കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെതിരേ നീക്കം: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം മാറ്റുമെന്ന് പ്രചാരണം, ഇംഗ്ലണ്ട് വേദിയാകുമെന്ന്

നേരത്തെ റഷ്യയിലും ഖത്തറിലും ഫുട്‌ബോള്‍ വേദി തീരുമാനിക്കുമ്പോള്‍ റഷ്യയുമായും ഖത്തറുമായും മല്‍സരിച്ച് നിന്നിരുന്നത് ഇംഗ്ലണ്ടാണ്.

  • By Ashif
Google Oneindia Malayalam News

ദോഹ: ഖത്തറിനെതിരേ അയല്‍രാജ്യങ്ങള്‍ ഉപരോധം തുടങ്ങിയ കാലം മുതല്‍ തന്നെ ഈ രാജ്യത്തിന്റെ വളര്‍ച്ചയും സ്വീകാര്യതയും തടയാനുള്ള നീക്കങ്ങള്‍ തകൃതിയാണ്. ഈ വര്‍ഷം ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കുന്നത് റഷ്യയിലാണ്. തൊട്ടടുത്ത ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയാകുന്നത് ഗള്‍ഫിലെ കൊച്ചുരാജ്യമായ ഖത്തറാണ്. അതിനുള്ള ഒരുക്കങ്ങള്‍ ഖത്തര്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇപ്പോള്‍ ഈ വേദി ഒഴിവാക്കാന്‍ ചില സംഘങ്ങള്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഖത്തറില്‍ നിന്ന് ഫുട്‌ബോള്‍ മല്‍സരം മാറ്റുമെന്നാണ് പ്രചാരണം. ജര്‍മന്‍ മാസികയില്‍ വന്ന വാര്‍ത്തയാണ് ഇതിന് അടിസ്ഥാനം...

സ്റ്റേഡിയങ്ങള്‍ ഒരുങ്ങുന്നു

സ്റ്റേഡിയങ്ങള്‍ ഒരുങ്ങുന്നു

ഖത്തറിലാണ് 2022ലെ ഫുട്‌ബോള്‍ മല്‍സരം നടക്കുക എന്നത് ഏറെ നാള്‍ മുമ്പ് പ്രഖ്യാപിച്ചതാണ്. അതിന് ശേഷമാണ് ഖത്തര്‍ സ്റ്റേഡിയങ്ങള്‍ രുക്കുന്നതിന് വേഗം കൂട്ടിയത്. നിരവധി സ്‌റ്റേഡിയങ്ങളാണ് ഖത്തറില്‍ ഒരുങ്ങുന്നത്.

കളികള്‍ നടക്കുന്നു

കളികള്‍ നടക്കുന്നു

ഖത്തറില്‍ നിന്ന് മല്‍സരം മാറ്റുന്നതിന് പല കളികളും നടക്കുന്നുണ്ട്. ഫിഫ അധികൃതര്‍ക്ക് കൈക്കൂലി നല്‍കിയെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.

ജര്‍മന്‍ മാസികയുടെ റിപ്പോര്‍ട്ട്

ജര്‍മന്‍ മാസികയുടെ റിപ്പോര്‍ട്ട്

ഇപ്പോള്‍ ജര്‍മന്‍ മാസികയായ ഫോക്കസിലാണ് പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഫിഫ അധികൃതര്‍ ഖത്തറില്‍ നിന്ന് വേദി മാറ്റാന്‍ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തറിന്റെ ലക്ഷ്യം

ഖത്തറിന്റെ ലക്ഷ്യം

ഖത്തറില്‍ നിരവധി സ്റ്റേഡിയങ്ങളാണ് ഫുട്‌ബോള്‍ മാമാങ്കത്തിന് ആതിഥ്യമരുളാന്‍ ഒരുങ്ങുന്നത്. അയല്‍ രാജ്യമായ ഇറാനുമായും ഖത്തര്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാജ്യത്തിന്റെ ടൂറിസം രംഗത്തും വന്‍ കുതിച്ചുചാട്ടമാണ് ഖത്തര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

അന്തരീക്ഷം ശരിയല്ല

അന്തരീക്ഷം ശരിയല്ല

എന്നാല്‍ ഖത്തറില്‍ മല്‍സരം നടത്താന്‍ പോന്ന അന്തരീക്ഷമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മല്‍സരം മറ്റ് ഏതെങ്കിലും രാജ്യത്തേക്ക് മാറ്റണമോ എന്ന കാര്യത്തില്‍ ഫിഫ വേനല്‍ അവസാനത്തില്‍ തീരുമാനം എടുക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ മാനദണ്ഡങ്ങള്‍

പുതിയ മാനദണ്ഡങ്ങള്‍

വേദി ലഭിക്കുന്നതിന് ഫിഫ അധികൃതര്‍ക്ക് ഖത്തര്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. വേദികള്‍ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ ഫിഫ കൊണ്ടുവന്നിട്ടുണ്ട്.

