കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ ഈ വര്‍ഷം വാടക വര്‍ദ്ദനയുണ്ടാവില്ല

Google Oneindia Malayalam News

ഖത്തര്‍: വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ വാടക വര്‍ദ്ദിപ്പിക്കുന്നത് ഈ വര്‍ഷം മരവിപ്പിക്കാന്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗം തീരുമാനിച്ചു.

വര്‍ഷം തോറും വാടക വര്‍ദ്ധിപ്പിക്കുന്നത് കടുത്ത സാമ്പത്തീക പ്രയാസങ്ങള്‍ക്ക് കാരണമാകുന്നതായുള്ള പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗം പുതിയ തീരുമാനം കൈകൊണ്ടത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കടകള്‍ക്കും മാളുകളിലും ഷോപ്പിംങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമകള്‍ക്ക് പുതിയ തീരുമാനം ഏറെ ആശ്വാസമാകും. അടുത്തമാസം കാലാവധി അവസാനിക്കുന്ന മുഴുവന്‍ വാടക കരാറുകള്‍ക്കും നിയമം ബാധകമായിരിക്കും.

qatar

2008 ല്‍ നിലവില്‍ വന്ന കെട്ടിട നിയമ വ്യവസ്ഥ പ്രകാരം എല്ലാ വര്‍ഷവും നിശ്ചിത തുക വാടക ഇനത്തില്‍ വര്‍ദ്ദിപ്പിക്കാന്‍ കെട്ടിട ഉടമകള്‍ക്ക് സര്‍ക്കാര്‍ അധികാരം നല്‍കിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഈ വര്‍ഷം നിയമം നടപ്പിലാക്കാന്‍ ഉടമകള്‍ക്ക് അധികാരമുണ്ടാവില്ല. എന്നാല്‍ നിയമം ഓഫീസുകള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്കും ബാധകമായിരിക്കില്ല.

English summary
Qatar will not raise the building rent this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X