കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിന് ലോകകപ്പ് ഫുട്‌ബോള്‍ നഷ്ടപ്പെടുമോ? നിലപാട് വ്യക്തമാക്കി ഫിഫ, പ്രതികാര നീക്കം പൊളിഞ്ഞു

ഖത്തറില്‍ നിന്ന് വേദി അമേരിക്കയിലേക്കോ ഇംഗ്ലണ്ടിലേക്കോ ആയിരിക്കും മാറ്റുക എന്ന് ഫോക്കസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

  • By Ashif
Google Oneindia Malayalam News

ദോഹ: 2022ല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് ഖത്തര്‍. സ്റ്റേഡിയങ്ങളുടെ നിര്‍മാണവും അനുബന്ധ സൗകര്യമൊരുക്കലുമെല്ലാം തകൃതിയായി നടക്കകുകയാണ്. അതിനിടെയാണ് ഖത്തറിന് വേദി നഷ്ടമാകുമെന്ന പ്രചാരണം ശക്തമായത്. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ആരായിരുന്നു. ഫുട്‌ബോളിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം പറയേണ്ടത് ഫിഫയാണ്. ഫിഫ അധികൃതര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പ്രാചരണം ശക്തപ്പെട്ട പശ്ചാത്തലത്തിലാണ് ഫിഫ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്....

റഷ്യയില്‍ നിന്ന് ഖത്തറിലേക്ക്

റഷ്യയില്‍ നിന്ന് ഖത്തറിലേക്ക്

ഖത്തറിനെതിരേ അയല്‍രാജ്യങ്ങള്‍ ഉപരോധം തുടങ്ങിയ കാലം മുതല്‍ തന്നെ ഈ രാജ്യത്തിന്റെ വളര്‍ച്ചയും സ്വീകാര്യതയും തടയാനുള്ള നീക്കങ്ങള്‍ തകൃതിയാണ്. ഈ വര്‍ഷം ലോകകപ്പ് ഫുട്ബോള്‍ മല്‍സരം നടക്കുന്നത് റഷ്യയിലാണ്. തൊട്ടടുത്ത ഫുട്ബോള്‍ മാമാങ്കത്തിന് 2022ല്‍ വേദിയാകുന്നത് ഗള്‍ഫിലെ കൊച്ചുരാജ്യമായ ഖത്തറാണ്.

രണ്ടുകാരണങ്ങള്‍

രണ്ടുകാരണങ്ങള്‍

അതിനുള്ള ഒരുക്കങ്ങള്‍ ഖത്തര്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഖത്തറില്‍ നിന്ന് ഫുട്ബോള്‍ മല്‍സരം മാറ്റുമെന്ന പ്രചാരണത്തിന് രണ്ടുകാരണങ്ങളാണുണ്ടായിരുന്നത്. സൗദി മന്ത്രിയുടെ പ്രതികരണവും ജര്‍മന്‍ മാസികയില്‍ വന്ന വാര്‍ത്തയും.

പ്രചാരണങ്ങള്‍ ഇങ്ങനെ

പ്രചാരണങ്ങള്‍ ഇങ്ങനെ

ഖത്തറിലാണ് 2022ലെ ഫുട്ബോള്‍ മല്‍സരം നടക്കുക എന്നത് ഏറെ നാള്‍ മുമ്പ് പ്രഖ്യാപിച്ചതാണ്. അതിന് ശേഷമാണ് ഖത്തര്‍ സ്റ്റേഡിയങ്ങള്‍ രുക്കുന്നതിന് വേഗം കൂട്ടിയത്. നിരവധി സ്റ്റേഡിയങ്ങളാണ് ഖത്തറില്‍ ഒരുങ്ങുന്നത്. ഖത്തറില്‍ സൗകര്യമില്ലെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ മല്‍സര വേദി മാറ്റും എന്നാണ് അടുത്തിടെയുണ്ടായ പ്രചാരണങ്ങള്‍.