റഷ്യയും ഖത്തറും തിരഞ്ഞെടുത്തത്

റഷ്യയും ഖത്തറും തിരഞ്ഞെടുത്തത്

ഫിഫയില്‍ 211 അംഗരാജ്യങ്ങളാണുള്ളത്. ഫുട്‌ബോള്‍ മല്‍സര വേദി തിരഞ്ഞെടുക്കുമ്പോള്‍ എല്ലാ അംഗങ്ങളും ചേര്‍ന്ന് വോട്ടെടുത്ത് തീരുമാനിക്കാനാണ് പുതിയ തീരുമാനം. റഷ്യയിലും ഖത്തറിലും വേദിയാക്കാന്‍ തീരുമനിച്ചത് 24 അംഗങ്ങളുടെ പിന്തുണയോടെയാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

പ്രധാന കാരണങ്ങള്‍

പ്രധാന കാരണങ്ങള്‍

ഗള്‍ഫ് മേഖലയില്‍ രാജ്യങ്ങള്‍ തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നതാണ് വേദി മാറ്റാന്‍ ആലോചിക്കുന്നതിന്റെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഗള്‍ഫിലെ കാലാവസ്ഥയും തടസമായി ഉന്നയിക്കുന്നു. കനത്ത ചൂട് താരങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് നിരീക്ഷണം.

ആരോപണങ്ങളുടെ മുനയൊടിഞ്ഞു

ആരോപണങ്ങളുടെ മുനയൊടിഞ്ഞു

മല്‍സര വേദികളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ല, മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നു തുടങ്ങിയ ആരോപണങ്ങളുമുണ്ട്. എന്നാല്‍ തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലി ഏര്‍പ്പെടുത്തിയ ആദ്യ ഗള്‍ഫ് രാജ്യം ഖത്തറാണെന്നത് എടുത്തുപറയേണ്ടതാണ്.

രണ്ടു രാജ്യങ്ങള്‍

രണ്ടു രാജ്യങ്ങള്‍

ഖത്തറില്‍ നിന്ന് വേദി അമേരിക്കയിലേക്കോ ഇംഗ്ലണ്ടിലേക്കോ ആയിരിക്കും മാറ്റുക എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഫിഫ അധികൃതര്‍ ഔദ്യോഗിമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഖത്തറുമായി ഫിഫ അധികൃതര്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഇംഗ്ലണ്ടിനെ പറയാന്‍ കാരണം

ഇംഗ്ലണ്ടിനെ പറയാന്‍ കാരണം

നേരത്തെ റഷ്യയിലും ഖത്തറിലും ഫുട്‌ബോള്‍ വേദി തീരുമാനിക്കുമ്പോള്‍ റഷ്യയുമായും ഖത്തറുമായും മല്‍സരിച്ച് നിന്നിരുന്നത് ഇംഗ്ലണ്ടാണ്. അതുകൊണ്ട് തന്നെ ഖത്തറില്‍ നിന്ന് വേദി മാറ്റിയാല്‍ കൂടുതല്‍ സാധ്യത ഇംഗ്ലണ്ടിനാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതിവേഗ വളര്‍ച്ച

അതിവേഗ വളര്‍ച്ച

ഖത്തര്‍ അതിവേഗം വളരുന്നതിനിടെയാണ് അയല്‍രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തറിന് കനത്ത തിരിച്ചടിയായിരുന്നു ഇത്. വിദേശരാജ്യങ്ങളുമായി പങ്കുചേര്‍ന്ന് വീണ്ടും ശക്തിയാര്‍ജിക്കുന്നതിനിടെയാണ് ഫുട്‌ബോള്‍ വേദി മാറ്റുമെന്ന ചര്‍ച്ച സജീവമാകുന്നത്. ഫുട്‌ബോള്‍ മല്‍സരം ഖത്തറിലേക്ക് വന്നാല്‍ രാജ്യത്തെ വിനോദ സഞ്ചാര മേഖല ശക്തിപ്പെടുമെന്നാണ് ഖത്തര്‍ ഭരണകൂടത്തിന്റെ വിശ്വാസം.

 30 ദിവസത്തിനിടെ മരിച്ചത് 60 പേര്‍; സ്വന്തമായി സെമിത്തേരി!! ദുരൂഹ സ്ഥാപനം, പെട്ടത് ഇങ്ങനെ... 30 ദിവസത്തിനിടെ മരിച്ചത് 60 പേര്‍; സ്വന്തമായി സെമിത്തേരി!! ദുരൂഹ സ്ഥാപനം, പെട്ടത് ഇങ്ങനെ...

സൗദി അറേബ്യയെ വീഴ്ത്താന്‍ ഇന്ത്യ; ഉപാധിവച്ചു, അംഗീകരിച്ചാല്‍ ഒന്നാം സ്ഥാനം!! ഉഗ്രന്‍ പണിസൗദി അറേബ്യയെ വീഴ്ത്താന്‍ ഇന്ത്യ; ഉപാധിവച്ചു, അംഗീകരിച്ചാല്‍ ഒന്നാം സ്ഥാനം!! ഉഗ്രന്‍ പണി

ഷുഹൈബ് വധത്തില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; എല്ലാം തെളിഞ്ഞു!! ഇനി മൂന്ന് കാര്യങ്ങള്‍ മാത്രംഷുഹൈബ് വധത്തില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; എല്ലാം തെളിഞ്ഞു!! ഇനി മൂന്ന് കാര്യങ്ങള്‍ മാത്രം

English summary
Qatar status as 2022 World Cup host under threat — report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X