര്‍ജം ഉപയോഗിച്ച് ശീതീകരണ സംവിധാന സംഭരണികളിലുള്ള വെള്ളം തണുപ്പിച്ചതിനു ശേഷം കാണികളുടെ ഇരിപ്പിടങ്ങളിലേക്ക് തണുത്ത കാറ്റ് പ്രവഹിപ്പിക്കാനാണ് പദ്ധതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിത്യസ്ത കാലാവസ്ഥ ചുറ്റുപാടില്‍ നിന്നും ഖത്തിറിലെത്തുന്ന കാണികള്‍ക്കും കളിക്കാര്‍ക്കും അനുയോജ്യമായ രീതിയില്‍ സ്‌റ്റേഡിയത്തിലെ അന്തരീക്ഷ ഊഷ്മാവിനെ ക്രമീകരിക്കുവാനുള്ള സംവിധാനവും പുതിയ സാങ്കേതിക വിദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

al-gharafa-stadium

സാധാരണ ഗതിയില്‍ നിന്നും വിത്യസ്തമായി ഓപ്പണ്‍ സ്‌റ്റേഡിയം തണുപ്പിക്കുക എന്നത് ശ്രമകരമായ പദ്ധതിയാണെന്നും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പദ്ധതി വിജയം കണ്ടതായും ഹസ്സന്‍ അല്‍തവാഡി വ്യക്തമാക്കി. ലോകകപ്പിനായി തയ്യാറാക്കുന്ന 12 സ്‌റ്റേഡിയങ്ങളും മാറ്റി സ്ഥാപിക്കാവുന്ന തരത്തിലാണ് നിര്‍മ്മിക്കുന്നത്. ഇതും നിര്‍മ്മാണ രീതിയെ വിത്യസ്തമാക്കുന്നു.

English summary
Qatar: Stadium made for World Cup 202 with air conditioning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X