കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിലെ യുഎസ് വ്യോമ താവളം വിപുലീകരിക്കുന്നു; സൈനികര്‍ക്കായി 200 വീടുകള്‍ കൂടി നിര്‍മിക്കും

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഖത്തറിലുള്ള അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമതാവളം കൂടുതല്‍ വിപൂലീകരിക്കാന്‍ തീരുമാനം. യുഎസ് സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ 10,000ത്തിലേറെ യു.എസ് സൈനികര്‍ ഖത്തര്‍ എയര്‍ ബേസിലുണ്ട്. ഇവരുടെ സുഖകരമായ താമസിനായി 200 വീടുകള്‍ കൂടി നിര്‍മിച്ചുനല്‍കുമെന്ന് മന്ത്രി അറിയിച്ചു.

തങ്ങള്‍ ശ്രമിക്കുന്നത് മേഖലയില്‍ സ്ഥിരതയുണ്ടാക്കാന്‍; ജോര്‍ദാന്‍ രാജാവിനെ തള്ളി ഇറാന്‍തങ്ങള്‍ ശ്രമിക്കുന്നത് മേഖലയില്‍ സ്ഥിരതയുണ്ടാക്കാന്‍; ജോര്‍ദാന്‍ രാജാവിനെ തള്ളി ഇറാന്‍

ഖത്തറിലെ അമേരിക്കന്‍ സുഹൃത്തുക്കള്‍ക്ക് അവിടെ കുടുംബസമേതം സുഖപ്രദമായ താമസമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഓഫീസര്‍മാര്‍ക്ക് കുടുംബസമേതം ഖത്തറില്‍ താമസമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും യുഎസ് ഗവേഷണ സ്ഥാപനമായ ഹെറിറ്റേജ് ഫൗണ്ടേഷന്‍ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

airbase

മധ്യപൗരസ്ത്യ ദേശത്തെ സൈനിക നടപടികള്‍ക്കായുള്ള പ്രധാനപ്പെട്ട യു.എസ് വ്യോമതാവളമാണ് ദോഹയ്ക്കടുത്തുള്ള അല്‍ ഉദൈദ് താവളം. 1991ലെ ഗള്‍ഫ് യുദ്ധത്തിനു പിന്നാലെയാണ് അമേരിക്കയും ഖത്തറും സൈനിക സഹകരണ കരാറില്‍ ഒപ്പുവയ്ക്കുകയും വ്യോമതാവളം സ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്തതത്. സൗദി അറേബ്യയില്‍ അതുവരെയുണ്ടായിരുന്ന പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ഫോഴ്‌സ് ബേസില്‍ നിന്ന് യു.എസ് സൈനികരെ 2003ല്‍ ഖത്തറിലേക്ക് മാറ്റുകയായിരുന്നു.

അമേരിക്കന്‍ സൈനികര്‍ക്ക് പുറമെ ബ്രിട്ടീഷ് സൈനികര്‍ക്കും അല്‍ ഉദൈദ് കേന്ദ്രത്തില്‍ താവളമൊരുക്കിയിട്ടുണ്ട്. അഫ്ഗാന്‍, ഇറാഖ്, സിറിയ തുടങ്ങി പ്രശ്‌നബാധിത പ്രദേശങ്ങളിലേക്കെല്ലാമുള്ള യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നത് അല്‍ ഉദൈദ് താവളത്തില്‍ നിന്നാണ്. നിങ്ങളുടെ പക്ഷികളെ പറക്കാന്‍ അനുവദിക്കുന്നത് ഞങ്ങളുടെ ഇന്ധനമാണെന്നും മന്ത്രി അല്‍ അതിയ്യ ആലങ്കാരികമായി പറഞ്ഞു. അമേരിക്കന്‍ വ്യോമ താവളം ഖത്തരി സൈന്യത്തിന് ഏറെ പ്രയോജനകരമാണെന്നും അല്‍ അത്തിയ്യ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സൈനികരില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു.

English summary
qatar to expand us airbase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X