കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷിതമായ ഫിഫ ലോകകപ്പൊരുക്കാന്‍ ഖത്തര്‍; വിദേശ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും

സുരക്ഷിതമായ ഫിഫ ലോകകപ്പൊരുക്കാന്‍ ഖത്തര്‍; വിദേശ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും

  • By Desk
Google Oneindia Malayalam News

ദോഹ: ലോകത്തെ ഏറ്റവും സുരക്ഷിതമായ ഫിഫ ലോകകപ്പിനാകും 2022ല്‍ തങ്ങള്‍ ആതിഥ്യമരുളുകയെന്ന് ഖത്തര്‍. അതിനായി ശക്തമായ സുരക്ഷാ സംവിധാനങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തര്‍ അധികൃതര്‍. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കഴിവുറ്റ പോലിസ് ഉദ്യോഗസ്ഥരെ ഖത്തറില്‍ നിയോഗിക്കുമെന്ന് ലോകകപ്പുമായി ബന്ധപ്പെട്ട സുരക്ഷാ വിഭാഗം ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ മേജര്‍ അലി മുഹമ്മദ് അല്‍ അലി പറഞ്ഞു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും കുഴപ്പക്കാരായ ടീം ആരാധകരെ നിലയ്ക്കുനിര്‍ത്തുന്നതിലും വിദഗ്ധരായ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും സുരക്ഷിതവും സമാധാനപൂര്‍ണവുമായ ലോകകപ്പാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹൂത്തികള്‍ക്ക് സൗദിയുടെ തിരിച്ചടി; യമനില്‍ മിസൈല്‍ വര്‍ഷം
കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ നടന്ന യൂറോ കപ്പില്‍ ഇംഗ്ലണ്ടിന്റെയും റഷ്യയുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് വലിയ വാര്‍ത്തയായിരുന്നു. ഇത്തരം അക്രമങ്ങള്‍ വരുംമല്‍സരങ്ങളിലും ഉണ്ടാവാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അവ ഖത്തര്‍ ലോകകപ്പിനിടയില്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിക്കുന്നത്. ഇതിനായി വിവിധ ദേശീയവും പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ സംഘടനകള്‍, രാഷ്ട്രങ്ങള്‍, ഏജന്‍സികള്‍ തുടങ്ങിയവയുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മേജര്‍ അലി പറഞ്ഞു. ലോകകപ്പിന് ഒരുങ്ങാന്‍ നീണ്ട 10 വര്‍ഷം ലഭിച്ച ഏക രാജ്യമായിരിക്കും ഖത്തര്‍. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ മുന്‍കൂട്ടി പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

qatar

മധ്യപൗരസ്ത്യ ദേശത്ത് നടക്കുന്ന ആദ്യ മല്‍സരമെന്ന നിലയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 13 ലക്ഷം ഫുട്‌ബോള്‍ ആരാധകള്‍ ലോകകപ്പ് വേളയില്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ഇവരില്‍ ഏതാണ്ടെല്ലാ ആളുകള്‍ക്കും ദോഹയില്‍ തന്നെയാണ് താമസസൗകര്യമൊരുക്കുകയെന്നതും സവിശേഷതയാണ്. ഏത് അടിയന്തര ഘട്ടങ്ങളെയും തരണം ചെയ്യാന്‍ പാകത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുമാസമായി നീളുന്ന അറബ് ഉപരോധത്തെ അതിജീവിച്ചുകൊണ്ടാണ് സ്‌റ്റേഡിയം ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റ് ഒരുക്കങ്ങളുമായി ഖത്തര്‍ മുന്നോട്ടുപോവുന്നത്.
English summary
qatar to use foreign police officers during 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X