ഫിഫ അധികൃതര്‍ പറയുന്നു

ഫിഫ അധികൃതര്‍ പറയുന്നു

എന്നാല്‍ ഫിഫി അധികൃതര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മല്‍സരം ഖത്തറില്‍ നിന്ന് മാറ്റാന്‍ ആലോചിക്കുന്നില്ലെന്നും ഫിഫ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഇക്കാര്യം അറിയിച്ചതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫോക്കസ് റിപ്പോര്‍ട്ട്

ഫോക്കസ് റിപ്പോര്‍ട്ട്

ജര്‍മന്‍ മാസികയായ ഫോക്കസിലാണ് പുതിയ റിപ്പോര്‍ട്ട് വന്നത്. ഫിഫ അധികൃതര്‍ ഖത്തറില്‍ നിന്ന് വേദി മാറ്റാന്‍ ആലോചിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഉടന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കോടികള്‍ ഒഴുകും

കോടികള്‍ ഒഴുകും

ഖത്തറില്‍ നിരവധി സ്റ്റേഡിയങ്ങളാണ് ഫുട്ബോള്‍ മാമാങ്കത്തിന് ആതിഥ്യമരുളാന്‍ ഒരുങ്ങുന്നത്. അയല്‍ രാജ്യമായ ഇറാനുമായും ഖത്തര്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിരവധിയാളുകല്‍ ഖത്തറിലേക്ക് ആകര്‍ഷിക്കാന്‍ മല്‍സരം കാരണമാകും. രാജ്യത്തിന്റെ ടൂറിസം രംഗത്തും വന്‍ കുതിച്ചുചാട്ടമാണ് ഖത്തര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആരോപണവും വാര്‍ത്തയും

ആരോപണവും വാര്‍ത്തയും

ഖത്തറില്‍ ലോകനിലവാരമുള്ള മല്‍സരം നടത്താന്‍ പോന്ന അന്തരീക്ഷമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മല്‍സരം മറ്റ് ഏതെങ്കിലും രാജ്യത്തേക്ക് മാറ്റണമോ എന്ന കാര്യത്തില്‍ ഫിഫ വേനല്‍ അവസാനത്തില്‍ തീരുമാനം എടുക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തറിന്റെ കൈക്കൂലി

ഖത്തറിന്റെ കൈക്കൂലി

വേദി ലഭിക്കുന്നതിന് ഫിഫ അധികൃതര്‍ക്ക് ഖത്തര്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. വേദികള്‍ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ ഫിഫ അടുത്തിടെ കൊണ്ടുവന്നിട്ടുണ്ട്.

211 രാജ്യങ്ങള്‍

211 രാജ്യങ്ങള്‍

ഫിഫയില്‍ 211 അംഗരാജ്യങ്ങളാണുള്ളത്. ഫുട്ബോള്‍ മല്‍സര വേദി തിരഞ്ഞെടുക്കുമ്പോള്‍ എല്ലാ അംഗങ്ങളും ചേര്‍ന്ന് വോട്ടെടുത്ത് തീരുമാനിക്കാനാണ് പുതിയ തീരുമാനം. റഷ്യയിലും ഖത്തറിലും വേദികള്‍ തീരുമനിച്ചത് 24 അംഗങ്ങളുടെ പിന്തുണയോടെയാണെന്നാണ് ഫോക്കസിന്റെ റിപ്പോര്‍ട്ടിലുള്ളത്.

മന്ത്രിയുടെ വാക്കും ചൂടും

മന്ത്രിയുടെ വാക്കും ചൂടും

ഗള്‍ഫ് മേഖലയില്‍ രാജ്യങ്ങള്‍ തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നതാണ് വേദി മാറ്റാന്‍ ആലോചിക്കുന്നതിന്റെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഗള്‍ഫിലെ കാലാവസ്ഥയും തടസമായി ഉന്നയിക്കുന്നു. കനത്ത ചൂട് താരങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് നിരീക്ഷണം. അതോടൊപ്പമാണ് സൗദി മന്ത്രിയുടെ പ്രതികരണവുമുണ്ടായത്.

