കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറോടിച്ചത് മണിക്കൂറില്‍ 204 കിലോമീറ്റര്‍ വേഗതയില്‍; കാശും പോയി കാറും പോയി

  • By Desk
Google Oneindia Malayalam News

റാസല്‍ഖൈമ: മണിക്കൂറില്‍ 120 ലോമീറ്റര്‍ പരമാവധി വേഗതയില്‍ യാത്ര ചെയ്യേണ്ട റോഡിലൂടെ 204 കിലോമീറ്റര്‍ വേഗതയില്‍ കാറുമായി ചീറിപ്പാഞ്ഞ യുവാവിനെ പോലിസ് പിടികൂടി. റാസല്‍ ഖൈമയിലാണ് സംഭവം. ശെയ്ഖ് മുഹമ്മദ് ബിന്‍ സാദിയ് റോഡില്‍ സ്ഥാപിച്ച റഡാറാണ് അമിതവേഗത്തില്‍ ചീറിപ്പാഞ്ഞ ഈ കാറിന്റെ ചിത്രം കാമറയില്‍ പകര്‍ത്തിയത്. വിവരം ലഭിച്ചയുടന്‍ പോലിസ് റോഡ് തടയുകയും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ശെയ്ഖ് മുഹമ്മദ് ബിന്‍ സാദിയ് റോഡില്‍ 120 കിലോമീറ്ററാണ് പരമാവധി വേഗത. തുടര്‍ന്ന് ട്രാഫിക് നിയമലംഘനത്തിന് ഇയാളെ പോലിസ് കസ്റ്റഡിയിലെടുക്കുകയും വാഹനം കണ്ട്‌കെട്ടുകയുമായിരുന്നു.

ദിലീപ് ആവശ്യപ്പെട്ടത് കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍; വാഹനത്തില്‍ പ്രത്യേക സജ്ജീകരണം...
അടുത്തകാലത്തായി റാസല്‍ ഖൈമയില്‍ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ വേഗതയായിരുന്നു ഇതെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു. അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിച്ചാല്‍ 3000 ദിര്‍ഹമാണ് പിഴ. ഇതോടൊപ്പം 23 ബ്ലാക്ക് പോയിന്റുകളും വാഹനമുടമയ്ക്ക് ലഭിക്കും. എന്നു മാത്രമല്ല 60 ദിവസം കഴിഞ്ഞേ വാഹനം വിട്ടുകിട്ടുകയുള്ളൂ എന്ന പ്രശ്‌നവുമുണ്ട്.

driving

ട്രാഫിക് നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളെക്കാള്‍ അപകടങ്ങള്‍ കുറഞ്ഞുവരുന്നതായി ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു. എന്നാല്‍ അമിത വേഗതയുടെ കാര്യത്തില്‍ ഇപ്പോഴും വലിയ മാറ്റമുണ്ടായിട്ടില്ല. റാസല്‍ ഖൈമയില്‍ ഈ വര്‍ഷം മാത്രം 1514 ഡ്രൈവര്‍മാരെയാണ് അമിത വേഗതയില്‍ വാഹനമോടിച്ചതിന് പോലിസ് പിടികൂടി പിഴയീടാക്കിയത്. ഇത് കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു. വരുംദിനങ്ങളില്‍ ട്രാഫിക് നിയമം കൂടുതല്‍ കര്‍ശനമായി നടപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ശക്തമായ റഡാര്‍ സംവിധാനം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
English summary
A radar in Ras Al Khaimah caught a motorist speeding at 204km/h, a top police officer has revealed. Brigadier Dr Mohammed Saeed Al Humaidi, director-general of the central operations department, said this was the highest speed detected in recent times
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X