സപ്തംബര്‍ നിര്‍ണായകം

സപ്തംബര്‍ നിര്‍ണായകം

ഖത്തറില്‍ നിന്ന വേദി മാറ്റുന്നതിന് ഫിഫ ആലോചിക്കുന്നുണ്ടെന്നാണ് സൗദി കായിക മന്ത്രി തുര്‍ക്കി അല്‍ ശൈഖ് മാധ്യമങ്ങളോട് പറഞ്ഞത്. അടുത്ത സപ്തംബറില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

ഒരിക്കലുമില്ല

ഒരിക്കലുമില്ല

ഖത്തറില്‍ മല്‍സരം നടത്താന്‍ തീരുമാനിച്ചു കഴിഞ്ഞതാണ്. ഇനി അതില്‍ മാറ്റത്തിന് സാധ്യതയില്ല. എന്തിനാണ് മാറ്റുന്നത്. മല്‍സരങ്ങള്‍ ഖത്തറില്‍ തന്നെ നടക്കും- ഫിഫ വൃത്തങ്ങള്‍ പ്രതികരിച്ചു.

കുറഞ്ഞകൂലി സമ്പ്രദായം

കുറഞ്ഞകൂലി സമ്പ്രദായം

മല്‍സര വേദികളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ല, മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നു തുടങ്ങിയ ആരോപണങ്ങളുമുണ്ട്. എന്നാല്‍ ഇത്തരം ആരോപണങ്ങളുടെ മുനയൊടിച്ച് ഖത്തര്‍ അടുത്തിടെ കുറഞ്ഞ കൂടി സംവിധാനം പ്രഖ്യാപിച്ചിരുന്നു.

ഇംഗ്ലണ്ട് വെറുതെ കൊതിച്ചു

ഇംഗ്ലണ്ട് വെറുതെ കൊതിച്ചു

ഖത്തറില്‍ നിന്ന് വേദി അമേരിക്കയിലേക്കോ ഇംഗ്ലണ്ടിലേക്കോ ആയിരിക്കും മാറ്റുക എന്ന് ഫോക്കസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഖത്തറുമായി ഫിഫ അധികൃതര്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. നേരത്തെ റഷ്യയിലും ഖത്തറിലും ഫുട്ബോള്‍ വേദി തീരുമാനിക്കുമ്പോള്‍ റഷ്യയുമായും ഖത്തറുമായും മല്‍സരിച്ച് നിന്നിരുന്നത് ഇംഗ്ലണ്ടാണ്.

പ്രതിഷേധിച്ചതാണ് കുറ്റം; യുവതികളുടെ മാനത്തിന് വിലയിട്ട് സൈന്യം!! ജയിലുകളില്‍ കൂട്ടബലാല്‍സംഗംപ്രതിഷേധിച്ചതാണ് കുറ്റം; യുവതികളുടെ മാനത്തിന് വിലയിട്ട് സൈന്യം!! ജയിലുകളില്‍ കൂട്ടബലാല്‍സംഗം

സൗദി യുവതി പറന്നടിച്ചു; ഷൂ ഏറ്, ഹോട്ടല്‍ ബോയിക്ക് അടിവയറ്റിന് ചവിട്ട്!! വീഡിയോ വൈറല്‍സൗദി യുവതി പറന്നടിച്ചു; ഷൂ ഏറ്, ഹോട്ടല്‍ ബോയിക്ക് അടിവയറ്റിന് ചവിട്ട്!! വീഡിയോ വൈറല്‍

സൗദിയില്‍ ഭരണം തലമുറ മാറുന്നു; അര്‍ധരാത്രി നടക്കുന്നതിന്റെ രഹസ്യം!! സുപ്രധാന മൂന്ന് തീരുമാനങ്ങള്‍സൗദിയില്‍ ഭരണം തലമുറ മാറുന്നു; അര്‍ധരാത്രി നടക്കുന്നതിന്റെ രഹസ്യം!! സുപ്രധാന മൂന്ന് തീരുമാനങ്ങള്‍

English summary
FIFA respond to reports Qatar could be stripped of 2022 World Cup after England are tipped to host tournament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X